Uncategorized

“ശരിക്കും ആർക്ക് കഴിയും?”

വചനം

യെശയ്യാ  14 : 27

സൈന്യങ്ങളുടെ യഹോവ നിർണ്ണയിച്ചിരിക്കുന്നു; അതു ദുർബ്ബലമാക്കുന്നവനാർ? അവന്റെ കൈ നീട്ടിയിരിക്കുന്നു; അതു മടക്കുന്നവനാർ?

നിരീക്ഷണം

ഈ വചനത്തിൽ യെശയ്യാ പ്രവാചകൻ രണ്ട് പ്രസ്ഥാവന നടത്തുകയും രണ്ട് ചോദ്യങ്ങൾ ചോദിക്കുകയും ചെയ്യുന്നു. തന്റെ ചോദ്യം “ദൈവം എന്തെങ്കിലും ചെയ്യുവാൻ മനസ്സുവെച്ചാൽ അതിൽ നിന്ന് ദൈവത്തെ മാറ്റുവാൻ ആർക്കു കഴിയും? ഏതെങ്കിലും ഒരു കാര്യം ചെയ്യുവാൻ ദൈവം പുറപ്പെട്ടാൽ അതിൽ നിന്ന് ആർക്ക് ദൈവത്തെ തടയുവാൻ കഴിയും?”

പ്രായോഗികം

നാം ആരും നമ്മുടെ സ്വന്തം ഇഷ്ടപ്രകാരമുള്ള പ്രവർത്തനത്തിലുടെ ദൈവത്തിന്റെ മനസ്സ് മാറ്റുവാൻ പ്രാപ്തരല്ല എന്നകാര്യ നാം പലപ്പോഴും മറന്നു പോകുന്നു. ദൈവം തന്റെ കൈ നീട്ടുക എന്നാൽ താൻ ഒരു പ്രവർത്തി ചെയ്യുവാൻ പോകുന്നു എന്നാണ് അതിന് അർത്ഥം. അതിൽ നിന്ന് ദൈവത്തെ മാറ്റുവാനോ ദൈവത്തിന്റെ കൈ മടക്കുവാനോ ആർക്കെങ്കിലും കഴിയുമോ? മാത്രമല്ല ഏതെങ്കിലും ഒരു കാര്യം ചെയ്യുവാൻ ദൈവം പുറപ്പെട്ടാൽ അതിൽ നിന്ന് ആർക്ക് ദൈവത്തെ പിന്തിരിപ്പിക്കുവാൻ കഴിയും?” ഈ ചോദ്യങ്ങൾക്ക് ഉത്തരം ഇതാണ്, അതിന് “ആർക്കും കഴിയുകയില്ല”!! എന്നുതന്നെ. ചില മനുഷ്യരുടെ ചിന്ത അവർക്ക് എന്തും ചെയ്യുവാനുള്ള സ്വതന്ത്ര്യം ഉള്ളതു കൊണ്ട് ദൈവം എന്തുചെയ്യണമെന്ന് അവർ തീരുമാനിക്കും എന്നാണ്. കൂടാതെ, അതു പോലെയാണ്അവർ പ്രവർത്തിക്കുന്നതും. ഒരിക്കലും അങ്ങനെ ചെയ്യുവാൻ ഒരു മനുഷ്യനും സാധ്യമല്ല. “ദൈവം” ദൈവം തന്നെയാണ് അവന്റെ മുമ്പിൽ നാം വെറും പുഴുക്കളാണ് എന്ന സത്യം ആരും മറന്നുപോകരുത്. ആകയാൽ ദൈവത്തിന്റെ ഉദ്ദേശം സാധ്യമാകും എന്നത് ഉറപ്പാണ്. അതുകൊണ്ട് ദൈവത്തിന്റെ ഇഷ്ടത്തിനായി നമ്മെതന്നെ സമർപ്പിച്ചു കൊടുക്കുക എന്നതാണ് മനുഷ്യർ ചെയ്യേണ്ട പ്രധാനകാര്യം. അതിനായി ദൈവം നമ്മെ ഏവരെയും സഹയിക്കട്ടെ.

പ്രാർത്ഥന

പ്രീയ യേശുവേ

അങ്ങേയ്ക്ക് ഞങ്ങളെക്കുറിച്ച് ഒരു പദ്ധതി ഉണ്ട് കാരണം അങ്ങ് ഞങ്ങളെ ഒരു പോലെ സ്നേഹിക്കുന്നു. ആകയാൽ ഞാൻ എന്നതന്നെ അങ്ങയുടെ പദ്ധതിക്കും ഹിതത്തിനുമായി സമർപ്പിക്കുന്നു. ആമേൻ