Uncategorized

“സ്വപ്നം നഷ്ടപ്പെടാതെ സൂക്ഷിക്കുക”

വചനം

ഉല്പത്തി 42 : 9

യോസേഫ് അവരെക്കുറിച്ചു കണ്ടിരുന്ന സ്വപ്നങ്ങൾ ഓർത്ത് അവരോട്: നിങ്ങൾ ഒറ്റുകാരാകുന്നു; ദേശത്തിന്റെ ദുർബലഭാഗം നോക്കുവാൻ നിങ്ങൾ വന്നിരിക്കുന്നു എന്ന് പറഞ്ഞു.

നിരീക്ഷണം

ചെറുപ്പത്തിൽ തന്നെ യോസേഫിന് തന്റെ സഹോദരന്മാർ ഒരു ദിവസം തന്നെ വണങ്ങുമെന്ന ഒരു സ്വപ്നം ദൈവം നൽകിയിരുന്നു. തന്റെ സ്വപ്നത്തെക്കുറിച്ച് വീട്ടുകാരോട് പറഞ്ഞപ്പോൾ സഹോദരന്മാർക്ക് അവനോട് ദേഷ്യം ഉണ്ടായി. അവന്റെ സഹോദരന്മാർ അവനെ മിശ്രയിമ്യർക്ക് അടിമയായി വിൽക്കുകയും തങ്ങളുടെ സഹോദരനായ യോസേഫിനെ വന്യമൃഗങ്ങൾ കൊന്നുവെന്ന് പിതാവായ യാക്കോബിനോട് പറയുകയും ചെയ്തു.

പ്രായോഗികം

യോസഫിന് മിസ്രയിമിൽ ഏകദേശം 13 വർഷം അടിമത്തവും തടവുമായി കഴിച്ചുകൂട്ടേണ്ടിവന്നു. ആ സാഹചര്യത്തിൽ യോസേഫിന് മാത്രം വ്യാഖ്യാനിക്കുവാൻ കഴിയും വിധം ഒരു സ്വപ്നം മിസ്രയിം രാജാവായ ഫറവോൻ കണ്ടു. ആ സ്വപ്നം എല്ലായിടത്തും രൂക്ഷമായ ക്ഷാമം വരുന്നു എന്നതായിരുന്നു. അത് യോസേഫ് വ്യഖ്യാനിച്ചു കൊടുത്തപ്പോൾ ഫറവോൽ യോസേഫിനെ രാജ്യത്തിന്റെ രണ്ടാമാനായി വാഴിക്കുകയും രാജ്യത്തിന്റെ മുഴുവൻ മേൽ നോട്ടം വഹിക്കുന്നവനാക്കി അവനെ തീർക്കുകയും ചെയ്തു. തീർച്ചയായും ക്ഷാമം എല്ലായിടത്തും വന്നു ഭക്ഷണം മിസ്രിമിൽ മാത്രമേ ഉണ്ടായരുന്നുള്ളൂ. ഭക്ഷണം വാങ്ങുവാൻ യോസഫിന്റെ സഹോരന്മാർ മിസ്രയിമിലേയ്ക്ക് ചെന്നു. എന്നാൽ അവിടെ ഭക്ഷണം വിതരണം ചെയ്യുന്നത് തങ്ങളുടെ സഹോദരനാണെന്ന് അവർ അറിഞ്ഞിരുന്നില്ല. സഹോദരന്മാർ വന്ന് യോസേഫിനെ വണങ്ങി അപ്പോൾ യോസേഫ് തന്റെ സ്വപ്നം ഓർത്തു. താങ്കൾക്ക് ദൈവം തന്ന എന്തു സ്വപ്നമാണ് മറന്നിരിക്കുന്നത്? നിങ്ങൾ വർഷങ്ങൾക്ക് മുമ്പ് കണ്ട സ്വപ്നമായിരിക്കാം എന്നാൽ അതിനുവേണ്ടി വേണ്ടും വണ്ണം പ്രവർത്തിക്കുവാൻ കഴിഞ്ഞില്ലായിരിക്കാം. ദൈവത്തിന് ഒരിക്കലും തെറ്റുപറ്റുകയില്ല. ആകയാൽ നിങ്ങൾ ഒരിക്കലും നിങ്ങളുടെ സ്വപ്നത്തെ നഷ്ടപ്പെടുത്തരുത് അതിനുവേണ്ടി പ്രവർത്തിക്കുകയും അത് ജീവിതത്തിൽ പ്രാവർത്തീകമാക്കുവൻ ശ്രമിക്കുകയും ചെയ്യുക.

പ്രാർത്ഥന

പ്രീയ യേശുവേ,

അങ്ങ് നൽകിയ സ്വപ്നത്തെ എന്റെ ജീവിത്തിൽ നിവർത്തിച്ചുതരുമാറാകേണമേ. എന്റെ സ്വപ്നത്തെ മറക്കാതെ അതിനുവേണ്ടി പ്രവർത്തിപ്പാൻ എന്നെ സഹായിക്കുമാറാകേണമേ. ആമേൻ