“യേശു എല്ലാ സമയത്തും നല്ലവൻ”
വചനം
സങ്കീർത്തനം 100 : 5
യഹോവ നല്ലവനല്ലോ, അവന്റെ ദയ എന്നേക്കുമുള്ളതു; അവന്റെ വിശ്വസ്തത തലമുറതലമുറയായും ഇരിക്കുന്നു.
നിരീക്ഷണം
വളരെ കൃത്യമായ ഈ പ്രസ്താവനയെക്കുറിച്ച് ചോദ്യങ്ങളൊന്നും അവശേഷിക്കുന്നില്ല. വസ്തുതകൾ ഇവയാണ് “യേശു=എല്ലാ സമയത്തും നല്ലവനാണ്”. അവന്റെ സ്നേഹം എന്നും നിലനിൽക്കുന്നതാണ്. അവന്റെ വിശ്വസ്ഥത ലോക ചരിത്രത്തിന്റെ ആദി മുതൽ ഇനി വരുവാനുള്ള എല്ലാ തലമുറമേലും നീണ്ടു നിൽക്കുന്നതും സ്ഥിരവും ഒരിക്കലും മാറിപ്പോകാത്തതും ആണ്.
പ്രായോഗികം
ഇന്ന് ഉറപ്പില്ലാത്ത എന്തിനെക്കുറിച്ചാണ് താങ്കൾ ചിന്തിക്കുന്നത്? നിങ്ങൾ ചിലപ്പോൾ നിങ്ങളുടെ ആരോഗ്യം നിലനിൽക്കുമോ? എന്റെ സുഹൃത് ബന്ധം ഇതുപോലെ തന്നെ തുടരുമോ? എന്റെ കുടുംബ ജീവിതം സന്തോഷകരമായി തുടരുമോ? എന്റെ ജോലി സുരക്ഷിതമാണോ? ഞാൻ ഉണ്ടാക്കിയ പണം എന്റെ ജീവിതകാലം മുഴുവൻ ജീവിക്കുവാൻ തികയുമോ? ഇങ്ങനെ നമ്മുടെ ജീവിതത്തെയും ഭാവിയേയും കുറിച്ച് ഒത്തിരി ആകുലതകൾ നമുക്ക് ഉണ്ടായരിക്കാം. എന്നാൽ നമുക്ക് ഇന്ന് ഉറപ്പിക്കുവാൻ കഴിയുന്നത് എന്തായിരിക്കാം? അതേ, മറ്റുള്ളവരുടെ സ്നേഹം പരാജയപ്പെടുമ്പോൾ, ദൈവസ്നേഹം നമ്മുടെ ജീവനുള്ള കാലത്തോളം ഉണ്ടായിരിക്കുന്ന ഒന്നാണ്. മറ്റുള്ളവർ നമ്മെ വിട്ടുപോകുമ്പോൾ ദൈവത്തിന്റെ വിശ്വസഥത നാം ഉള്ളകാലത്തോളം നിലനിൽക്കുന്നതാണ്. നമ്മുക്ക് അറിയാവുന്ന അനേകരും നമ്മെവിട്ട് പോയപ്പോൾ നമ്മെ ഒരിക്കലും മറന്നുകളയാതെ ഇന്നും നടത്തുന്ന നമ്മുടെ ദൈവം വിശ്വസ്ഥനും നല്ലവനും ഒരുക്കലും മാറ്റമില്ലാത്തവനും ആണ്.
പ്രാർത്ഥന
പ്രീയ യേശുവേ
എല്ലാ സമയത്തും അങ്ങ് എന്നോടുകൂടെ ഉള്ളതിനായി നന്ദി. തുടർന്നും അങ്ങയുടെ സ്നേഹത്തിൽ വസിക്കുവാൻ എനിക്ക് കൃപ നൽകുമാറാകേണമേ. ആമേൻ