Uncategorized

“സ്നേഹമാണ് എല്ലാറ്റിലും വലുത്!”

വചനം

1 പത്രോസ്  4 : 8

സകലത്തിന്നും മുമ്പെ തമ്മിൽ ഉറ്റ സ്നേഹം ഉള്ളവരായിരിപ്പിൻ. സ്നേഹം പാപങ്ങളുടെ ബഹുത്വത്തെ മറെക്കുന്നു.

നിരീക്ഷണം

അപ്പോസ്തലനായ പത്രോസ് ഏകദേശം 2000 വർഷങ്ങൾക്ക് മുമ്പ് എഴുതിയ ഈ വചനം ഇന്നും പ്രശക്തമാണ്. യേശുവിനെ പിൻഗമിക്കുന്നവർക്കുവേണ്ടി എഴുതിയ ഈ ലേഖനത്തിൽ താൻ പറയുന്ന ഒരു കാര്യം “പരസ്പരം ഉറ്റു സ്നേഹിക്കുക, കാരണം സ്നേഹം  പാപങ്ങളുടെ ബഹുത്വത്തെ മറെക്കുന്നു”.

പ്രായോഗികം

ഇവിടെ പറയുന്ന സ്നേഹം തീരുമാനത്തിൽ അടിയുറച്ച ഒരു ആത്മാർഥ സ്നേഹമാണ്. എന്തെല്ലാം സംഭവിച്ചാലും ഞാൻ നിന്നെ സ്നേഹിക്കും എന്ന തീരുമാനത്തിലൂടെ ഉറപ്പിക്കുന്ന സ്നേഹം. മറ്റുള്ളവർ നിങ്ങളെ ഉപദ്രവിക്കുക, അപവാദം പറയുക, നിന്ദ്യമായി എണ്ണുക, നിങ്ങളെക്കുറിച്ച് തരം താഴ്ത്തി സംസാരിക്കുക നിങ്ങളിൽ നിന്ന് മോഷ്ടിക്കുക എന്നിങ്ങനെയുള്ളവ പ്രവർത്തിക്കുവാൻ ഒരാളുടെ ഹൃദയത്തിൽ തീരുമാനമെടുക്കുന്നതിനു മുമ്പേ അവരെ ഉറ്റ് സ്നേഹിക്കുമെന്ന തീരുമാനം എടുക്കണം. തീരുമാനം എടുക്കുന്നത് എന്തുകൊണ്ടെന്നാൽ ഞാൻ യേശുവിന്റെ അനുയായി ആയതുകൊണ്ടും, ഞാൻ ഒരാളിൽ നിന്ന് ഒരു അടി വാങ്ങുന്നുവെങ്കിൽ അത് ക്രിസ്തുവിനുവേണ്ടി ആയിരിക്കുമെന്നും, ഞാൻ അവരോട് സ്നേഹത്താൽ ഉടപെടും എന്നും ഉള്ള തീരുമാനം ഉള്ളതുകൊണ്ട്. മറ്റുള്ളവരെ സ്നേഹിക്കുക എന്നത് എന്റെ ഹൃദയപ്രകാരം ഉള്ള താൽപ്പര്യമാണ് എന്ന് വ്യക്തമാകണം. ആകയാൽ ഞാൻ സ്നേഹത്തിൽ പ്രവർത്തിക്കും. വിദ്വേഷം, കോപം, ഈർഷ്യ എന്നിവയെക്കാൾ സ്നേഹമാണ് എനിക്ക് നല്ലത് എന്ന തിരിച്ചറിവാണ് നമ്മെ അവരെ സ്നേഹിക്കുവാൻ പ്രേരിപ്പിക്കുന്നത്. മറ്റുള്ളവർ എനിക്കെതിരായി എന്തു തീരുമാനമെടുത്താലും അതിന് പ്രശക്തിയില്ല ഞാൻ അവരെ സ്നേഹിക്കും എന്ന തീരുമാനമാണ് എനിക്ക് മനോഹരമായിരിക്കുന്നതെന്ന ഉറപ്പ് നമ്മെ നയിക്കണം.

പ്രാർത്ഥന

പ്രീയ യേശുവേ,

മറ്റുള്ളവർ എന്നെ സ്നേഹിക്കുവാൻ പരാജയപ്പെടുമ്പോഴും അവരെ സ്നേഹിക്കുവാനും അവരോട് താഴ്മയായി ഇടപെടുവാനുമുള്ള കൃപ എനിക്ക് നൽകുമാറാകേണമേ. ആമേൻ