Uncategorized

“നിങ്ങളെ സ്നേഹിക്കുവാൻ ദൈവം കൊടുത്ത വില!!!”

വചനം

ഹോശയ 3 : 2

അങ്ങനെ ഞാൻ അവളെ പതിനഞ്ചു വെള്ളിക്കാശിന്നും ഒന്നര ഹോമെർ യവത്തിന്നും മേടിച്ചു.

നിരീക്ഷണം

ദൈവത്തിന്റെ പ്രീയപ്പെട്ടവരും എന്നാൽ അവനിൽ നിന്ന് അകന്നു പോയതുമായ യിസ്രായേൽ ജനതയോടുള്ള ദൈവത്തിന്റെ സ്നേഹത്തെ വെളിപ്പെടുത്തുന്നതിന് അടയാളമായി അവൻ തന്റെ പ്രവാചകനായ ഹോശയ, ഗോമർ എന്ന വേശ്യയുമായുള്ള വിവാഹത്തോട് ഉപമിച്ചു. യിസ്രയേൽ ജനം എത്രമാത്രം ദൈവത്തിൽ നിന്ന് അകന്നുപോയി എന്നാലും ഞാൻ അവരെ സ്നേഹിക്കുന്നു എന്നതിന് സമനാമായി ഒരു വേശ്യയെ വിവാഹം കഴിക്കുവാൻ ദൈവം ഹോശയാ പ്രവാചകനോട് ആവശ്യപ്പെടുന്നു. ഹോശയയെ വിവാഹം കഴിച്ചതിനുശേഷം തന്റെ ഭാര്യയായ ഗോമർ മറ്റ് പുരുഷന്മാരുമായി അവിഹിതബന്ധം പുലർത്തി അവൾ പാപം ചെയ്ത് അകന്നുപോയെങ്കിലും ഹോശയ അവൾ ആയിരുന്ന അവസ്ഥയിൽ അവളുടെ അടുക്കൽ പോയി അവളെ വീണ്ടും ഭാര്യയായി തിരികെ വില കൊടുത്തുവാങ്ങി.

പ്രായോഗികം

ഇന്നത്തെ സമ്പദ് വ്യവസ്ഥയിൽ ഹോശയ തന്റെ ഭാര്യയെ വിലയ്ക്കുവാങ്ങാൻ ഏകദേശം നല്ലവിലകൊടുത്തു എന്നത് സത്യമാണ്. എന്നാൽ പാവപ്പെട്ട ഹോശയ തന്റെ സമ്പാദ്യം മുഴുവനും കൊടുത്തു എന്നതാണ് വാസ്ഥവം. ദൈവം തന്റെ പ്രീയ മക്കളായ യിസ്രായേലിനെ തിരികെ വിലയ്ക്കു വാങ്ങുവാൻ എന്തും കൊടുക്കുവാൻ തയ്യാറാണ് എന്നതാണ് ഇതുകൊണ്ട് വ്യക്തമാക്കുന്നത്. താൻ അവരെ വാസ്ഥവമായി സ്നേഹിക്കുന്നതുകൊണ്ട് അവർക്കുവേണ്ടി എന്തും ചെയ്യുവാൻ താൻ തയ്യാറാകും. തീർച്ചയായും ദൈവം കാലക്രമേണ സ്വർഗ്ഗത്തിൽ തനിക്കുള്ളതെല്ലാം ഒരുമിച്ചുകൂട്ടി… അവന്റെ പേരാണ് യേശുക്രിസ്തു. 2000 യിരം വർഷങ്ങൾക്കുമ്പ് യേശു ആ ക്രൂശിൽ തന്റെ അവസാനതുള്ളി രക്തം വരെയും ഊറ്റി തന്റെ ജീവനെ വെടിയുമ്പോൾ പിതാവായ ദൈവം സ്വർഗ്ഗത്തിൽ തന്റെ മകനെ ഓർത്ത് വിലപിക്കുന്നത് നമുക്ക് ചിന്തിക്കാവുന്നതേയുള്ളൂ. മനഷ്വവർഗ്ഗത്തെ സ്നേഹിക്കുവാൻ വേണ്ടി താൻ എന്തും ചെയ്യുവാൻ തയ്യാറായി ആ സ്നേഹത്തെ നാം ഒരിക്കലും തള്ളിക്കളയരുത്. തന്റെ ഏകജാതനായ പുത്രനിൽ വിശ്വസിക്കുന്ന ഏവനും നശിച്ചുപോകാതെ നിത്യജീവൻ പ്രാപിക്കേണ്ടതിന്നു ദൈവം അവനെ നല്കുവാൻ തക്കവണ്ണം ലോകത്തെ സ്നേഹിച്ചു, (യോഹന്നാൻ 3:16)

പ്രാർത്ഥന

പ്രീയ യേശുവേ,

അങ്ങയുടെ സ്നേഹത്തിനായി നന്ദി പറയുന്നു. അങ്ങയെ ഹൃദയങ്ങമായി സ്നേഹിക്കുവാനും അങ്ങയുടെ വചനങ്ങളെ അനുസരിക്കുവാനും കൃപ നൽകുമാറാകേണമേ. ആമേൻ