Uncategorized

“പക്വതയുള്ള പുരുഷന്മാർ”

വചനം

തീത്തൊസ് 2 : 2

വൃദ്ധന്മാർ നിർമ്മദവും ഗൌരവവും സുബോധവും ഉള്ളവരും വിശ്വാസത്തിലും സ്നേഹത്തിലും സഹിഷ്ണതയിലും ആരോഗ്യമുള്ളവരും ആയിരിക്കേണം.

നിരീക്ഷണം

ക്രേത്തയിലെ അപ്പോസ്തലനായ തീത്തൊസ് അപ്പോസ്തലനായ പൗലോസിന്റെ ഏറ്റവും അടുത്ത സുഹൃത്തുക്കളിൽ ഒരാളായിരുന്നു. അദ്ദേഹം പൗലോസിനെക്കാൾ ചെറുപ്പമായിരുന്നുവെന്നും എന്നാൽ തിമൊഥെയൊസിനെക്കാൾ പ്രായം ഏറിയവനും ആണെന്ന് വിശ്വസിക്കപ്പെടുന്നു. പൗലോസിൽ നിന്നും ഈ കത്ത് ലഭിക്കുമ്പോൾ തീത്തൊസിന് 50 വയസ്സായരിക്കാം. മൂപ്പന്മാർ സമചിത്തതയോടെ ജീവിക്കുവാനും, സ്നേഹത്തിൽ ഉറച്ചു നിൽക്കുവാനും സഹിഷ്ണതയിലും വിശ്വാസത്തിലും ഉറപ്പുള്ളവരും ആകുവാൻ അവരെ പഠിപ്പിക്കണമെന്ന് പൗലോസ് ഉപദേശിക്കുന്നു. അങ്ങനെ ജീവിച്ചാൽ അവരുടെ ജീവാവസാനം അവരുടെ ജീവിതരീതി നിമിത്തം അവർ ബഹുമാനിക്കപ്പെടും എന്ന് ഇവിടെ വ്യക്തമാക്കുന്നു.

പ്രായോഗികം

പഴയനിയമത്തിൽ ലേവ്യർക്ക് 50-ാം വയസ്സിൽ അവരുടെ ദൈവാലയത്തിലെ ദൈനംദിന ശിശ്രൂഷയിൽ നിന്നും വിരമിക്കണമായിരുന്നു (സംഖ്യ. 8:30) അവർക്ക് അതിനുശേഷവും തുടരാമായിരുന്ന എന്നാൽ അവർ തങ്ങളുടെ ഉത്തരവാദിത്ത്വം ചെറുപ്പക്കാരെ ഏൽപ്പിക്കാറുണ്ടായിരുന്നു. എന്നാൽ പുതിയ നിയമത്തിൽ ഇവിടെ പ്രായമായവരെ ഉപദേശിക്കുവാൻ പൗലോസ് തീത്തൊസിനോട് പറഞ്ഞപ്പോൾ 50 വയസ്സിന് മുകളിൽ പ്രായമുള്ളവരെക്കുറിച്ചാണ് പറഞ്ഞത്. ഇത് പറയുമ്പോൾ പൗലോസിന് 50ന് മുകളിൽ പ്രായമുണ്ടായിരുന്നു അതുപോലെ തന്നെ തീത്തൊസിനും. 50നു മേൽ പ്രായമുള്ളവരെ ശരിയായ ആത്മീക പക്വതയുള്ളവരായി അദ്ദേഹം കണ്ടു. അങ്ങനെയുള്ളവർ ആത്മീക നിയന്ത്രണമുള്ളവരായിരിക്കും എന്നും വന്യമായ പ്രതികരണങ്ങൾക്ക് വിധേയരാവുകയില്ല എന്നും അദ്ദേഹം മനസ്സിലാക്കി. അവർക്ക് അവരുടെ വിശ്വാസത്തിലും സ്നേഹത്തിലും കാര്യങ്ങൾ പൂർത്തീകരിക്കുവാനുള്ള സന്നദ്ധതയുള്ളവരും മറ്റുള്ളവര ബഹുമാനിക്കുന്നതിൽ സുരക്ഷിതരും ആയിരിക്കും. ആകയാൽ ദൈവ വചനപ്രകാരം മുതിർന്നവർ ദൈവീക പക്വത പ്രാപിച്ച് ചെറുപ്പക്കാരെക്കൂടെ വളർത്തിയടുക്കുവാൻ ശ്രമിക്കാം. അവരുടെ പക്വമായ ആത്മീക ജീവിതം ഓർത്ത് ചെറുപ്പക്കാർ അവരെ ബഹുമാനക്കുവാൻ ഇടയാകും.

പ്രാർത്ഥന

പ്രീയ യേശുവേ,

എനിക്ക് ആത്മീക പക്വത നൽകി അനേകരെ അങ്ങയോട് അടുപ്പിക്കുവാൻ കൃപ നൽകുമാറാകേണമേ. ആമേൻ