Uncategorized

“രഹസ്യം”

വചനം

എഫെസ്യർ 3 : 6

അതോ ജാതികൾ സുവിശേഷത്താൽ ക്രിസ്തുയേശുവിൽ കൂട്ടവകാശികളും ഏകശരീരസ്ഥരും വാഗ്ദത്തത്തിൽ പങ്കാളികളും ആകേണം എന്നുള്ളതു തന്നേ.

നിരീക്ഷണം

എഫെസ്യാ സഭയ്ക്കുള്ള ലേഖനത്തിന്റെ മൂന്നാം അധ്യായത്തിൽ, യേശുക്രിസ്തുവിന്റെ സുവാർത്തയുടെ രഹസ്യം പൗലോസ് വ്യക്തമാക്കുകയാണ് ചെയ്യുന്നത്. യേശുക്രിസ്തു യിസ്രായേൽ ഗൃഹത്തിന് വാഗ്ദത്തം ചെയ്തതെല്ലാം ഇപ്പോൾ വീജാതീയർക്കും പൂർണ്ണമായും വാഗദാനം ചെയ്യപ്പെട്ടിരിക്കുന്നു എന്നതാണ് രഹസ്യം. പൂർണ്ണ അവകാശി നില രണ്ട് വ്യത്യസ്ത ആസ്ത്ത്വങ്ങൾ ആയിരുന്നത് ഇപ്പോൾ യേശുക്രിസ്തുവിൽ ഒരു ഏകീകൃത ശരീരമായി മാറി.

പ്രായോഗികം

ഈ രഹസ്യം 2000 വർഷങ്ങൾക്ക് മുമ്പ് അവതരിപ്പിച്ചത് യേശുവിന്റെ കുരിശിലെ മരണത്തിന്റെയും തുടർന്നുള്ള പുനരുത്ഥാനത്തിന്റെയും സ്വർഗ്ഗാരോഹണത്തിന്റെയും ഫലമായിട്ടാണ്. യേശു വാഗ്ദാനം ചെയ്ത പരിശുദ്ധാത്മാവിനെ (ആശ്വാസകൻ) അയച്ചതിലൂടെ അത് മെച്ചപ്പെടുത്തി. വിജാതീയ ലോകത്തോട് തീർത്തും പുച്ഛം പുലർത്തിയിരുന്ന യിസ്രായേൽ ഭവനം ഇപ്പോൾ യേശുക്രിസ്തുവിൽ ഒരു കുടുംബമായി ലയിച്ചു. ഈ രഹസ്യം നന്നായി മനസ്സിലാക്കുവാൻ യഹൂദ ജനതയോട് ഹിറ്റ്ലർ എത്രമാത്രം വിദ്വേഷം പുലർത്തിയരുന്നു എന്ന് ചിന്തിച്ചാൽ മതി. എന്നാൽ ഇപ്പോൾ യേശുക്രിസ്തുവിന്റെ സുവിശേഷത്തിലൂടെ ആ വിദ്വേഷം തകർത്തു അങ്ങനെ എല്ലാം ഒന്നായി തീർന്നു.

പ്രാർത്ഥന

പ്രീയ യേശുവേ,

അങ്ങയുടെ മരണത്താൽ യിസ്രായേൽ ജനതയോടൊപ്പം ജാതികൾക്കും തന്ന കൂട്ടവകാശത്തിന് പങ്കാളി ആക്കിയതിന് നന്ദി. അങ്ങയിൽ ആശ്രയിച്ച് വാഗ്ദത്തം പ്രാപിക്കുവാൻ എന്ന സഹായിക്കുമാറാകേണമേ. ആമേൻ