“സമാധാനം ആചരിക്കുക”
വചനം
റോമർ 12 : 18
കഴിയുമെങ്കിൽ നിങ്ങളാൽ ആവോളം സകലമനുഷ്യരോടും സമാധാനമായിരിപ്പിൻ.
നിരീക്ഷണം
പൌലോസ് റോമിൽ യേശുക്രിസ്തുവിനെ അനുഗമിക്കുന്ന അനുയായികളെ അഭിസംബോധന ചെയ്യുമ്പോൾ അവർ അപ്പോൾ ജീവിക്കുന്ന സന്ദർഭം മനസ്സിലാക്കിയാണ് ഈ വചനം എഴുതിയിരിക്കുന്നത്. അന്ന് റോമാ സാമ്രാജ്യം ഭരിച്ചിരുന്ന നീറോ ചക്രവർത്തി ഭ്രാന്തനായിരുന്നു. അദ്ദഹം എല്ലാത്തരത്തിലും വഷളത്വം പ്രവർത്തിക്കുകയും കൂട്ടകൊലയാളിയുമായിരുന്നു. എ.ഡി. 64-ൽ റോമാ നഗരം കത്തി നശിച്ചതിന് ശേഷം അദ്ദേഹം ആത്മഹത്യ ചെയ്തു . റോമിലെ ക്രിസ്ത്യാനികൾ അക്കാലത്ത് അനുഭവിച്ചിരുന്ന കഷ്ടതയുടെ തീവ്രത പൌലോസ് മനസ്സിലാക്കി ഇപ്രകാരം പറഞ്ഞു എല്ലാവരുമായി ആവോളം സമാധാനം ആയിരിക്കുവാൻ ശ്രമിപ്പീൻ.
പ്രായോഗികം
നൂറ്റാണ്ടുകളായി, ക്രിസ്ത്യാനികളായ നാം നമ്മുടെ യഹൂദ സഹോദരങ്ങളെപ്പോലെ, നമ്മുടെ വിശ്വസത്തെക്കുറിച്ചും നാം ആരാണെന്നതിന്റെ പേരിലും ക്രൂരമായി പീഡിപ്പിക്കപ്പെടുന്നു. ആദ്യ നൂറ്റാണ്ടുമുതൽ പീഡിപ്പിക്കപ്പെട്ടിട്ടും നമ്മെ പൂർണ്ണമായി നശിപ്പിക്കുവാൻ ആർക്കും കഴിഞ്ഞിട്ടില്ല. എന്നാൽ സമാധാനത്തിനായി പരിശ്രമിക്കുവാനും തീർച്ചയായും സമാധാനം സ്ഥാപിക്കുവാനും നാം നിരന്തരം ശ്രമിക്കുന്നു. കാരണം നമ്മെ സമാധാനത്തിന്റെ വക്താക്കളായി വിളിക്കപ്പെട്ടിരിക്കുന്നു. “എന്നാൽ സകലബുദ്ധിയേയും കവിയുന്ന ദൈവ സമാധാനം നിങ്ങളുടെ ഹൃദയങ്ങളെയും നിനവുകളെയും ക്രിസ്തുയേശുവിങ്കൽ കാക്കും.” എന്ന് ഫിലിപ്പിയർ 4:7 ൽ പറഞ്ഞിരിക്കുന്നു. ആകയാൽ ആവോളം സകലമനുഷ്യരോടും സമാധാനമായിരിക്കുവാൻ ശ്രമിക്കാം.
പ്രാർത്ഥന
പ്രീയ യേശുവേ,
എല്ലാവരോടും സമാധാനം ആചരിക്കുവാൻ എനിക്ക് കൃപ നൽകുമാറാകേണമേ. ആമേൻ