“പിശാചിനെ എന്നേയ്ക്കുമായി തോൽപ്പിച്ചു”
വചനം
വെളിപ്പാട് 20 : 10
അവരെ വഞ്ചിച്ച പിശാചിനെ മൃഗവും കള്ളപ്രവാചകനും കിടക്കുന്ന ഗന്ധകത്തീപ്പൊയ്കയിലേക്കു തള്ളിയിടും; അവർ എന്നെന്നേക്കും രാപ്പകൽ ദണ്ഡനം സഹിക്കേണ്ടിവരും.
നിരീക്ഷണം
അപ്പോസ്ഥലനായ യേഹന്നാൻ തന്റെ ദർശനത്തിൽ അസാധാരണമായ ഒരു വെളിപ്പാട് കാണുകയാണ് “ഈ വെളിപ്പാട് പുസ്തകം പഠിക്കുന്നവർക്ക് ഒരു പ്രത്യേക അനുഗ്രഹമുണ്ടാകും” എന്ന് ദൈവം അരുളിചെയ്യുന്നു. ഈ ഭാഗം കൃത്യമായി വിവരിക്കുവാൻ കുറച്ച് പ്രയാസമാണ് എങ്കിലും ഇതിൽ പറഞ്ഞിരിക്കുന്ന സംക്ഷിത രൂപം എത്തെന്നാൽ അർമ്മഗെദ്ദോൻ യുദ്ധത്തിനുശേഷം യേശുവിന്റെ ഈ ഭൂമിയിലെ ആയിരാമാണ്ടു വാഴ്ചയുടെ അവസാനത്തിൽ പിശാചിനെ എന്നെന്നേയ്ക്കുമായി തീപെയ്കയിലേയ്ക്ക് തള്ളിയിടും അവിടെ നിന്ന് ഒരിക്കലും പിശാചിന് രക്ഷപ്പെടുവാൻ കഴിയുകയില്ല അത് അവന്റെ അവസാനം.
പ്രായോഗികം
“അവൻ നിന്റെ തല തകർക്കും; നീ അവന്റെ കുതികാൽ തകർക്കും” ഉല്പത്തി 3:15 ൽ പറഞ്ഞിരിക്കുന്നത് നിവർത്തിയാകുന്ന ഭാഗമാണ് വെളിപ്പാട് പുസ്തകത്തിൽ നാം കാണുന്നത്. യേശുക്രിസ്തുവിന്റെ കാൽവറിക്രൂശിലെ മറണത്തിനുമുമ്പ് ആയിരമായിരം വർഷങ്ങൾക്ക് മുമ്പ് പറഞ്ഞിരുന്ന പ്രവചനം ആണ് ഇവിടെ നിറവേറിയത്. എന്നാൽ വെളിപ്പാട് പുസ്തകത്തിലെ ഈ വാക്യം പിശാചിന്റെ സംപൂർണ്ണ അന്ത്യം ആണ്. ഇത് ഇതുവരെയും സംഭവിച്ചിട്ടില്ല, എന്നാൽ വേദപുസ്തകത്തിൽ പറഞ്ഞിരിക്കുന്ന എല്ലാ പ്രവചനങ്ങളും നിറവേറിയെങ്കിൽ പിശാചിന്റെ അന്ത്യവും കൃത്യസമയത്ത് നടക്കും എന്നത് ഉറപ്പാണ്. പിശാചിന്റെ നുണക്ക് ഒരുക്കലും വഴങ്ങരുത്, അവൻ പറയും എങ്ങനെയെങ്കിലും ഞാൻ അവസാനം രക്ഷപ്പെടും എന്ന്, അത് അവന്റെ ആഴമായ നുണയാണ്. അവൻ ഒരിക്കലും ജയിക്കുകയില്ല. പിശാച് കള്ളനും കള്ളന്റെ അപ്പനുമാണ്. “സമാധാനത്തിന്റെ ദൈവമോ വേഗത്തിൽ സാത്താനെ നിങ്ങളുടെ കാൽക്കീഴെ ചതെച്ചുകളയും.” എന്ന് റോമർ 16:20 ൽ കാണുന്നു. ഇന്ന് താങ്കൾ പിശാചിനെക്കുറിച്ചുള്ള ഭയത്തിൽ ആണ് ജീവിക്കുന്നതെങ്കിൽ ഒരിക്കലും അങ്ങനെ ജീവിക്കരുത് യേശു അവന്റെ തലയെ തകർത്തു എന്നാൽ നിത്യമായ ഒരു അന്തയവും അവനുണ്ട്, ആകയാൽ യേശുവിൽ വിശ്വസിച്ച് അവനോട് പറ്റിനിന്ന് പിശാചിനോട് എതിർത്തുനിന്നാൽ അവൻ നിങ്ങളെ വിട്ട് ഓടിപ്പോകും.
പ്രാർത്ഥന
പ്രീയ യേശുവേ,
പിശാചിന്റെ തലയെ കാൽവറിക്രൂശിൽ തകർത്തതിനായ് നന്ദി, അവനെ എന്നെന്നേയ്ക്കുമായി നശിപ്പിക്കും എന്ന ഉറപ്പും അങ്ങ് നൽകിയിരിക്കുകയാൽ നന്ദി. പിശാചിന്റെ തന്ത്രങ്ങളിൽ വീണുപോകാതെ ജീവിക്കുവാൻ എനിക്ക് കൃപ നൽകുമാറാകേണമേ. ആമേൻ