Uncategorized

“ഹൃദയത്തിൽ നിന്ന്”

വചനം

1 പത്രോസ്  1 : 22

എന്നാൽ സത്യം അനുസരിക്കയാൽ നിങ്ങളുടെ ആത്മാക്കളെ നിർവ്യാജമായ സഹോദരപ്രീതിക്കായി നിർമ്മലീകരിച്ചിരിക്കകൊണ്ടു ഹൃദയപൂർവ്വം അന്യോന്യം ഉറ്റുസ്നേഹിപ്പിൻ.

നിരീക്ഷണം

ഒരു ചിന്താവിഷയമെന്ന നിലയിൽ അപ്പോസതലനായ പത്രോസ് നാം എല്ലാവരോടും പറയുന്നത്, നമ്മെ ഓരോരുത്തരെയും യേശു തന്റെ രക്തം തന്ന് ശുദ്ധീകരിച്ചത് നാം സത്യം അനുസരിച്ചുകൊണ്ട് പരസ്പരം സ്നേഹിക്കുവാനാണ്. വാസ്ഥവത്തിൽ നാം പരസ്പ്പരം ഹൃദയങ്ങമായി സ്നേഹിക്കണമെന്നാണ് ദൈവം ആഗ്രഹിക്കുന്നത്.

പ്രായോഗികം

സത്യത്തെക്കുറിച്ചുള്ള യേശുവിന്റെ പ്രസ്ഥാവന നാം ഇവിടെ ചിന്തിക്കേണ്ടതാണ്. യേശു പറഞ്ഞു, നിങ്ങൾ സത്യം അറിയുകയും സത്യം നിങ്ങളെ സ്വതന്ത്രരാക്കുകയും ചെയ്യും (യോഹ.8:32). ദൈവകൃപ നിമിത്തം നാം ഒരിക്കൽ അവന്റെ സത്യം അനുഭവിച്ചു കഴിഞ്ഞാൽ നാം സ്വതന്ത്രരാകുന്നു. വെറുപ്പ്, വിദ്വേഷം, കലഹം, എന്നിവയുടെ മുൻകാല ബന്ധനങ്ങളിൽ നിന്ന് നാം സ്വതന്ത്രരാകും. ഒരു വ്യക്തിയുടെ ഹൃദയത്തിൽ ഇത് സംഭവിച്ചു കഴിഞ്ഞാൽ മറ്റുള്ളവരെ സ്നേഹിക്കുവാൻ അവർക്ക് സ്വാതന്ത്ര്യം ഉണ്ടാകും അത് ഹൃദയത്തിൽ നിന്നും ആയിരിക്കും. ഹൃദയത്തിൽ നിന്നുള്ള സ്നേഹം നിർബന്ധിത സ്നേഹം ആണ്. ഹൃദയത്തിൽ നിന്നുള്ള സ്നേഹം മറ്റുള്ളവരെ നിങ്ങളിലേയ്ക്ക് ആകർഷിക്കുന്നു. ഹൃദയത്തിൽ നിന്നുള്ള സ്നേഹം അത് ഉദ്ദശിക്കുന്ന വ്യക്തിയുടെ ഏറ്റവും ഉയർന്ന നന്മ അന്വേഷിക്കുക എന്നതല്ലാതെ മറ്റൊരു ഉദ്ദേശത്താൽ പ്രചോദിപ്പിക്കപ്പെടുന്നില്ല. അതുകൊണ്ടാണ് പ്രസംഗിക്കുന്നവർ അവരുടെ ഹൃദയത്തിൽ നിന്നും പ്രസംഗിക്കണമെന്ന് പറയുന്നത്. അവർ അങ്ങനെ ചെയ്യുമ്പോൾ അവരുടെ ദൈവ ശാസ്ത്രം എന്ന അഹങ്കാരത്തിന്റെ തല താഴുകയും അതിനുപകരം കരുണയുടെ ഹൃദയത്തിൽ നിന്നുള്ള പ്രാത്സാഹിപ്പിക്കപ്പെടുന്ന വാക്കുകൾ പുറപ്പെടുകയും ചെയ്യും. ദൈവ സ്നേഹത്താൽ നാം സ്വതന്ത്രരായി ആകയാൽ നമുക്കും മറ്റുള്ളവരെ നമ്മുടെ ഹൃദയത്തിന്റെ ആഴത്തിൽ നിന്നും സ്നേഹിക്കാം.

പ്രാർത്ഥന

പ്രീയ യേശുവേ,

അങ്ങ് എന്നെ സ്നേഹിച്ച് നിത്യജീവൻ തന്നതിനായി നന്ദി പറയുന്നു. മറ്റുള്ളവർക്കും നിത്യജീവൻ ലഭിക്കേണ്ടതിന് അവരെ ഹൃദയങ്ങമായി സ്നേഹിക്കുവാൻ എനിക്ക് കൃപ നൽകുമാറാകേണമേ. ആമേൻ