“സ്വന്തം കൈവേലയിലെ പ്രശംസ”
വചനം
ഹബക്കൂക്ക് 2 : 18
പണിക്കാരൻ ഒരു ബിംബത്തെ കൊത്തിയുണ്ടാക്കുവാൻ അതിനാലോ, പണിക്കാരൻ വ്യാജം ഉപദേശിക്കുന്ന വാർപ്പുവിഗ്രഹത്തിൽ ആശ്രയിച്ചുകൊണ്ടു ഊമ മിത്ഥ്യാമൂർത്തികളെ ഉണ്ടാക്കുവാൻ അതിനാലോ എന്തു പ്രയോജനം ഉള്ളു?
നിരീക്ഷണം
ചുറ്റും നടക്കുന്ന പാപത്തെക്കുറിച്ച് ദൈവം ഒന്നും ചെയ്യാത്തതിനാൽ അവ പെരുകി വരുന്നു എന്ന് ഹബക്കൂക്ക് പ്രവാചകൻ ദൈവത്തോട് പരാതിപ്പെടുന്നതായി ഇവിടെ കാണാം. സ്വന്തം കൈകൊണ്ട് ഉണ്ടാക്കിയ വസ്തുക്കളെ ദൈവം എന്ന് ഓർത്ത് ആരാധിക്കുന്നവർ ഒരിക്കലും അഭിവൃദ്ധി പ്രാപിക്കില്ലെന്ന് ദൈവം പ്രവാചകനോട് ഉത്തരം പറഞ്ഞു.
പ്രായോഗികം
ഇവിടെ ശ്രദ്ധിക്കേണ്ട രണ്ട് പ്രധാന കാര്യങ്ങൾ ഉണ്ട്. ഒന്നാമതായി, മനുഷ്യരായ നാം കാര്യങ്ങൾ ചിന്തിക്കുന്നതു പോലെയോ, പ്രവർത്തിക്കുന്നതു പോലെയോ അല്ല ദൈവം കാര്യങ്ങളെ നോക്കി കാണുന്നതും പ്രവർത്തിക്കുന്നതും. നാം അഭിമുഖീകരിക്കുന്ന ഒരു പ്രശ്നം അത് എങ്ങനെ പരിഹരിക്കണം എന്നതിനെക്കുറിച്ചും എന്തു ചെയ്യണം എന്നതിനെക്കുറിച്ചും മനുഷ്യർക്ക് പരിമിതമയ അറിവേ ഉള്ളൂ എന്നത് വളരെ പെട്ടന്ന് പ്രവാചകൻ മനസ്സിലാക്കിയിട്ട്, അദ്ദേഹം പരാതിക്കു പകരം ഒരു പ്രാർത്ഥനയിലൂടെ അതിന് മറുപടിപറയുന്നതായി ഇവിടെ കാണാം. രണ്ടാമതായി, സ്വന്തം കൈകൊണ്ട് സൃഷ്ടിച്ച ദൈവത്തെ മാത്രമേ ആരാധിക്കൂ എന്ന് ശഠിക്കുന്നവർ തങ്ങളുണ്ടാക്കിയ വിഗ്രഹം തങ്ങൾക്ക് ഉത്തരം നൽകുന്നതുവരെ അവർക്ക് ആയുസ്സുണ്ടാകില്ല കാരണം അങ്ങനെയുണ്ടാകുകയില്ല എന്ന് ദൈവം ഉറപ്പിച്ചു പറയുന്നു. യേശുവിനെ അനുഗമിക്കുന്ന വിശ്വാസികൾക്കും അവരുടെ സ്വന്തം കൈകൊണ്ട് ഉണ്ടാക്കിയ ചിലതിനെക്കുറിച്ച് പ്രശംസിക്കുവാൻ തക്ക പ്രലോഭനം ഉണ്ടാകാം. എന്നാൽ ആ പ്രലേഭനത്തെ നിരസിച്ചുകൊണ്ട് അതിനുപകരം എല്ലാവരുടെയും സ്രിഷ്ടാവായ യേശുവിനെ മാത്രം ആരാധിക്കുകയും സ്തുതിക്കുകയും ചെയ്യുവാൻ നമുക്ക് തയ്യാറാകാം.
പ്രാർത്ഥന
പ്രീയ യേശുവേ,
അങ്ങയെ മാത്രം ആരാധിക്കുവാനും സ്തുതിക്കുവാനും ഞാൻ ആഗ്രഹിക്കുന്നു അതിനായ് എന്നെ സഹായിക്കുമാറാകേണമേ. ആമേൻ