Uncategorized

“എളിയവനും ദരിദ്രനും”

വചനം

യെശയ്യാ  25 : 4

ഭയങ്കരന്മാരുടെ ചീറ്റൽ മതിലിന്റെ നേരെ കൊടുങ്കാറ്റുപോലെ അടിക്കുമ്പോൾ, നീ എളിയവന്നു ഒരു ദുർഗ്ഗവും ദരിദ്രന്നു അവന്റെ കഷ്ടത്തിൽ ഒരു കോട്ടയും കൊടുങ്കാറ്റിൽ ഒരു ശരണവും ഉഷ്ണത്തിൽ ഒരു തണലും ആയിരിക്കുന്നു.

നിരീക്ഷണം

ഈ അധ്യായത്തിലുടനീളം യെശയ്യാ പ്രവാചകൻ ദൈവത്തെ സ്തുക്കുന്നതായി കാണുവാൻ കഴിയും. ദൈവം എളിയവന് ഒരു ദുർഗ്ഗവും ദരിദ്രന് അവന്റെ കഷ്ടത്തിൽ ഒരു കോട്ടയും കൊടുങ്കാറ്റിൽ ഒരു ശരണവും ഉഷ്ണത്തിൽ ഒരു തണലും ആയിരിക്കുന്നതുകൊണ്ട് പ്രവാചകന് ദൈവത്തോട് പ്രത്യേകം നന്ദിയുള്ളതായി രേഖപ്പെടുത്തിയിരിക്കുന്നു. എളിയവരുടെ കഷ്ടകാലത്ത് ഓടി അണയുവാനുള്ള ഒരിടമായി ദൈവത്തെക്കുറച്ച് പറഞ്ഞിരിക്കുന്നു.

പ്രായോഗികം

യേശുവുമായി തട്ടിച്ചു നോക്കുമ്പോൾ നാം ഓരോരുത്തരും എളിയവരും ദരിദ്രരുമാണ്. ദൈവത്തിന്റെ കൃപ നമ്മുട മേൽ കാട്ടിയതിന് പകരം നൽകുവാൻ നമുക്ക് കഴിയുകയില്ല. യേശുവുമായുള്ള ബന്ധം പുനഃസ്ഥാപിക്കുവാൻ നമുക്ക് പണം കൊടുത്ത് കഴിയുകയില്ല. ദൈവത്തിന്റെ കൃപയുടെ മുമ്പിൽ നാം എല്ലാവരും ഒരു പോലെ ദരിദ്രരാണ്. ആ ദൈവത്തിന്റെ കൃപയെ മനസ്സുകൊണ്ട് സ്വീകരിക്കുകയാണ് നാം ചെയ്യേണ്ടത്. നാം പലപ്പോഴും ദൈവത്തിന്ററെ അടുക്കൽ വരുന്നത് മാനുഷീക ചിന്താഗതിയിലുടെയാണ്, കാരണം എനിക്ക് ഇത് ലഭിച്ചു എന്ന മനോഭാവത്തോടെ. എന്നാൽ നമ്മുടെ കഷ്ടതയുടെ ആഴത്തിൽ നമ്മുക്ക് ഒരു സങ്കേതം ആവശ്യമാണ് കഷ്ടത്തിൽ ഒരു കോട്ടയും കൊടുങ്കാറ്റിൽ ഒരു ശരണവും ഉഷ്ണത്തിൽ ഒരു തണലും ആയിരിക്കുന്ന ദൈവത്തെ. നമുക്ക് സ്വന്തമായി ഒന്നും ചെയ്യുവാൻ കഴിയുകയില്ല എന്നത് സത്യമാണ് കാരണം ഈ ലോകത്ത് എല്ലാം ദൈവകൃപയാൽ മാത്രമേ നമുക്ക് ചെയ്യുവാൻ കഴിയൂ. ആകയാൽ ഓരോ ദിവസവും നമ്മുടെ ആവശ്യങ്ങൾക്കായി കർത്താവിങ്കലേയക്ക് ഓടി അണയുകയാണ് നമുക്ക് ആവശ്യം.

പ്രാർത്ഥന

പ്രീയ യേശുവേ ഞാൻ എളിയവരും ദരിദ്രരുമാണ് എങ്കിലും എന്നെ ഓരോദിവസവും വഴിനടത്തുന്നതിനായി നന്ദി. എന്റെ കഷ്ടതയിൽ ഓടി അടുക്കുവാൻ അങ്ങ് എനിക്ക് ഒരു കോട്ടയായി എന്നും നിലനിൽക്കുന്നതിനായി നന്ദി. അങ്ങയിൽ ആശ്രയിച്ച് അന്ത്യം വരെ ജീവിക്കുവാൻ കൃപ നൽകുമാറാകേണമേ. ആമേൻ