Uncategorized

“സ്വർഗ്ഗീയ കണക്കെഴുത്തുകാരനെ മറക്കരുത്!”

വചനം

പുറപ്പാട് 12 : 36

യഹോവ മിസ്രയീമ്യർക്കു ജനത്തോടു കൃപ തോന്നിച്ചതുകൊണ്ടു അവർ ചോദിച്ചതൊക്കെയും അവർ അവർക്കു കൊടുത്തു; അങ്ങനെ അവർ മിസ്രയീമ്യരെ കൊള്ളയിട്ടു.

നിരീക്ഷണം

ഈ വചനം യിസ്രായൽ ജനം മിസ്രയിമലെ അടിമത്വത്തിൽ പാർത്തപ്പോൾ അവരോട് ചെയ്തതിന് പകരം ദൈവം കണക്ക് തീർക്കുന്നതിനെക്കുറിച്ചാണ് വിവരിച്ചിരിക്കുന്നത്. ദൈവം തന്റെ സംഹാര ദൂതനെ മിസ്രയിം ദേശത്ത് അയക്കുകയും മനുഷ്യരുടെയും മൃഗങ്ങളുടെയും ആദ്യ ജാതന്മാരെ നശിപ്പിക്കുകയും കുഞ്ഞാടിന്റെ രക്തം കട്ടിളകാലിൻമേലും കുറുമ്പടിമേലും പുരട്ടിയിരുന്ന യിസ്രായേൽ ജനത്തിന്റെ ഇടയിൽ സംഹാര ദൂതൻ കയറാതെ സൂക്ഷിക്കുയും ചെയ്തു. ആ സാഹചര്യത്തിൽ യിസ്രായേൽ ജനം പുറപ്പെടുവാൻ തയ്യാറെടുക്കുയും അവർ ചോദിച്ചതൊക്കെയും മസ്രയിം ജനം കൊടുക്കുവാൻ ബാധ്യസ്ഥരാകുകയും ചെയ്തു. ദൈവം മോശയോട് കല്പിച്ചപ്രകാരം ജനം സ്വർണ്ണവും വെള്ളിയും ആവശ്യപ്പെട്ടു. മസ്രയിമ്യർ തങ്ങൾക്കുള്ളതെല്ലാം പെട്ടെന്നുതന്നെ അവർക്ക് നൽകി. അതുകൊണ്ട് അവർ മിസ്രയീമ്യരെ കൊള്ളയിട്ടു എന്ന് എഴുതിയിരിക്കുന്നു.

പ്രായോഗികം

നമ്മുടെ ഓരോരുത്തരുടെയും കണക്കെഴുത്തുകാരൻ ദൈവം ആണ്. നാം ചെയ്യുന്ന എല്ലാ പ്രവർത്തികളുടെയും കണക്ക് കൃത്യമായി ദൈവത്തിന്റെ കൈയ്യിൽ ഉണ്ട്. 430 വർഷം യിസ്രായേൽ ജനം അടിമകളായി മസ്രയിമിൽ ജോലി ചെയ്തു. എന്നാൽ അവസാനം യിസ്രയാൽ ജനം മിസ്രയിമ്യരെ കൊള്ളയടിച്ച് അവരുടെ പ്രതിഫലം വാങ്ങിക്കുവാൻ ദൈവം അവർക്ക് ഒരു അവസരം നൽകി. താങ്കൾ വിശ്വസ്തയോടെ കർത്താവിന് വേണ്ടി പ്രവർത്തിച്ചെങ്കിലും അതിന് തക്കതായ പ്രതിഫലം ലഭിച്ചല്ലെങ്കിൽ ഭാരപ്പെടരുത്. കാരണം സ്വർഗ്ഗത്തിലെ ദൈവത്തിന്റെ കരത്തിൽ താങ്കൾ ചെയ്ത പ്രവർത്തിയുടെ കണക്ക് കൃത്യമായിട്ടുണ്ട് എന്ന കാര്യം ഓർക്കുക. സമയം അതിക്രമിച്ചു പോയാലും കൃത്യമായി കണക്കു തീർക്കുന്നവനാണ് നമ്മുടെ ദൈവം!

പ്രാർത്ഥന

പ്രീയ യേശുവേ,

എന്റെ ജീവിതത്തിന് ആവശ്യമായതൊക്കെയും നൽകി ഇതുവരെ നടത്തിയതിന് നന്ദി. തുടർന്നും എന്റെ പ്രവർത്തിക്കു തക്ക പ്രതിഫലം നൽകുമെന്ന് വിശ്വസിച്ചുകൊണ്ട് മുന്നോട്ട് പോകവാൻ എനിക്ക് കൃപ നൽകുമാറാകേണമേ. ആമേൻ