Uncategorized

“യേശു എപ്പോഴും അവസാനം കണ്ടുകൊണ്ടാണ് തുടങ്ങുന്നത്”

വചനം

യോഹന്നാൻ  13 : 1

പെസഹപെരുനാളിന്നു മുമ്പെ താൻ ഈ ലോകം വിട്ടു പിതാവിന്റെ അടുക്കൽ പോകുവാനുള്ള നാഴിക വന്നു എന്നു യേശു അറിഞ്ഞിട്ടു, ലോകത്തിൽ തനിക്കുള്ളവരെ സ്നേഹിച്ചതുപോലെ അവസാനത്തോളം അവരെ സ്നേഹിച്ചു.

നിരീക്ഷണം

യേശു തന്റെ പരസ്യശിശ്രൂഷയുടെ അവസാന സമയത്തേയ്ക്ക് വരുകയായിരുന്നു. അതിനർത്ഥം യേശു കാൽവറിക്രൂശുമരണത്തിലൂടെ സ്വർഗ്ഗത്തിലെ പിതാവിന്റെ അടുക്കലേയ്ക്ക് മടങ്ങിപ്പോകുവാൻ സമയമായി എന്നാണ്. തന്റെ അവസാന സമയത്ത് ശിഷ്യന്മാർ എങ്ങനെ തന്നോട് പ്രതികരിക്കുമെന്ന് യേശുവിന് നന്നായി അറിയാമായിരുന്നു എന്നാൽ വചനം പറയുന്നു യേശു അവരെ അവസാനത്തോളം സ്നേഹിച്ചു എന്നാണ്.

പ്രായോഗികം

ഉല്പത്തി പുസ്തകം മുതൽ വെളിപ്പാടുവരെ വായിക്കുമ്പോൾ മനുഷ്യത്വത്തിന്റെ വലിയൊരു ചിത്രം നമുക്ക് കാണാം, അത് വ്യക്തികളുടെ ആത്മാവിനെക്കുറിച്ച് വരെ യേശു എപ്പോഴും മനസ്സിൽ കണ്ടിരുന്നു അതാണ് അവസാനം മനസ്സിലാക്കി ആരംഭിക്കുന്നതായി ഇവിടെ വ്യക്തമാക്കുന്നത്. ഉദാഹരണത്തിന് ഉല്പത്തി 3:15 ൽ യഥാർത്ഥത്തിൽ യേശുവിനെക്കുറിച്ചാണ് പ്രതിപാതിച്ചിരിക്കുന്നത്. കൂടാതെ സാത്താനെയും അവന്റെ തലയെ യേശു തകർത്തതിനെയും കുറിച്ചാണ് വെളിപ്പാടിൽ വെളിപ്പെടുത്തിയിരിക്കുന്നത് (വെളി.20:10). മറ്റൊരു വിധത്തിൽ പറഞ്ഞാൽ വെളിപ്പാടിൽ അവസാനം സംഭവിക്കുന്ന കാര്യങ്ങളിൽ നിന്നാണ് ദൈവം ഉല്പത്തിയിൽ ആരംഭിച്ചത്. ഈ ഭൂമിയിലെ തന്റെ ദൗത്യത്തിന്റെ അവസാനം വരെ യേശു തന്റെ ശിഷ്യന്മാരെ സ്നേഹിച്ചുവെന്നും, മരിച്ചവരിൽ നിന്നുള്ള അവന്റെ പുനരുത്ഥാനത്തിന്റെ ഫലമായി യേശു അവരെ എന്നന്നേയ്ക്കുമായി സ്നേഹിച്ചു എന്ന് ഈ വാക്യം നമ്മെ ഓർമ്മിപ്പിക്കുന്നു.  യേശുവിന്റെ ശിശ്രൂഷയുടെ അവസാന കാലഘട്ടത്തിൽ തന്റെ ശിഷ്യന്മാരിൽ ഒരുവൻ അവനെ ഒറ്റിക്കൊടുത്തു, മറ്റു ശിഷ്യന്മാർ അവനെ തള്ളിപ്പറഞ്ഞു, അവന്റെ കഷ്ടതയുടെ അവസാന നിമിഷങ്ങളിൽ യേശുവിന്റെ മിക്ക ശിഷ്യന്മാരും ചിതറിപ്പോയി, അപ്പോൾ യേശു എന്താണ് ചെയ്തത്? യേശു എന്തായാലും അവസാനം വരെ അവരെ സ്നേഹിച്ചു. നിങ്ങൾ ചിന്തിക്കുന്നുണ്ടാകാം എന്റെ ഭാവിയുടെ അല്ലെങ്കിൽ മറ്റാരുടെയെങ്കിലും ഭാവിയുടെ അവസാനം എന്തായിതീരുമെന്നും അത് ഞാൻ എങ്ങനെ അറിയും എന്നും? നമ്മുടെ ദൗത്യം ഭാവിയോ അവസാനമോ അറിയുക എന്നതല്ല, അവസാനം വരെ സ്നേഹിക്കുക എന്നതാണ്. നമ്മുടെ തുടക്കവും അവസാനവും എല്ലായ്പ്പോഴും സ്നേഹത്തോട ആയിരിക്കുന്നോൾ നാം അവസാനത്തോടെയാണ് ആരംഭിക്കുന്നത്. കാരണം യേശുവിന് തമ്മുടെ തുടക്കത്തെയും അവസാനത്തെയും നന്നായി അറിയാം. അവൻ നമ്മെ അവസാനം വരെ സ്നേഹിക്കും മറ്റ് ആരെല്ലാം തള്ളിക്കളഞ്ഞാലും അവന്റെ സ്നേഹകത്തിന് മാറ്റം വരുകയില്ല അതിന്റെ ഉറപ്പാണ് യേശു തന്റെ ശിഷ്യന്മാരെ അവസാനത്തോളം സ്നേഹിച്ചു എന്നത്.

പ്രാർത്ഥന

പ്രീയ യേശുവേ,

എന്റെ ജീവിത്തിന്റെ അവസാനം വരെ അങ്ങയേ സ്നേഹിക്കുവാൻ എനിക്ക് കൃപ നൽകുമാറാകേണമേ. ആമേൻ