Uncategorized

“ദൈവന്റെ ഉറപ്പായ രക്ഷ”

വചനം

സങ്കീർത്തനം 7 : 10

എന്റെ പരിച ദൈവത്തിന്റെ പക്കൽ ഉണ്ടു; അവൻ ഹൃദയപരമാർത്ഥികളെ രക്ഷിക്കുന്നു.

നിരീക്ഷണം

ഇവിടെ മഹാനായ ദാവീദ് രാജാവ് നമ്മോട് പറയുന്നു, നേരുള്ള ഹൃദയത്തോടെ ജീവിക്കുവാനുള്ള സന്നദ്ധതയെ ആശ്രയിച്ചിരിക്കും “ദൈവത്തിന്റെ ഉറപ്പായ രക്ഷ” നമ്മുടെ ജീവിത്തിൽ ഉണ്ടാകുന്നത് എന്ന്.

പ്രായോഗികം

ജീവിതകാലം മുഴുവൻ കുറുക്കു വഴിതേടുന്നവരെ നമുക്കുചുറ്റും കാണുവാൻ കഴിയും. ദൈവീക വ്യവസ്ഥയെ എങ്ങനെയെങ്കിലും തകിടം മറിക്കണം എന്ന ആവേശത്തോടയാണ് അങ്ങനെയുള്ളവർ ജീവിക്കുന്നത്. അങ്ങനെ ചെയ്തിട്ട് പിടിക്കപ്പെടുമോ എന്ന ആശങ്കയോടെയാണ് അവരുടെ ജീവിതകാലം കഴിക്കേണ്ടിവരുന്നതെങ്കിൽ അതിൽ എന്തു പ്രയോജനം? അങ്ങനെയുള്ളവ്യക്തികൾ നേരുള്ള ഹൃദയത്തോടെ അല്ല ജീവിക്കുന്നത്. താൻ ചെയ്യുന്ന പ്രവൃത്തിയെക്കുറിച്ച് യേശു എന്തു പറയും എന്ന ചോദ്യത്തോടെ ജീവിക്കുന്ന ഒരു വ്യക്തിയുടെ മാനസീകവാസ്ഥ ഉള്ളവരായിരിക്കണം നാം. യേശുക്രിസ്തു നേരുള്ളവരുടെ ദൈവമാണ്. ഹൃദയപരമാർത്ഥതയോടെ ജീവിക്കുപ്പോൾ ദൈവത്തിന്റെ ഉറപ്പായ രക്ഷ നമുക്ക് ലഭിക്കുവാനിടയാകും.

പ്രാർത്ഥന

പ്രീയ യേശുവേ,

എപ്പോഴും നേരുള്ള ഹൃദയത്തോടെ ജീവിക്കുവാൻ ഞാൻ ആഗ്രഹിക്കുന്നു അതിനായി എന്നെ സഹായിക്കുമാറാകേണമേ. ആമേൻ