“രക്ഷയ്ക്കായി ഒരു ഉറവ തുറന്നിരിക്കുന്നു”
വചനം
സെഖര്യാവ് 13 : 1
അന്നാളിൽ ദാവീദ്ഗൃഹത്തിന്നും യെരൂശലേംനിവാസികൾക്കും പാപത്തിന്റെയും മാലിന്യത്തിന്റെയും പരിഹാരത്തിന്നായി ഒരു ഉറവു തുറന്നിരിക്കും.
നിരീക്ഷണം
യെരുശലേം നിവാസികൾക്ക് മുഴുവനും ശാശ്വതമായ കൃപ പകരുന്നതിനായി കാൽവരിക്രൂശിൽ യാഗമാകുവാൻ വരുന്ന യേശുക്രിസ്തുവിനെക്കുറിച്ച് പ്രവാചകൻ ഇവിടെ വ്യക്തമാക്കുന്നു. പാപത്തിൽ നിന്നും അശുദ്ധിയിൽ നിന്നും ശുദ്ധീകരണം പകരുന്ന ഒരു ഉറവായായി ദൈവത്തിന്റെ കൃപ പ്രവർത്തിക്കുനെന്ന് ആ വാക്യത്തിൽ പ്രവാചകൻ വ്യക്തമാക്കുന്നു. തീർച്ചയായും ഈ ഉറവ യേശുക്രിസ്തുവിന്റെ രക്തവും, വെള്ളവും വിലാപ്പുറത്തുന്നിന്ന് ഒഴുകുന്നതിന്റെ ഒരു ഓർമ്മപ്പെടുത്തലാണിത്.
പ്രായോഗികം
സ്വാഭാവികമായി നാം വിശ്വസിക്കുന്ന ക്രിസ്തീയ വിശ്വാസത്തിന് നിന്ദ്യവും വെറുക്കപ്പെട്ടതുമായ ഒരു മറുവശമുണ്ട്. യേശുവിന്റെ രക്തവും, ക്രൂശ് മരണവും, കല്ലറയും എന്നൊക്കെപ്പറയുമ്പോൾ അത് ഒരു മനോഹര തോട്ടത്തിലെ മനോഹരമായ ഒരു ആലയം പോലെ അല്ല. അവിടെ ആ മനോഹരമായ ആലയത്തിനും അതിന്റെ പുറകിൽ ഒരു പഴയ മോശകരമായ അവസ്ഥയെക്കുറിച്ച് പറയുവാനുണ്ട്. യേശുക്രിസ്തു ഈ ലോകത്തിലേയക്ക് ഇറങ്ങിവന്നത് തന്റെ പ്രീയപ്പെട്ട യഹൂദാ ജനതയ്ക്കുവേണ്ടി ആയിരുന്നുവെങ്കിലും, ആ മരണം പാപികളായ യഹൂദാ കുടുംബത്തിന് പുറത്തുള്ള നമുക്കെല്ലാവർക്കും ദൈവത്തിന്റെ കൃപയെ അവകാശമാക്കുവാൻ പ്രാപ്തമാക്കി. യോശു ഏറ്റവും കൂടുതൽ സ്നേഹിച്ച തന്റെ ശിഷ്യനായ യോഹന്നാൻ ഇപ്രകാരം പറഞ്ഞു “അവൻ സ്വന്തത്തിലേക്കു വന്നു; സ്വന്തമായവരോ അവനെ കൈക്കൊണ്ടില്ല. അവനെ കൈക്കൊണ്ടു അവന്റെ നാമത്തിൽ വിശ്വസിക്കുന്ന ഏവർക്കും ദൈവമക്കൾ ആകുവാൻ അവൻ അധികാരം കൊടുത്തു” (യോഹന്നാൻ 1:11-12). ദൈവം യേശുക്രിസ്തുവീലുടെ തുറന്ന ആ ഉറവയ്ക്കായ് നമുക്ക് നന്ദി പറയാം. കാരണം, ഒരിക്കൽ നാം പുറത്താക്കപ്പെട്ട (വിജാതീയർ) ആയിരുന്നു എന്നാൽ യേശുവിന്റെ ത്യാഗവും, രക്തവും, ക്രൂശ് മരണവും മുലവും അവന്റെ കൃപയാലും നമ്മെയും ആ ഉറവയിലൂടെ കൃപയാലുള്ള രക്ഷയിലേയ്ക്ക് നയിക്കപ്പെട്ടു.
പ്രാർത്ഥന
പ്രീയ യേശുവേ,
അങ്ങയുടെ ക്രൂശ് മരണം മുലം വിജാതീയനായ എനിക്കും കൃപയാൽ രക്ഷ നൽകിയതിന് നന്ദി. ആ രക്ഷയിൽ ഉറച്ച് നിലനിൽക്കുവാൻ എനിക്ക് കൃപ നൽകുമാറാകേണമേ. ആമേൻ