Uncategorized

“എന്നെ വിധിക്കരുതേ”

വചനം

സങ്കീർത്തനം  143 : 2

അടിയനെ ന്യായവിസ്താരത്തിൽ പ്രവേശിപ്പിക്കരുതെ; ജീവനുള്ളവൻ ആരും തിരുസന്നിധിയിൽ നീതിമാനാകയില്ലല്ലോ.

നിരീക്ഷണം

ദാവീദ് രാജാവ് ദൈവത്തെ സ്നേഹിക്കുകയും ഭയപ്പെടുകയും ചെയ്തിരുന്നു. അവർ ദൈവത്തെ ഹൃദയങ്ങമായി പിൻഗമിച്ചിരുന്നു എന്നാൽ അതുപോലെ ദൈവത്തിന്റെ മഹാശക്തിയിൽ അവന് ഭയവും ഉണ്ടായിരുന്നു. അതുകൊണ്ടായിരിക്കാം ഒരു പക്ഷേ ദൈവത്തോട് ഇപ്രാകരം ഭയത്തോടെ അപേക്ഷിച്ചത് ദയവായി അടിയാനെ ന്യായവിസ്താരത്തിൽ പ്രവേശിപ്പിക്കരുതെ, കാരണം ജീവനുള്ള ആരും തിരുസന്നിധിയിൽ നീതിമാനാകയില്ലല്ലോ എന്ന്.

പ്രായോഗികം

പുതിയ നിയമ വിശ്വാസികളായ നാം ദൈവത്തിന്റെ നിരന്തരമായ ന്യായവിധിക്ക് അപ്പുറമായി ദൈവത്തിന്റെ കൃപയ്ക്ക് കീഴിലാണ് ജീവിക്കുന്നതെന്ന് നാം അറിയണം. ജീവിതം പാപത്തിൽ അകപ്പെട്ടിട്ട് ദൈവമുമ്പാകെ വളരെ ഭയത്തോടെ ദൈവം ഇപ്പോൾ നമ്മെ നശിപ്പിക്കും എന്ന് പറഞ്ഞ് വളരെ വിഷമത്തോടെ നിന്ന സമയങ്ങൾ നിങ്ങളുടെ ജീവിതത്തിൽ ഉണ്ടോ? അങ്ങനെയുള്ള സമയങ്ങളിൽ നാം ദൈവത്തോട് പറയാറില്ലേ ദൈവമേ എന്നെ ശിക്ഷിക്കരുതെ എന്ന ന്യായവിസ്താരത്തിൽ അകപ്പെടുത്തരുതെ എന്ന്. നാം എല്ലാവരും പാപം ചെയ്ത് ദൈവ സന്നിധിയിൽ നിന്നും അകന്നവരാണ്. എന്നാൽ നാം ദൈവത്തോട് അടുക്കമ്പോൾ ആണ് നമുക്ക് ദൈവ ഭയം ഉണ്ടാകുന്നത്. ദൈവവചനത്തിലേയക്ക് നോക്കുമ്പോൾ വചനം പറയുന്നത് നാം ഏഴ് എഴുപതുവട്ടം ക്ഷമിക്കണം എന്നാണ് (മത്താ.18:22) കാണുന്നത്. യേശു നമ്മോട് അങ്ങനെ ചെയ്യുവാൻ പറഞ്ഞാൽ അതു ചെയ്യുവാൻ തയ്യാറാണോ? നാം മറ്റുള്ളവരോട് ക്ഷമിക്കുന്നതപോലെ നമ്മുടെ പാപങ്ങളെയും ദൈവം നമ്മേട് ക്ഷമിക്കും. ഇനി നമുക്ക് ഇപ്രകാരം പ്രാത്ഥിക്കാം എന്നെ വിധിക്കരുതേ എന്നതിനു പകരം എന്നോട് ക്ഷമിക്കേണമേ എന്ന് അപേക്ഷിക്കാം. കാരണം യേശു കൃപയും, ദീർഘക്ഷമയും ഉള്ളവനായി നമ്മോട് കൂടെ ഉണ്ട്.

പ്രാർത്ഥന

പ്രീയ യേശുവേ,

എന്റെ അനേക പാപങ്ങളെ ശിക്ഷിക്കാത ക്ഷമിച്ചു തന്നതിന് നന്ദി. തുടർന്നും ദൈവത്തോട് അടുത്ത് ജീവിക്കുവാൻ എനിക്ക് കൃപ നൽകുമാറാകേണമേ. ആമേൻ