Uncategorized

“തന്നെക്കാൾ ശ്രേഷ്ഠൻ”

വചനം

ഫിലിപ്പിയർ 2 : 3

ശാഠ്യത്താലോ ദുരഭിമാനത്താലോ ഒന്നും ചെയ്യാതെ താഴ്മയോടെ ഓരോരുത്തൻ മറ്റുള്ളവനെ തന്നെക്കാൾ ശ്രേഷ്ഠൻ എന്നു എണ്ണിക്കൊൾവിൻ.

നിരീക്ഷണം

അഹങ്കാരവും വ്യക്തിപരമായ അജണ്ടകളും പാടില്ല എന്ന് ഇവിടെ അപ്പോസ്തലനായ പൗലോസ് വ്യക്തമായി എഴുതിയിരിക്കുന്നു. അതിനുപകരം യേശുവിനെ അനുഗമിക്കുന്നവർ എന്ന നിലയിൽ നമ്മെതന്നെ താഴ്ത്തുവാനും മറ്റുള്ളവരെ ബഹുമാനിക്കുവാനുമാണ് നമ്മെ വിളിക്കപ്പെട്ടിരിക്കുന്നത്. എന്നാൽ അത് ചിലരെ മാത്രമല്ല നമുക്ക് മുകളിലുള്ള എല്ലാവരെയും അങ്ങനെ തന്നെ ബഹുമാനിക്കണം എന്നതാണ് ദൈവം നമ്മെക്കുറിച്ച് ആഗ്രഹിക്കുന്നതെന്നും ഇവിടെ വ്യക്തമാക്കുന്നു.

പ്രായോഗികം

ജീവിത്തിൽ ഞെളിഞ്ഞ് വലിപ്പമുള്ള തലയുമായി സഞ്ചരിക്കുന്ന വ്യക്തി സാധാരണ പുറകിൽ നിന്ന കേൾക്കു ശബ്ദമായ “അവൻ ആരെന്നാണ് അവന്റെ വിചാരം?” എന്നത് യേശുവിന്റെ വഴിയല്ല യേശു നമ്മെ പഠിപ്പിക്കുന്നത് എപ്പോഴും നമ്മുടെ പിന്നാലെ വരുന്നവരെ “താങ്കൾക്ക് പോകാം” എന്ന് വിനയത്തോടും ബഹുമാനത്തോടും പറയുകയും മറ്റുള്ളവരെ ഉയർത്തുവാൻ എപ്പോഴും മാറി നിൽക്കുകയും ചെയ്യുക എന്നാണ്. അതുപോലെ എനിക്ക് ഈ കാര്യത്തെക്കുറിച്ച് ശരിക്കും അറിയാം എന്ന് പറഞ്ഞ് മറ്റുള്ളവരുടെ മുമ്പിൽ ഞെളിഞ്ഞ് സ്വന്തം അജണ്ടപ്രകാരം മുന്നോട്ട് പോകാതെ നിങ്ങൾക്ക് മുന്നേട്ട് പോകാം എന്ന രീതിയിൽ മറ്റുള്ളവർക്കായി മാറിക്കെടുക്കുവാൻ തയ്യാറാകണം. അങ്ങനെ ദൈവത്തിന്റെ വചനം നമ്മുടെ ജീവിത്തിലൂടെ മറ്റുള്ളവർക്ക് വെളിപ്പെടുത്തിക്കൊടുക്കണം. അങ്ങനെയുള്ളവർ മറ്റുള്ളവരെ തന്നെക്കാൾ ശ്രേഷ്ടൻ എന്ന് എണ്ണും.

പ്രാർത്ഥന

പ്രീയ യേശുവേ,

എന്നെത്തന്നെ താഴ്ത്തി മറ്റുള്ളവനെ എന്നെക്കാൾ ശ്രേഷ്ഠൻ എന്നു എണ്ണുവാൻ എനിക്ക് കൃപ നൽകുമാറാകേണമേ. ആമേൻ