Uncategorized

“യഹോവയായ ദൈവം അവിടെ ഉണ്ട്”

വചനം

യെഹേസ്ക്കേൽ  48 : 35

അതിന്റെ ചുറ്റളവു പതിനെണ്ണായിരം മുഴം. അന്നുമുതൽ നഗരത്തിന്നു യഹോവ ശമ്മാ (യഹോവ അവിടെ) എന്നു പേരാകും.

നിരീക്ഷണം

യെഹേസ്ക്കേലിന്റെ പുസ്തകത്തിലെ അവസാന വാക്യം ഒരു നഗരത്തെക്കുറിച്ച് പറയുന്നു, ആ നഗരത്തിന്റെ പേര് “കർത്താവ് അവിടെ ഉണ്ട്” എന്നാണ്. യെഹേസ്ക്കേലിന്റെ പുസ്തകത്തിന്റെ അവസാന അധ്യായവും വെളിപ്പാട് പുസ്തകത്തിന്റെ അവസാന രണ്ട് അധ്യായങ്ങളും ഒരു പോലെ ആണ്. 18,000 മുഴം വലിപ്പമുള്ള ഒരു പുതിയ നഗരത്തെക്കുറിച്ച് അന്നുള്ളവർക്ക് ശരിക്കും സങ്കൽപ്പിക്കുവാൻ പോലും കഴിഞ്ഞില്ല, അത് ദൈവത്തിന്റെ നിത്യനഗരത്തെക്കുറിച്ചാണ് പറഞ്ഞിരിക്കുന്നത്. എന്നാൽ സ്വർഗ്ഗത്തിലെ ആ നഗരം വെളിപ്പെടുന്നതിനു മുമ്പ്, ഇവിടെ ഭൂമിയിലെ ഒരു നഗരത്തെക്കുറിച്ച് പറഞ്ഞിരിക്കുന്നു അതാണ് ദൈവ സഭ.

പ്രായോഗികം

ഇവിടെ വരാനിരിക്കുന്ന സ്വർഗ്ഗരാജ്യത്തെക്കുറിച്ചാണ് പറഞ്ഞിരിക്കുന്നത്, എന്നാൽ ഒരിക്കൽ ഉടലേടുക്കുവാൻ പോകുന്ന സഭയെക്കുറിച്ചും അദ്ദേഹം എഴുതി എന്നും നമുക്ക് ചിന്തിക്കുവാൻ കഴിയും. ഇപ്പോൾ ലോകത്ത് രണ്ട് ബില്യൺ യേശുവിന്റെ അനുയായികൾ ഉണ്ട് എന്നാണ് കണക്കുകൾ കാണിക്കുന്നത്. ചരിത്രത്തിലുടനീളം പരിശോദിച്ചാൽ 1.5 ബില്യൺ ക്രിസ്തു ഭക്തർ ഉണ്ടായിരുന്നിരിക്കാം എന്നും ചിന്തിക്കുന്നു. ഈ പ്രവചനം എഴുതിയ സമയത്ത് ഇത്രയും വിശ്വാസികൾ ഉണ്ടാകും എന്ന് ചിന്തിക്കുവാൻ പോലും കഴിയുമായിരുന്നില്ല. അന്നതെ ആളുകൾ കണ്ടിട്ടുളള ഏതൊരു നഗരത്തേക്കാളും വലിയ ചുറ്റളവുള്ള നഗരത്തെക്കുറിച്ചാണ് യെഹേസ്ക്കേൽ ദർശിച്ചത്. അത് സ്വർഗ്ഗരാജ്യത്തെക്കുറിച്ച് മാത്രമല്ല ഈ ഭൂമിയിലെ സഭയെക്കുറിച്ചും കൂടെയാണ് വിവരിച്ചിരിക്കുന്നത്. അതാണ് സഭയുടെ നളർച്ച, നല്ല സമയങ്ങളുലും മോശം സമയങ്ങളിലും പീഡനകാലത്തും 24 മണിക്കൂറും വളരുന്നതാണ് ദൈവ സഭ. അങ്ങനെ സഭ വളരുന്നിടത്തെല്ലാം അവിടെയുള്ളവർ സമ്മതിക്കും “ദൈവം അവിടെ ഉണ്ട്” എന്നത്. കാരണം ക്രിസ്തുവിനെ അനുഗമിക്കുന്ന ഓരോരുത്തരിലും ക്രിസ്തു വസിക്കുന്നു.

പ്രാർത്ഥന

പ്രീയ യേശുവേ,

ഞാൻ അങ്ങയുടെ സഭയിലെ ഒരു അംഗമാണ്, അങ്ങ് എന്റെ ഉള്ളിലുള്ളതിനായി ഞാൻ നന്ദി പറയുന്നു. മറ്റുള്ളവർ എന്നെകാണുമ്പോൾ കർത്താവ് അവനിൽ ഉണ്ട് എന്ന് പറയുമെന്ന് ഞാൻ വിശ്വസിക്കുന്നു. അപ്രകാരം പറയുവാൻ തക്കവണ്ണം ജീവിക്കുവാൻ എനിക്ക് കൃപ നൽകുമാറാകേണമേ. ആമേൻ