Uncategorized

“ആരെ നമസ്ക്കരിക്കുവാൻ പ്രതിജ്ഞയെടുക്കുന്നു?”

വചനം

ദാനിയേൽ  3 : 6

ആരെങ്കിലും വീണു നമസ്കരിക്കാതെ ഇരുന്നാൽ, അവനെ ആ നാഴികയിൽ തന്നേ, എരിയുന്ന തീച്ചൂളയിൽ ഇട്ടുകളയും.

നിരീക്ഷണം

വാദ്യഘോഷങ്ങൾ മുഴങ്ങുമ്പോൾ രാജ്യത്തിലെ എല്ലാ ജനങ്ങളും നെബുഖദ്നേസർ രാജാവിനെ പ്രതിനിധീകരിക്കുന്ന 90 അടി ഉയരമുള്ള സ്വർണ്ണ ബിംബത്തെ വീണ് നമസ്ക്കരിക്കുമെന്ന് എല്ലാവരും പ്രതിജ്ഞയെടുക്കണമെന്ന് ആവശ്യപ്പെട്ട് നെബുഖദ്നേസർ രാജാവ് കല്പനപുറപ്പെടുവിച്ച ഭാഗമാണ് ഈ തിരുവചനം. ആരെങ്കിലും രാജ കല്പനയെ നിരസിച്ചാൽ അവരെ ആ നാഴികയിൽ തന്നേ, എരിയുന്ന തീച്ചൂളയിൽ ഇട്ടുകളയും എന്ന ഒരു കല്പനയും രാജ്യത്ത് വിളംബരം ചെയ്തു.

പ്രായോഗികം

രാജാവിന്റെ സ്വർണ്ണ ബിംബത്തിനുമുമ്പിൽ കുമ്പിടുവാൻ തയ്യാറാകാത്ത മൂന്ന് എബ്രായ യുവാക്കളുടെ ഈ കഥ ദൈവവചനം വായിക്കുന്നവർക്ക് അറിയാവുന്നതാണ്. ഈ മുന്ന് യുവാക്കളും സ്വർണ്ണ ബിംബത്തിനുമുമ്പിൽ കുമ്പിടാത്തതുകൊണ്ട് തീച്ചൂളയിലേയ്ക്ക് വലിച്ചെറിയുകയും ചെയ്തു. എന്നാൽ അവരുടെ ദേഹത്തെ ഒരു രോമം പോലും കരിയാതെ അവരെ രക്ഷിക്കേണ്ടതിന് അവരോടോപ്പം  നാലാമനായി യേശു ഇറങ്ങിവന്ന് അവരെ രക്ഷിച്ചു. ഈ കഥയിലെ വിഷയം ഓരോ മനുഷ്യരുടെയും ഹൃദയത്തിലെ തീരുമാനം എന്താണ് എന്നതാണ്. നിങ്ങൾ ആരെയാണ് സേവിക്കുവാൻ തീരുമാനിക്കുന്നത്? ആരോടാണ് നിങ്ങൾ കൂടുതൽ കൂറ് കാണിക്കുവാൻ പ്രതിജ്ഞ എടുക്കുന്നത്? ദീർഘനാളായി നിങ്ങളുടെ ഹൃദയം ആർക്കാണ് നൽകിയിരിക്കുന്നത്? ചരിത്രത്തിലുടനീളം പരിശോധിച്ചാൽ മനുഷ്യവർഗ്ഗം എപ്പോഴും ഏതെങ്കിലും തരത്തിലുള്ള നിത്യമായ ശിക്ഷാ വിധിയേയോ നിത്യമായ പ്രതിഫലത്തിലോ വിശ്വസിച്ചിരുന്നതായി നമുക്ക് കാണുവാൻ കഴിയും. യഹൂദന്മാരും ക്രിസ്ത്യാനികളും വിശ്വസിക്കുന്നത് നിത്യമായി സന്തോഷിക്കുവാൻ ഒരു സ്വർഗ്ഗവും നിത്യ നാശത്തിനായി കത്തി എരിയുന്ന ഒരു നരകവും ഉണ്ടെന്നാണ്. രാജാക്കന്മാരുടെ രാജാവായ യേശുവിനെ അനുഗമിക്കുവാൻ കൂടുതൽ കൂറ് കാണിക്കുകയും അതിനായി പ്രതിജ്ഞ എടുക്കുകയും ചെയ്യുന്നവർക്ക് നിത്യമായ സ്വർഗ്ഗം വാഗ്ദത്തം ചെയ്തിട്ടുണ്ട്. അങ്ങനെ ചെയ്യുന്നതിൽ പരാജയപ്പെടുന്നവർ നരകം എന്ന് അറിയപ്പെടുന്ന നിത്യ ദുരിതം അനുഭവിക്കേണ്ടി വരും. ഇവിടെ ഒരു രാജാവ് ദൈവത്തിന്റെ വേഷം അണിഞ്ഞ് അവനെ നമസ്ക്കരിക്കാത്തവരെ തീചുളയിൽ ഇടും എന്ന് പറഞ്ഞു എന്നാൽ അത്രയും ചെറിയ ഒരു മനുഷ്യന്റെ വാക്ക് കേട്ട് തന്റെ ദൈവത്തോടുള്ള കൂറ് പണയം വയ്ക്കുവാൻ ആകില്ലെന്ന് ഈ മൂന്ന് യുവാക്കൾ തീരുമാനിച്ചു. ആകയാൽ ആ മനുഷ്യൻ ഒരുക്കിയ തീച്ചൂളയിലുടെ നടന്ന് വിജയികളായി പുറത്തുവരുവാൻ അവർ സേവിച്ച ദൈവം സഹായിച്ചു. അതുകൊണ്ട് നാം ആരെ സേവിക്കും എന്ന് സ്വയം പ്രതിജ്ഞ എടുക്കാം.

പ്രാർത്ഥന

പ്രീയ യേശുവേ,

ഞാൻ എന്റെ ദൈവത്തെ മാത്രം സേവിക്കുമെന്ന് പ്രജ്ഞ എടുക്കുന്നു. അതിനായി എന്നെ സഹായിക്കുമാറാകേണമേ. ആമേൻ