“ഇടം കൊടുത്തില്ലെങ്കിൽ കടക്കുവാൻ കഴിയില്ല”
വചനം
എഫെസ്യർ 4 : 27
പിശാചിന്നു ഇടം കൊടുക്കരുതു.
നിരീക്ഷണം
യേശുക്രിസ്തുവിനെ അനുഗമിക്കുന്നവർക്കായി അപ്പോസ്തലൻ ഒരു മുന്നറിയിപ്പ് നൽകുന്നത് “പിശാചിന് നിങ്ങളുടെ ജീവിത്തിൽ ഒരിക്കലും ഇടം കൊടുക്കരുത്”. ഒരു രീതിയിലും ഇടം കൊടുക്കരുതെന്നാണ് ഇവിടെ വ്യക്തമായി പറയുന്നത് കാരണം ഇടം കൊടുക്കാതെ അവന് ഒരിക്കലും നമ്മുടെ ജീവിത്തിൽ കടക്കുവാൻ കഴിയുകയില്ല.
പ്രായോഗികം
നമ്മുടെ ജീവിത്തിൽ എങ്ങനെയെല്ലാം പിശാചിന് ഇടം കൊടുക്കാതിരിക്കാം. നാം എപ്പോഴും സത്യം പറയുക, കോപം നിയന്ത്രിക്കുക, മോഷ്ടിക്കുന്നതിനുപകരം കൈകൊണ്ട് ലാഭകരമായ എന്തെങ്കിലും ചെയ്യുക, വായിൽ നിന്നും മോശമായ സംസാരം ഒന്നും വരാതിരിക്കുവാൻ സൂക്ഷിക്കുക, ഒരാളുടെ കുറവ് മറ്റൊരാളോട് പറയാതിരിക്കുക, ഇതൊക്കെ ആയിരിക്കണം ഓരോ വിശ്വാസിയുടെയും അടിസ്ഥാന സ്വഭാവങ്ങൾ. അതുകൊണ്ടാണ് അപ്പോസ്തലൻ പിശാചിന് ജീവിത്തിൽ കാലുകുത്താൻ അനുവദിക്കരുത് എന്ന് പറയുന്നത്. നമ്മുടെ ജീവിതത്തെക്കുറിച്ച് ഒരു മോശം മനോഭാവം മറ്റുള്ളവർക്ക് ഉണ്ടാകുവാൻ ഇടയാകരുത്, അങ്ങനെയും പിശാചിന് ഇടം കൊടുക്കരുത്. നമ്മുടെ അടിസ്ഥാന ക്രിസ്തീയ സ്വഭാവത്തെ മോഷ്ടിക്കുവാൻ പിശാചിന് കഴിയുകയില്ല, കാരണം അവന് ഇടം കൊടുക്കാതിരുന്നാൽ അവന് കടക്കുവാൻ കഴിയുകയില്ല.
പ്രാർത്ഥന
പ്രീയ യേശുവേ,
പിശാചിന് എന്റെ ജീവിത്തിൽ ഇടം കൊടുക്കാതെ ജീവിക്കുവാൻ എനിക്ക് കൃപ നൽകുമാറാകേണമേ. ആമേൻ