Uncategorized

“ആസ്വാദകരമായ ജീവിതം”

വചനം

1 തിമൊഥെയോസ് 6 : 17

ഈ ലോകത്തിലെ ധനവാന്മാരോടു ഉന്നത ഭാവം കൂടാതെയിരിപ്പാനും നിശ്ചയമില്ലാത്ത ധനത്തിലല്ല, നമുക്കു സകലവും ധാരാളമായി അനുഭവിപ്പാൻ തരുന്ന ദൈവത്തിൽ ആശവെപ്പാൻ.

നിരീക്ഷണം

സമ്പന്നർ തങ്ങളുടെ സമ്പത്തിൽ മനസ്സുവയ്ക്കരുതെന്നും ഉന്നത ഭാവത്തോടെ തല ഉയർത്തി നടക്കരുതെന്നും ഈ വചനത്തിലുടെ എഴുത്തുകാരൻ വ്യക്തമാക്കുന്നു. നാം സമ്പന്നതയിലോ ദാരിദ്ര്യത്തിലോ ഏതു നിലയിൽ ജീവിച്ചാലും പ്രത്യാശ വ്യക്കേണ്ടത് നമ്മുടെ കാർത്താവായ യേശുക്രിസ്തുവിലായിരിക്കണം. യേശുക്രിസ്തുവാണ് നമ്മുടെ ജീവിതത്തിൽ ആസ്വദിക്കുവാൻ ആവശ്യമായതൊക്കെയും നൽകുന്നത്, ആകയാൽ നമ്മുക്ക് നമ്മുടെ ജീവിതം ആസ്വദിക്കാം.

പ്രായോഗികം

നമ്മുടെ ജീവിത്തിൽ ലഭിക്കുന്നതും നാം ഉണ്ടാക്കുന്നതുമായ സമ്പത്തിനെക്കുറിച്ചാണ് അപ്പോസ്തലൻ ഇവിടെ വിവരിച്ചിരിക്കുന്നത്. ആകയാൽ മറ്റുള്ളവർ സമ്പത്തുള്ളവരെ സമ്പന്നൻ എന്ന് വിളക്കും, എന്നാൽ ദരിദ്രന്റെ കൈയ്യിൽ ഒന്നും കാണുകയില്ല. നാം സമ്പന്നർ ആണെങ്കിലും ദരിദ്രർ ആണെങ്കിലും നമ്മെ ദൈവം വിളിച്ചത് ജീവിതം ആസ്വദിക്കുവാനും തമാശയുള്ള ജീവിതം നയിക്കുവാനും ആണ്.നമ്മുടെ ജീവിതത്തിൽ എന്തെല്ലാം നഷ്ടപ്പെട്ടാലും ദൈവം നമ്മോട് കൂടെയുണ്ടെങ്കിൽ എല്ലാറ്റിനെക്കാളും സന്തോഷം നമുക്ക് ഉണ്ടാകും. പണത്തിലല്ല നമ്മുടെ സന്തോഷം ഇരിക്കേണ്ടത് മറിച്ച് കർത്താവായ യേശുക്രിസ്തുവിലാണ്. അങ്ങനെയാകുമ്പോൾ ഏതു സാഹചര്യത്തിലും നമുക്ക് ജീവിതം ആസ്വദിക്കാനും സന്തോഷിക്കുവാനും ഇടയാും. നമ്മുടെ ആശ്രയം എപ്പോഴും നമ്മുടെ ദൈവത്തിലായിരിക്കട്ടെ.

പ്രാർത്ഥന

പ്രീയ യേശുവേ,

എന്റെ സാഹചര്യം എന്തു തന്നെ ആയാലും കർത്താവ് എന്നോടുകൂടെ ഉള്ളതുകൊണ്ട് ജീവിതം ആസ്വദിക്കുവാൻ കഴിയുന്നു. അങ്ങ് എന്നെ തുടർന്നും സഹായിക്കുമാറാകേണമേ. ആമേൻ