“എന്തൊരു അത്ഭുതകരമായ ജീവിതം!”
വചനം
ഉല്പത്തി 47 : 31
എന്നോടു സത്യം ചെയ്ക എന്ന് അവൻ പറഞ്ഞു; അവൻ സത്യവും ചെയ്തു; അപ്പോൾ യിസ്രായേൽ കട്ടിലിന്റെ തലയ്ക്കൽ നമസ്കരിച്ചു.
നിരീക്ഷണം
ദൈവം യിസ്രായേൽ എന്ന് പേരു നൽകിയ യാക്കോബ് മരിക്കാറായിരിക്കുന്നു. ആ സാഹചര്യത്തിൽ തന്റ മുത്തച്ഛനായ അബ്രഹാം കനാനിൽ ഹിത്യരിൽനിന്ന് വാങ്ങിയ ഗുഹയിൽ തന്റെ അസ്ഥികളും കൊണ്ട് ചെന്ന് വെക്കുമെന്ന് മകൻ യോസഫ് തന്നേട് സത്യം ചെയ്യണമെന്ന് യാക്കോബ് പറഞ്ഞു. താൻ പറഞ്ഞതുപോലെ തീർച്ചയായും ചെയ്യുമെന്ന് യോസഫ് പിതാവിനോട് സത്യം ചെയ്തു. അപ്പോൾ യിസ്രായേൽ കട്ടിലിന്റെ തലയ്ക്കൽ നമസ്കരിച്ചു.
പ്രായോഗികം
യാക്കോബ് എന്ന പേരിന്റെ അർത്ഥം ഉപായി എന്നാണ്, എന്നാൽ യിസ്രയേൽ എന്ന പേരിന്റെ അർത്ഥം ദൈവത്തിന്റെ പ്രഭൂ എന്നാണ്. യാക്കോബ് ദൂതനുമായി പ്രഭാതം വരെ മല്ലുപിടിച്ച് എന്നെ അനുഗ്രഹിച്ച് അല്ലാതെ ഞാൻ നിന്നെ വിടുകയില്ല എന്ന് പറഞ്ഞ് ദൂതനെ വിടാതിരുന്നു, അപ്പോഴാണ് യാക്കോബിന് യിസ്രായേൽ എന്ന പേര് ലഭിച്ചത്. അതിനുശേഷം താൻ ദൈവത്തെ യഥാർത്ഥമായ് അനുഗമിച്ചു. ആകയാൽ യഹോവയായ ദൈവം തന്റെ എല്ലാവഴികളിലും തന്നെ അനുഗ്രഹിച്ചു. അങ്ങനെ തന്റെ ജീവാവസാനത്തിൽ തന്റെ കുടുംബം ദൈവത്തിൽ ഉറച്ചു നിൽക്കുന്നത് കാണുവാനും താൻ ദൈവത്തിന്റെ അടുക്കലേയ്ക്ക് പോകുവാനും തയ്യാറായി. യാക്കോബ് തന്റെ വടിയിൽ ചാരിക്കൊണ്ട് ദൈവത്തെ ആരാധിക്കുമ്പോൾ താൻ സ്വർഗ്ഗത്തിലേയക്ക് പോകുവാൻ ഒരുങ്ങകയായിരുന്നു. “നന്ന് നല്ലവനും വിശ്വസ്ഥനുമായ ദാസനെ” എന്ന് പേർവിളി താൽ കേൾക്കുമെന്നത് ഉറപ്പാണ്. യിസ്രായേൽ ആയിതിർന്ന തന്റെ ജീവിത്തെ നേക്കുമ്പോൾ “എന്തൊരു അത്ഭുതകരമായ ജീവിതം!” എന്ന് നമുക്ക് പറയുവാൻ കഴിയും. അതുപോലെ നല്ലൊരു ക്രിസ്തീയ ജീവിതം നയിക്കുവാൻ നമുക്കും ശ്രമിക്കാം അതിനായി ദൈവം നമ്മെ സഹായിക്കുമാറാകേട്ടെ.
പ്രാർത്ഥന
പ്രീയ യേശുവേ,
നല്ലവനും വിശ്വസ്തനുമായ ദാസനെ എന്ന പോർ വിളി കേൾക്കുവാൻ തക്കവണ്ണം ജീവിക്കുവാൻ എനിക്ക് കൃപ നൽകുമാറാകേണമേ. ആമേൻ