Uncategorized

“നിർജ്ജീവ വിശ്വാസം”

വചനം

യാക്കോബ്  2 : 17

അങ്ങനെ വിശ്വാസവും പ്രവൃത്തികളില്ലാത്തതായാൽ സ്വതവെ നിർജ്ജീവമാകുന്നു.

നിരീക്ഷണം

ഈ അധ്യായത്തിലുടനീളം യേശുവിന്റെ സഹോദരനായ യാക്കോബ് വ്യക്തമാക്കുന്നത് ക്രീസ്തീയ ജീവിതം പ്രവർത്തനത്തിനായുള്ള ആഹ്വാനമാണെന്നാണ്. എല്ലാ വിശ്വാസവും പ്രവർത്തി ഉളവാക്കുന്നു, യേശുവിന് മാത്രമല്ല നമ്മുടെ ചുറ്റുമുള്ളവർക്കും സേവനം ചെയ്യുന്നില്ലെങ്കിൽ അങ്ങനെയുള്ളവരുടെ വിശ്വാസം “ചത്ത വിശ്വാസം” എന്ന് ഇവിടെ വ്യക്തമാക്കുന്നു.

പ്രായോഗികം

ക്രിസ്തുമതം എന്നതു തന്നെ സേവനത്തിനായുള്ള ആഹ്വാനമാണ്. യേശുവിന്റെ പന്ത്രണ്ട് അപ്പോസ്തലന്മാരിൽ പത്തുപേരും കർത്താവിനെ സേവിച്ച് രക്തസാക്ഷിയായി മരിച്ചു. ക്രിസ്തിയ ചരിത്രം നാം പഠിക്കുമ്പോൾ നമ്മുടെ പൂർവ്വീകന്മാർ അവരുടെ വിശ്വാസത്തിനുവേണ്ടി സഹിച്ചത് നമുക്ക് വ്യക്തമായി കാണുവാൻ കഴിയും. യേശുക്രിസ്തുവെക്കുറിച്ച് തങ്ങളുടെ മക്കളെ പഠിപ്പിക്കുവാൻ അവർ പലപ്പോഴും പുതുമയുടെ രീതികൾ സ്വീകരിക്കാതെ തികച്ചും പ്രാകൃതരായി ജീവിച്ചവർ ഉണ്ടായിരുന്നു. അവർക്ക് രോഗം വന്നാൽ അവർ വിശ്വാസത്താൽ പ്രാർത്ഥിച്ച് രോഗസൗഖ്യം പ്രാപിക്കുമായിരുന്നു. യേശുവിനുവേണ്ടി പലരുടെയും ജീവിതം തന്നെ മറ്റിവയ്ക്കുയും അവർ വിവാഹം കഴിക്കാതെയും സ്വന്ത ആഗ്രഹങ്ങൾ മാറ്റിവച്ചുകൊണ്ടും അനേകരെ എഴുത്തും വായനയും പഠിപ്പിച്ച് അതിലൂടെ ദൈവ വചനം പഠിപ്പിച്ച് കർത്താവനുവേണ്ടി അവരെ നേടിയ ചരിത്രവും നമുക്ക് കാണുവാൻ കഴിയും. ഇങ്ങനെയുള്ളതാണ് ജീവനുള്ള വിശ്വാസം, അവ പ്രവൃത്തിയുലൂടെ കാണിക്കേണ്ടതുമാണ്. പ്രവൃത്തിയില്ലാത്ത വിശ്വാസമാണ് ചത്തത്. ആകയാൽ നമ്മുടെ വിശ്വാസം പ്രവൃത്തിയിലൂടെ വെളിപ്പെടുത്തുവാൻ നമുക്ക് കഴിയട്ടെ.

പ്രാർത്ഥന

പ്രീയ യേശുവേ,

എന്റെ വിശ്വാസം ഒരിക്കലും ചത്തതാകാതെ എന്നും ജീവനുള്ളതും പ്രവർത്തന നിരതവുമായിരിക്കുവാൻ കൃപ നൽകുമാറാകേണമേ. ആമേൻ