Uncategorized

“പിൻപിലുള്ളത് മറന്ന് മുന്നോട്ട് പോകുക”

വചനം

സങ്കീർത്തനം  137 : 7

ഇടിച്ചുകളവിൻ, അടിസ്ഥാനംവരെ അതിനെ ഇടിച്ചുകളവിൻ! എന്നിങ്ങനെ പറഞ്ഞ ഏദോമ്യർക്കായി യഹോവേ, യെരൂശലേമിന്റെ നാൾ ഓർക്കേണമേ.

നിരീക്ഷണം

ഈ സങ്കീർത്തനം എഴുതിയത് ദാവീദ് ആയിരിക്കുവാൻ സാധ്യതയില്ല, എന്നാൽ ദാവീദ് ആണ് ഈ സങ്കീർത്തനം എഴുതിയതെങ്കിൽ അവൻ തന്റെ പ്രവചനാത്മാവിൽ ഭാവിയിൽ സംഭവിക്കുവാനുള്ളത് എഴുതിയതാണ്. അല്ല, യിരമ്യാവ് ആണ് എഴിതിയതെങ്കിൽ ആ സമയത്ത് അദ്ദേഹം ബാബിലോണിൽ നദിക്കരികിൽ ഇരുന്നു വിഷമിച്ചിരുന്നില്ല.  ഇത് ആരെഴുതിയെങ്കിലും അവർ വളരെ വിഷാതത്തിൽ ആയിരുന്നു എന്ന് മനസ്സിലാക്കാം. കാരണം ഈജിപ്റ്റുകാർ യിസ്രായേലിനെതിരെ യുദ്ധത്തിന് വന്നപ്പാേൾ അവരെ തടയേണ്ട തങ്ങളുടെ അർദ്ധ സഹോദരങ്ങളായ ഏദോമ്യർ ശത്രുക്കൾക്ക് കൂട്ടു നിന്ന് യിസ്രായേല്യരെ നശിപ്പിക്കുവാൻ ശത്രുവിനെ സഹായിച്ചു. അതു കണ്ട ആരോ മാനസ്സീകമായി വളരെ വിഷമിച്ചുകൊണ്ട് അവരോടുള്ള കോപവും, കയ്പും നിറഞ്ഞവനായി ദൈവം ഏദോമ്യരോട് പ്രതികാരം ചെയ്യണമെന്ന് ഹൃദത്തിൽ ആഗ്രഹിച്ചുകൊണ്ട് ഈ സങ്കീർത്തനം എഴുതി.

പ്രായോഗികം

വളരെ അധികം ആളുകൾ തങ്ങളുടെ ഇന്നലെകളെ ഓർത്ത് അവരുടെ ജീവിതം പാഴാക്കുന്നത് കാണുവാൻ കഴിയും. അങ്ങനെ അവരെ വേദനിപ്പിച്ചില്ലെങ്കിൽ എന്തായിരിക്കാം സംഭവിക്കുന്നത്? ഒരാൾ അത് തിരിഞ്ഞ്നോക്കുമ്പോൾ ഭാവിയിലേയ്ക്കുള്ള ഒരു പുതിയ സ്വപ്നമോ, ലെക്ഷ്യമോ രൂപപ്പെടുത്തുന്നത് കൂടുതൽ ബുദ്ധിമുട്ടായിരുന്നേനെ എന്ന് മനസ്സിലാക്കാം. എന്നാൽ ഇതിന്റെ നല്ല വശം എന്തെന്നാൽ “പഴയത് മറന്ന് മുന്നോട്ട് പോകുക” എന്നതാണ്. പൗലോസിന്റെ ശിശ്രൂഷയ്ക്ക് ഏറ്റവും തടസ്സം നിൽക്കുകയും അദ്ദേഹത്തെ പലപ്രാവശ്യം ജയിലിലടക്കപ്പെടുകയും ചെയ്തത് റോമൻ അധികാരികൾ ആണ്. എന്നാൽ അദ്ദേഹം ഒരിക്കലും “ആ വൃത്തികെട്ട റോമൻ അധികാരികൾ” എന്ന് പുതിയ നിയമ ഭാഗത്ത് ഒരിടത്തും എഴുതി വച്ചില്ല. ആകയാൽ നമ്മെ മറ്റുള്ളവർ വിഷമിപ്പിക്കുമ്പോൾ നമ്മക്കെതിരായി പ്രവർത്തിക്കുമ്പോൾ അത് മറന്ന് മുന്നോട്ട് പോക്കുക എന്നതാണ് ദൈവം നമ്മോട് കല്പിക്കുന്നത്. അങ്ങനെ ചെയ്യുവാൻ നമുക്ക് ഒരുങ്ങാം.

പ്രാർത്ഥന

പ്രീയ യേശുവേ,

എന്നെ വേദനിപ്പിച്ചവരോടും എനിക്കെതിരെ പ്രവർത്തിച്ചവരോടും ക്ഷമിച്ചുകൊണ്ടും, അവ മറന്നുകൊണ്ടും മുന്നോട്ട് പോകുവാൻ എനിക്ക് കൃപ നൽകുമാറാകേണമേ. ആമേൻ