“നമ്മെക്കുറിച്ച് മറ്റുള്ളവർ എന്തു ചിന്തിക്കുന്നു?”
വചനം
ലൂക്കോസ് 9 : 11
അതു പുരുഷാരം അറിഞ്ഞു അവനെ പിന്തുടർന്നു. അവൻ അവരെ കൈക്കൊണ്ടു ദൈവരാജ്യത്തെക്കുറിച്ചു അവരോടു സംസാരിക്കയും രോഗശാന്തി വേണ്ടിയവരെ സൌഖ്യമാക്കുകയും ചെയ്തു.
നിരീക്ഷണം
ലൂക്കോസ് 8-ാം അധ്യായത്തിൽ ഹെരോദാ രാജാവ് യേശുവിന്റെ അത്ഭുതങ്ങളെക്കുറിച്ച് കേട്ടപ്പോൾ താൻ ശിരഛേദം ചെയ്ത യോഹന്നാൻ സ്നാപകൻ മരിച്ചവരിൽ നിന്ന് ഉയർത്തെഴുന്നേറ്റോ എന്ന് ആശങ്കപ്പെടുന്നത് നമുക്ക് വായിക്കുവാൻ കഴിയും. ഹേരോദാവ് തന്നെ അന്വേഷിക്കുകയാണെന്ന് അപ്പോസ്ഥലൻമാർ യേശുവിനോട് പറഞ്ഞപ്പോൾ, യേശു ശിഷ്യന്മാരെകൂട്ടി ബേത്ത്സയിദയിലേക്ക് പോകുവാൻ ശ്രമിച്ചു. പക്ഷേ, ജനകൂട്ടം യേശു എവിടേക്കാണ് പോകുന്നതെന്ന് അറിഞ്ഞ് അവർ യേശുവിനെ അനുഗമിച്ചു. തീർച്ചയായും യേശു അവരെ സ്വഗതം ചെയ്യുകയും രോഗശാന്തി ആവശ്വമുള്ളവരെ സൗഖ്യമാക്കുകയും ചെയ്തു.
പ്രായോഗികം
യേശു എവിടെ പോയാലും യേശുവിനെ അനുഗമിക്കുന്ന വലിയോരു പുരുഷാരം ഉണ്ടായിരുന്നു. അവർക്ക് കേൾക്കേണ്ടിയിരുന്നത് യേശു വരുന്നു അല്ലെങ്കിൽ യേശു പോകുന്ന എന്നതായിരുന്നു. അത് കേൾക്കുമ്പോൾ തന്നെ ജനം കാത്തിരിക്കുകയോ പിന്തുടരുകയോ ചെയ്യുമായിരുന്നു. കാരണം യേശു അവരെ സ്നേഹിക്കുകയും അവരുടെ രോഗികളെ സൗഖ്യമാക്കുകയും മരിച്ചവരെ ഉയർത്തെഴുന്നേൽപ്പിക്കുകയും ചെയ്യുമായിരുന്നു. ആകയാൽ യേശു എവിടെയാണെന്ന് കേൾക്കുവാൻ ജനങ്ങൾ ആഗ്രഹിച്ചു. ഇന്ന് നമ്മെക്കുറിച്ച് കേൾക്കുമ്പോൾ ആളുകൾ എന്താണ് ചിന്തിക്കുന്നത്? നമ്മോടു കൂടെ ആയിരിക്കുവാൻ ജനങ്ങളുടെ ഭാഗത്ത് എന്തെങ്കിലും തിരക്കുണ്ടോ? ആവശ്യങ്ങളിലിരിക്കുന്നവർക്ക് നാം എന്താണ് കെടുക്കുന്നത്? ആളുകളെ സഹായിക്കുവാനുള്ള നമ്മുടെ കഴിവിനേക്കാൾ പ്രധാനം യേശുവിനെ അനുഗമിക്കുന്നവർ എന്ന നിലയിൽ ആവശ്യത്തിലിരിക്കുന്നവരുടെ ആവശ്യങ്ങളിൽ നമ്മുടെ ലഭ്യതയാണ്. ആരെങ്കിലും ആവശ്യത്തിലിരിക്കുന്നു എന്ന് അറിഞ്ഞാൽ അവരുടെ അടുക്കലേയക്ക് ഓടിചെന്ന് ഞാൻ നിങ്ങളോടു കൂടെ ഉണ്ട് എന്ന് പറയുകയും അവരോടൊപ്പം ആയിരിക്കുകയും ചെയ്യുന്നതാണ് ഏറ്റവും പ്രധാനപ്പെട്ടകാര്യം.
പ്രാർത്ഥന
പ്രീയ യേശുവേ,
അങ്ങേയ്ക്കും ആവശ്യത്തിലിരിക്കുന്നവർക്കും ഞാൻ എന്നും ലഭ്യമായിരിക്കുവാൻ എനിക്ക് കൃപ നൽകുമാറാകേണമേ.ആമേൻ