“സ്വയം താഴ്ത്തിയാൽ ദൈവം വിജയം നൽകും”
വചനം
2 ദിനവൃത്താന്തം 12 : 7
അവർ തങ്ങളെത്തന്നേ താഴ്ത്തി എന്നു യഹോവ കണ്ടപ്പോൾ യഹോവയുടെ അരുളപ്പാടു ശെമയ്യാവിന്നു ഉണ്ടായതു എന്തെന്നാൽ: അവർ തങ്ങളെത്തന്നേ താഴ്ത്തിയിരിക്കയാൽ ഞാൻ അവരെ നശിപ്പിക്കാതെ അവർക്കു ഒരുവിധം രക്ഷ നല്കും; എന്റെ കോപം ശീശൿ മുഖാന്തരം യെരൂശലേമിന്മേൽ ചൊരികയുമില്ല.
നിരീക്ഷണം
ശലോമോൻ രാജാവിന്റെ മകനായിരുന്നു രെഹബെയാം. അദ്ദേഹം തന്റെ പിതാവിന്റെ കാലശേഷം യിസ്രായേലിന്റെ രാജാവായി വാണു. ജീവിച്ചിരുന്നവരിൽവച്ച് ഏറ്റവും ബുദ്ധിമാനായ രാജാവായിരുന്നു ശലോമോൻ എന്നാൽ രെഹബെയാം ഏറ്റവും മണ്ടനും. രെഹബെയാം യിസ്രായേലിന്റെയും യഹൂദയുടെയും 10 വടക്കൻ ഗോത്രങ്ങളെ തകർത്തു. മിസ്രയീം രാജാവായ ശീശൿ ആയിരത്തിരുനൂറു രഥങ്ങളോടും അറുപതിനായിരം കുതിരച്ചേവകരോടും കൂടെ യെരൂശലേമിന്റെ നേരെ യുദ്ധത്തിനായി വന്നു. യഹോവയായ ദൈവം തന്നെയും യഹൂദയെയും നശിപ്പിക്കുമെന്ന് ഉറപ്പായപ്പോൾ രെഹബെയാം തന്നെത്താൻ താഴ്ത്തി, അത് കണ്ടപ്പോൾ യഹോവയായ ദൈവം “ഞാൻ അവരെ നശിപ്പിക്കുകയില്ല, തക്കസമയത്ത് അവർക്ക് വിജയം നൽകും” എന്ന് അരുളി ചെയ്തു.
പ്രായോഗികം
നമുക്ക് വേണമെങ്കിൽ ദൈവം ഇല്ല എന്ന മട്ടിൽ എന്തും പ്രവർത്തിക്കാം എന്നാൽ ദൈവം ഉണ്ടെന്നും അവൻ നിശബ്ദനായി എപ്പോഴും ഇരിക്കയില്ലെന്നും നാം ഓർക്കേണ്ടത് ആവശ്യമാണ്. യുഗാരംഭം മുതൽ ദൈവം നൽകിയ നിയമങ്ങളും തത്ത്വങ്ങളും തള്ളിക്കളഞ്ഞുകൊണ്ട് ദൈവത്തിനെതിരെ പ്രവർത്തിക്കുന്നതിനു പകരം ദൈവം നീതിമാൻ എന്ന് രെഹബെയാം പറഞ്ഞ് തന്നെത്താൻ സ്വയം താഴ്ത്തിയതുപോലെ നാം ചെയ്യുമെങ്കിൽ ദൈവ പ്രവർത്തി വെളിപ്പെടും. നാം സ്വയം താഴ്ത്തുകയാണെങ്കിൽ ദൈവം തക്ക സമയത്ത് നമുക്ക് വിജയം നൽകും.
പ്രാർത്ഥന
പ്രീയ യേശുവേ,
അങ്ങയുടെ മുമ്പാകെ എന്നെത്തന്നെ താഴ്ത്തുവാനും അതിലുടെ ജീവിത്തിൽ വിജയം പ്രാപിക്കുവാനും എനിക്ക് കൃപ നൽകുമാറാകേണമേ. ആമേൻ