Uncategorized

“യഥാർത്ഥ ഇടയന്റെ സ്നേഹം”

വചനം

യെഹേസ്ക്കേൽ  34 : 15

ഞാൻ തന്നേ എന്റെ ആടുകളെ മേയിക്കയും കിടത്തുകയും ചെയ്യും എന്നു യഹോവയായ കർത്താവിന്റെ അരുളപ്പാടു.

നിരീക്ഷണം

യെഹേസ്ക്കേലിന്റെ പുസ്തകത്തിൽ ഉടനീളം, തന്റെ പ്രീയ യിസ്രയേലിന്റെ ആത്മീയ അവസഥയിൽ യഹോവ വളരെ ദുഃഖിതനായിരുന്നു എന്ന് വ്യക്തമാണ്. യിസ്രായേസിന്റെ ധാർമീക അധഃപതനത്തിന് ആത്മീയ നേതാക്കളെ ദൈവം കുറ്റപ്പെടുത്തി. ഉദാഹരണമായി ഒരു ഇടയൻ തന്റെ ആടുകളുമായി വയലിൽ ആയിരിക്കുന്ന രീതിയെ എടുത്തു കാട്ടി, യിസ്രായേലിലെ ആത്മീയ നേതാക്കളോട് പറഞ്ഞു “എന്റെ ജനത്തെ നിങ്ങൾ സേവിച്ചിട്ടില്ല, പകരം എന്റെ ജനത്തെ നിങ്ങളുടെ സ്വാർത്ഥ ലാഭത്തിനായി ഉപയോഗിച്ചു”. ദൈവം തന്റെ ജനത്തെയോർത്ത് തീഷ്ണനായതുകൊണ്ട് ഇപ്രകാരം പറഞ്ഞു ഞാൻ എന്റെ ജനത്തെ ഏറ്റെടുക്കുകയും അവരെ മേച്ചിൽ പുറങ്ങളിൽ കിടത്തുകയും ചെയ്യും.

പ്രായോഗികം

ഒരു യഥാർത്ഥ ഇടയന്റെ സ്നേഹം ഈ വചനത്തിൽ വ്യക്തമാക്കിയിരിക്കുന്നു. യഥാർത്ഥ ഇടയന്റെ ആഗ്രഹം അടുകളുടെ ക്ഷേമമാണ്. യഥാർത്ഥ ഇടയൻ തന്റെ ആടുകൾക്ക് മേയുവാനും വിശ്രമിക്കുവാനും നല്ല പുല്ലുള്ള ഇടം കണ്ടെത്തും. കാലാത്തരത്തിൽ ആടുകളില്ലാതെ ഇടയന് ജീവൻ ഇല്ല എന്ന രീതിയൽ ആകും അതുകൊണ്ട് ആട്ടിൻ കൂട്ടത്തിന്റെ ആവശ്യങ്ങൾ ഇടന്റെ ആവശ്യമായി മാറും. എന്നാൽ ആ സമയത്തെ യിസ്രായേലിലെ ആത്മീയ ഇടയന്മാർ തങ്ങൾക്കായിട്ടാണ് എല്ലാം ചെയ്ത്. സത്യം പറയുന്നതിനു പകരം അവർ സ്വയം വിൽക്കുവാൻ തുടങ്ങി. സേവകനായ നേതാവ് എന്ന ആശയം ഒരു തമാശയായി അവർക്കു തോന്നി. കാരണം ആദ്യം അവരുടെ സ്വന്തം ആവശ്യമാണ് മുന്നിൽ കണ്ടത്. ആകയാൽ നാം ശദ്ധിച്ചിലിലെങ്കിൽ ഇന്നും ഇതു സംഭവിക്കും. നമുക്ക് യഥാർത്ഥ ഇടന്റെ സ്വഭാവമുള്ളവരായി മാറുവാൻ ഇടയാകട്ടെ!

പ്രാർത്ഥന

പ്രീയ യേശുവേ,

എനിക്ക് ഒരു യഥാർത്ഥി ഇടയന്റെ സ്വഭാവം നൽകി സഹായിക്കുമാറാകേണമേ. ആമേൻ