“സ്വപ്നങ്ങൾ സാക്ഷാത്ക്കരിക്കപ്പെടുന്നു”
വചനം
സങ്കീർത്തനം 126 : 1
യഹോവ സീയോന്റെ പ്രവാസികളെ മടക്കിവരുത്തിയപ്പോൾ ഞങ്ങൾ സ്വപ്നം കാണുന്നവരെപ്പോലെ ആയിരുന്നു.
നിരീക്ഷണം
സങ്കീർത്തനക്കാരൻ ഒരു പ്രാവചനീകമായ രീതിയിലാണ് എഴുതിയിരിക്കുന്നത്. കാലക്രമേണ അങ്ങനെ സംഭവിച്ചു എന്നതാണ് സത്യം. 70 വർഷങ്ങൾ യിസ്രായേൽ ജനം ബാബിലോണിന്റെ അടിമത്വത്തിലായിരുന്നു. യഥാർത്ഥ യിസ്രായേല്യർ തങ്ങളുടെ മാതൃരാജ്യത്തേയ്ക്ക് മടങ്ങിപ്പോകുന്നതും ആലയം പണിയുന്നതും സ്വപ്നം കണ്ടിരുന്നു. എഴുത്തുകാരൻ പറയുന്നു അവർ കണ്ടത് അതുപോലെ സംഭവിച്ചപ്പോഴും സ്വപ്നം കാണുകയാണോ എന്ന് ചിന്തിച്ചുപ്പോയി, അത് അത്ര മനോഹരവും കൃത്യവുമായിരുന്നു.
പ്രായോഗികം
ഒരിക്കലും നടക്കാത്ത സ്വപ്നങ്ങൾ പലപ്പോഴും നാം കാണാറുണ്ട്. എന്നാൽ സാക്ഷാത്കരിക്കപ്പെടുന്ന സ്വപ്നങ്ങളും ഉണ്ട്. ആഗ്രഹിക്കുന്ന സ്വപ്നം ദൈവഹിതമല്ലാത്തതാണെങ്കിൽ അത് ഒരു പേടിസ്വപ്നമായി മാറിയേക്കാം. പലപ്പോഴും നാം പലരെയും കണ്ടിട്ടുണ്ട് അവർ ഇങ്ങനെ ചോദിക്കും എന്തുകൊണ്ടാണ് എന്റെ പ്രാർത്ഥന ദൈവം കേൾക്കാത്തത്? എന്റെ സ്വപ്നം സാക്ഷാത്കരിക്കപ്പെടുകയില്ലയോ? അതിന്റെ ഉത്തരം ഇങ്ങനെയൊക്കെയായിരിക്കാം. നിങ്ങളുടെ സ്വപ്നം ദൈവഹിത മല്ലാത്തതാണെങ്കിൽ അവൻ നിങ്ങളെ അതിലൂടെയുണ്ടാകാവുന്ന വിപത്തിൽ നിന്ന് നിങ്ങളെ രക്ഷിക്കുകയാണ്. നിങ്ങളുടെ പ്രാർത്ഥന ദൈവഹിതമാണെങ്കിലും അത് നിങ്ങൾ ആഗ്രഹിച്ച സമയത്ത് നടക്കുന്നില്ലെങ്കിൽ അത് ശരിയായ സമയം ആയിട്ടില്ല എന്നതാണ് സത്യം. നമ്മുടെ സ്വപ്നങ്ങൾ പേടി സ്വപ്നങ്ങൾ ആകുന്നത് നമ്മുടെ ദൈവഹിതമല്ലാത്ത സ്വപ്നങ്ങളെ ദൈവഹിതത്തിൻമേൽ അടിച്ചേൽപ്പിക്കുമ്പോഴാണ്. നിങ്ങളുടെ സ്വപ്നങ്ങൾ ദൈവഹിതമാണെങ്കിൽ നിങ്ങളുടെ ആ പ്രർത്ഥനയും വിശ്വാസവും തുടരുക, കാരണം സ്വപ്നങ്ങൾ യാഥാത്ഥ്യമാകും.
പ്രാർത്ഥന
പ്രീയ യേശുവേ,
എന്റെ സ്വപ്നങ്ങൾ ദൈവഹിതപ്രകാരമായരിക്കുവാനും തക്കസമയത്ത് അവ നടക്കുവാനും അങ്ങ് സഹായിക്കുമാറാകേണമേ. ആമേൻ