Uncategorized

“എന്റെ ഹൃദയെത്തെ പരിശുദ്ധാത്മാവിനാൽ സ്നാനം ചെയ്യുക”

വചനം

ലൂക്കോസ് 3 : 16

യോഹന്നാൻ എല്ലാവരോടും ഉത്തരം പറഞ്ഞതു: ഞാൻ നിങ്ങളെ വെള്ളംകൊണ്ടു സ്നാനം കഴിപ്പിക്കുന്നു; എന്നാൽ എന്നിലും ബലവാനായവൻ വരുന്നു; അവന്റെ ചെരിപ്പിന്റെ വാറു അഴിപ്പാൻ ഞാൻ യോഗ്യനല്ല; അവൻ നിങ്ങളെ പരിശുദ്ധാത്മാവുകൊണ്ടും തീകൊണ്ടും സ്നാനം കഴിപ്പിക്കും.

നിരീക്ഷണം

യോഹന്നാൻ സ്നാപകന്റെ ഈ വചനത്തിൽ നിന്നും വരാനിരിക്കുന്ന മശിഹായോടുള്ള അവന്റെ വിനയവും കാത്തിരിപ്പും വ്യക്തമാകുന്നു. യോഹന്നാൽ, താൻ കഴിക്കുന്ന സ്നാനത്തിന്റെ പരിമിതികൾ അംഗീകരിക്കുകയും വരാനിരിക്കുന്ന യേശുക്രിസ്തുവിങ്കലേയ്ക്ക് വിരൽ ചൂണ്ടുകയും ചെയ്യുന്നു.  അവൻ നിങ്ങളെ പരിശുദ്ധാത്മാവുകൊണ്ടും തീകൊണ്ടും സ്നാനം കഴിപ്പിക്കും എന്നതുകൊണ്ട് കേവലം ആചാരപരമായ ശുദ്ധീകരണത്തിനപ്പുറമുള്ള ഹൃദയത്തിന്റെ പരിവർത്തനത്തെയാണ് സൂചിപ്പിക്കുന്നത്.

പ്രായോഗികം

കർത്താവായ യേശുക്രിസ്തു നമ്മുടെ ബാഹ്യശുദ്ധീകരണത്തിന് അതീതമായ ഒരു സ്നാനത്തെ വാഗ്ദാനം ചെയ്യുന്നു. അത് ഹൃദയത്തിൽ ആത്മാവ്കൊണ്ടുള്ള സ്നാനത്തെയാണ് വ്യക്തമാക്കുന്നത്. നമ്മുടെ ജീവിത്തിൽ പരിശുദ്ധാത്മാവിന് പ്രവർത്തിക്കുവാൻ എങ്ങനെ സ്വയം തുറന്നകൊടുക്കാനാകും? ജീവിതത്തിന്റെ എല്ലാ മേഖലകളിലും യേശുക്രിസ്തുവിന്റെ പരിവർത്തന ശക്തിയെ ക്ഷണിച്ചുകൊണ്ട് യേശുവുമായി ആഴത്തിലുള്ള ബന്ധം സ്ഥാപിച്ചുകൊണ്ടു ജീവിക്കുവാൻ നാം തയ്യാറാകണം. എന്നാൽ പരിശുദ്ധാത്മാവ് നമ്മെ അനുദിനം ഒരു വിശുദ്ധ ജീവിതം നയിക്കുവാൻ സഹായിക്കും.

പ്രാർത്ഥന

പ്രീയ യേശുവേ,

ആത്മാവിനാലുള്ള സ്നാനം നൽകി അനുദിനം നിയക്കുന്നതിനായി നന്ദി. അന്ത്യത്തോളം ആത്മശക്തിയാൽ നിറഞ്ഞു ജീവിക്കുവാൻ എനിക്ക് കൃപ നൽകുമാറാകേണമേ. ആമേൻ