Uncategorized

“ദൈവത്തിൽ നിന്ന് കേൾക്കുക ദൈവത്തിനായി സംസാരിക്കുക”

വചനം

യിരെമ്യാവ്  23 : 18

യഹോവയുടെ വചനം ദർശിച്ചുകേൾപ്പാൻ തക്കവണ്ണം അവന്റെ ആലോചനസഭയിൽ നിന്നവൻ ആർ? അവന്റെ വചനം ശ്രദ്ധിച്ചുകേട്ടിരിക്കുന്നവൻ ആർ?

നിരീക്ഷണം

യിരെമ്യാവിന്റെ കാലത്ത് ധാരാളം കള്ളപ്രവാചകന്മാർ ഉണ്ടായിരുന്നു അവരെകൊണ്ട് യഹോവയായ ദൈവം വളരെ വിഷമിച്ചു. 21-ാം വാക്യത്തിൽ ദൈവം പറയുകയാണ് ഞാൻ ഈ പ്രവാചകന്മാരെ അയച്ചിട്ടില്ല, എന്നിട്ടും അവർ അവരുടെ സ്വന്ത സന്ദേശവുമായി പോയി. മാത്രമല്ല ഞാൻ അവരോട് സംസാരിച്ചിട്ടില്ല എങ്കിലും അവർ പ്രവചിക്കുന്നു. പിന്നെയും ദൈവം ചോദിക്കുന്നു എന്റെ ആലോചന സഭയിൽ നിന്നവൻ ആർ? ആരാണ് എന്നോട് ചോദിക്കുകയും എന്റെ ശബ്ദം കേൾക്കുകയും ചെയ്തത്?

പ്രായോഗികം

ഈ വചനം വ്യക്തമാക്കുന്നത് നാം ദൈവത്തിൽ നിന്ന് കേൾക്കുന്നില്ലെങ്കിൽ ദൈവത്തിനായി സംസാരിക്കുവാൻ കഴിയുകയില്ല എന്നതാണ്. നമുക്ക് ചുറ്റും നോക്കിയാൽ പലവിധ പ്രസ്ഥാനങ്ങൾ ഉടലെടുക്കുന്നതായി കാണാം, കരിസ്മാറ്റിക്ക് പ്രസ്ഥാനം, യേശുവിന്റെ പ്രസ്ഥാനം, തീയിറക്കുന്ന ശിശ്രൂഷ ഇങ്ങനെ പലതും. ഇതൊക്കെ ദൈവത്തിൽ നിന്ന് കേട്ടിട്ട് ചെയ്യുന്നതാണെങ്കിൽ നിലനൽക്കും അല്ലെങ്കിൽ അത് പെട്ടന്ന് നശിക്കുന്നത് നമുക്ക് കാണുവാൻ കഴിയും. ആകയാൽ ദൈവത്തിൽ നിന്ന് കേൾക്കാതെ ഒന്നും ചെയ്യരുത്. ദൈവം പറയുന്ന് ചെയ്യുവാൻ നാം എപ്പോഴും ദൈവസന്നിധിയിൽ കാതോർക്കണം. ദൈവം പറയുന്നത് കേൾക്കുകയും അത് മറ്റുള്ളവരോട് പറയുകയും വേണം.

പ്രാർത്ഥന

പ്രീയ യേശുവേ,

ദൈവ സന്നിധിയിൽ ഇരുന്ന് ദൈവത്തിൽ നിന്ന് കേൾക്കുന്നത് പറയുവാൻ എനിക്ക് കൃപ നൽകുമാറാകേണമേ. ആമേൻ