“ദൈവം തന്റെ ഹിതം നിവർത്തിക്കും!!”
വചനം
യെശയ്യാ 46 : 11
ഞാൻ കിഴക്കുനിന്നു ഒരു റാഞ്ചൻ പക്ഷിയെ, ദൂരദേശത്തുനിന്നു എന്റെ ആലോചനയെ അനുഷ്ടിക്കുന്ന പുരുഷനെ തന്നേ വിളിക്കുന്നു; ഞാൻ പ്രസ്താവിച്ചിരിക്കുന്നു; ഞാൻ നിവർത്തിക്കും; ഞാൻ നിരൂപിച്ചിരിക്കുന്നു; ഞാൻ അനുഷ്ഠിക്കും.
നിരീക്ഷണം
സർവ്വശക്തനായ ദൈവം തന്റെ അരുളപ്പാട് യെശയ്യാ പ്രവാചകനിലൂടെ വെളിപ്പെടുത്തുന്നത്, ഞൻ പക്ഷികളെയും മനുഷ്യരെയും നയിക്കുന്നു, അവയെ എല്ലാം ഞാൻ എന്റെ ഉദ്ദേശങ്ങളെ നിറവേറ്റുവാൻ ഭൂമിയിൽ ആക്കിയിരിക്കുന്നു. യഹോവയായ ഞാൻ പ്രസ്താവിച്ചിരിക്കുന്നത് നിവർത്തിക്കും ഞാൻ നിരൂപിച്ചിരിക്കുന്നത് ഞാൻ അനുഷ്ഠിക്കും.
പ്രായോഗികം
ഹ!!എത്രമഹാനായ ദൈവത്തെയാണ് നാം സേവിക്കുന്നത്!! ദൈവീക നിർദ്ദേശങ്ങൾ അനുസരിച്ച് പ്രവർത്തിക്കുവാൻ ദൈവം ഭൂമിയിൽ മനുഷ്യരെയും പക്ഷികളെയും വച്ചിരിക്കുന്നു. മനുഷ്യനിലൂടെ ദൈവത്തിന്റെ ഉദ്ദേശങ്ങളും പദ്ധതികളും പൂർത്തീകരിക്കപ്പെടുന്നു. ദൈവത്തെ വൃക്ഷങ്ങൾപോലും സ്തുതിക്കുന്നുവെന്ന് വചനത്തിൽ നാം കാണുന്നു (1 ദിന. 16:33). സൂര്യനും ചന്ദ്രനും നക്ഷത്രങ്ങളും ദൈവത്തെ സ്തുതുക്കുന്നുവെന്ന് ദാവീദ് പറഞ്ഞിരിക്കുന്നു. (സങ്കീ. 148:3) ദൈവത്തിന്റെ സൃഷ്ടകളെല്ലാം ദൈവത്തെ സ്തുതിക്കുന്നതായി നമുക്ക് മനസ്സിലാക്കുവാൻ കഴിയുന്നു. ദൈവത്തിന്റെ സൃഷ്ടികളെല്ലാം ദൈവത്തെ പ്രസാദിപ്പിക്കുവാനായി സൃഷ്ടിക്കപ്പെട്ടവയാണെന്ന് വെളിപ്പാട് പുസ്തകത്തിൽ യോഹന്നാൻ എഴുതിയിരിക്കുന്നു (വെളി. 4.11). മനുഷ്യരായ നാം ദൈവത്തിന്റെ സകല സൃഷ്ടികളിലും വച്ച് ഏറ്റവും ശ്രേഷ്ടകരമായ സൃഷ്ടയാണെന്നുള്ളതിന് തർക്കമില്ല. എന്നാൽ ദൈവഹിതം ചെയ്യുന്നതിൽനിന്ന് മനുഷ്യൻ മാറിപ്പോകുവാൻ ദൈവം ആഗ്രഹിക്കുന്നില്ല, അങ്ങനെ മനുഷ്യൻ ദൈവത്തിന്റെ ഹിതം ചെയ്യുന്നതിൽ പരാജയപ്പെട്ടാൽ ആ സ്ഥാനത്ത് ദൈവം തന്റെ ഉദ്ദേശ്യങ്ങളും പദ്ധതികളും പൂർത്തീകരിക്കപ്പെടുന്ന ഒന്നിനെ കണ്ടെത്തും, കാരണം ദൈവം എല്ലാറ്റിന്റെയും അനിയന്ത്രിതമായ ഉത്ഭവം ആണ്. ആകയാൽ ദൈവം തന്റെ ഉദ്ദേശമൊക്കെയും നിവർത്തിക്കും!!!
പ്രാർത്ഥന
പ്രീയ യേശുവേ,
അങ്ങ് ആഗ്രഹിക്കുന്നതുപോലെ ഏന്നെ ഉപയോഗിക്കേണമേ. അങ്ങയുടെ കൈകീഴിൽ താണിരിക്കുവാൻ ഞാൻ ആഗ്രഹിക്കുന്നു അതിനായി എന്നെ സഹായിക്കുമാറാകേണമേ. ആമേൻ