Uncategorized

“ദൈവം എന്ത് പറയുന്നു?”

വചനം

ഹഗ്ഗായി  2 : 19

വിത്തു ഇനിയും കളപ്പുരയിൽ കിടക്കുന്നുവോ? മുന്തിരിവള്ളിയും അത്തിവൃക്ഷവും മാതളവും ഒലിവുമരവും കായക്കുന്നില്ലയോ? “ഇന്നുമുതൽ ഞാൻ നിങ്ങളെ അനുഗ്രഹിക്കും”.

നിരീക്ഷണം

ബാബിലോണിലെ 70 വർഷത്തെ അടിമത്വത്തിനുശേഷം പേർഷ്യൻ രാജാവ് യിസ്രായേൽ ജനതയെ സ്വന്തം നാട്ടിലേയ്ക്ക് മടക്കി അയച്ചു. ആദ്യ ഘട്ടത്തിൽ ഏകദേശം 50,000 യിസ്രായേല്യർ ബി.സി. 536 ൽ മടങ്ങി സ്വന്തദേശത്ത് വന്നു. അതിനുശേഷം പതിനാറു വർഷങ്ങൾ കഴഞ്ഞാണ് ഹഗ്ഗായി പ്രവാചകൻ ശിശ്രൂഷയ്ക്കായി എത്തിയത്. എന്തുകൊണ്ട്? കാരണം, ആ കാലത്ത് അവിടെ ഉണ്ടായിരുന്ന ജാതികൾ യിസ്രായേൽ ജനത്തെ ഭീഷണി പ്പെടുത്തുകായാൽ ദൈവാലയത്തിന്റെ പുനർനിർമ്മാണത്തിന്റെ പണികൾ നിലച്ചുപോയി. ആകാലത്ത് യിസ്രായേൽ ജനം വളരെ മന്ദഗതിയിലാണ് മുന്നോട്ട്പോയിക്കൊണ്ടിരുന്നത്. അവരുടെ കൈയ്യിൽ ഉണ്ടായിരുന്ന വിത്തുകൾ പോലും അവർ നട്ടിട്ടില്ല. അപ്പോൾ, ആദ്യം ദൈവാലയത്തിന്റെ പണി തുടരുവാനും അതിനെ പരിപാലിക്കുവാനും യിസ്രായേൽ ജനത്തെ വെല്ലുവിളിച്ചുകൊണ്ട് ഹഗ്ഗായി പ്രവാചകൻ രംഗത്തെത്തിയത്. എല്ലാറ്റിനും ഉപരിയായി ദൈവം അവരോട് പറയുന്നത് അവർ അനുസരിച്ചു അപ്പോൾ ദൈവം “ഇന്നു മുതൽ ഞാൻ നിങ്ങളെ അനുഗ്രഹിക്കും” എന്ന് അരുളി ചെയ്തു.

പ്രായോഗികം

നിങ്ങൾ ഏതെങ്കിലും പ്രവർത്തി ആരംഭിക്കുമ്പോൾ, ഇത് ഒരിക്കലും നടക്കുകയില്ല എന്ന് നിഷേധാത്മകമായ വാക്കുകൾ എത്രതവണ നിങ്ങളുടെ ചെവിയിൽ മുഴങ്ങിയിട്ടുണ്ട്? ഇതോടെ നിങ്ങളുടെ ജീവിതം കഴിഞ്ഞു എന്ന് എത്ര തവണ മറ്റുള്ളവർ പറയുന്നത് നിങ്ങൾ കേട്ടിണ്ട്? അങ്ങനെ നമ്മുടെ ചെവിയിൽ മുഴങ്ങുമ്പോൾ എല്ലാം ഉപേക്ഷിച്ച് ഓടിക്കളയുവാൻ എത്രതവണ ശ്രമിച്ചിട്ടുണ്ട്? എന്നാൽ അസംഖ്യം ശബ്ദങ്ങൾ നിങ്ങൾക്കു നേരെ വന്നാലും യോശുവിനെ അനുഗമിക്കുന്ന ഒരു വ്യക്തിക്ക് ഈ വിഷയത്തെക്കുറിച്ച് മനുഷ്യർ എന്തും പറയട്ടേ എന്നാൽ ദൈവത്തിന് എന്താണ് പറയുവാനുള്ളത്? എന്ന ഒരു ചിന്തകൂടെ ഉണ്ടാവണം. അതിന് ദൈവം “ഇന്നുമുതൽ ഞാൻ നിന്നെ അനുഗ്രഹിക്കും” എന്നാണ് പറയുവാനുള്ളതെങ്കിൽ അത് കേൾക്കുന്ന വ്യക്തി ദൈവത്തിനുവേണ്ടി ഉറച്ചു നിൽക്കും. അവൻ ഒരിക്കലും മടുത്തുപോകാതെ തന്റെ പ്രവർത്തികൾ ഉറപ്പോടെ ചെയ്യുവാൻ തയ്യാറാകും.

പ്രാർത്ഥന

പ്രീയ യേശുവേ,

അങ്ങ് എന്തു പറയുന്നു എന്ന് ശ്രദ്ധിച്ച് അതിനനുസരിച്ച് ജീവിക്കുവാൻ എനിക്ക് കൃപ നൽകുമാറാകേണമേ. ആമേൻ