Uncategorized

“എന്താണ് നിങ്ങളുടെ പ്രചോദനം?”

വചനം

നെഹെമ്യാവ്  2 : 20

അതിന്നു ഞാൻ അവരോടു: സ്വർഗ്ഗത്തിലെ ദൈവം ഞങ്ങൾക്കു കാര്യം സാധിപ്പിക്കും.

നിരീക്ഷണം

നെഹെമ്യാവ് അർത്ഥഹ്ശഷ്ടാരാജാവിന്റെ പാനപാത്രവാഹകനും സേവകനും ആയിരുന്നു. ബാബിലോൺ ഭരിച്ചിരുന്ന പേർഷ്യൻ രാജാവായിരുന്നു ഇദ്ദേഹം. ഇദ്ദേഹത്തിന്റെ കാലത്താണ് യിസ്രായേൽ ജനം പ്രവാസത്തിൽ നിന്ന് മാതൃരാജ്യത്തേയ്ക്ക് മടങ്ങിയത്. നെഹെമ്യാവ് എറെ പ്രാർത്ഥിച്ചതിനുശേഷം തിരിച്ച് പോയി യെരുശലേമിന്റെ മതിൽ പണിയുവാൻ തനിക്ക് അനുവാദം തരേണമേ എന്ന് രാജാവിനോട് അഭ്യർത്ഥിച്ചു. അർത്ഥഹ്ശഷ്ടാരാജാവ് തന്റെ പാനപാത്രവാഹകന് പോകുവാൻ അനുവാദം നൽകി. അവിടെ എത്തിയപ്പോൾ സൻബല്ലത്തും, തോബിയാവും നെഹെമ്യാവിനോട് എതിർത്ത് നിൽക്കുകയും മതിൽ പണിയിൽ നിന്ന് പിൻതിരിപ്പിക്കുവാൻ ശ്രമിക്കുകയും ചെയ്തു. എന്നാൽ നെഹെമ്യാവ് അധികാരത്തോട് ഇപ്രകാരം പറഞ്ഞു “സ്വർഗ്ഗത്തിലെ ദൈവം ഞങ്ങൾക്കു കാര്യം സാധിപ്പിച്ചുതരും.”

പ്രായോഗികം

നിങ്ങളുടെ ശിശ്രൂഷ എന്തുതന്നെ ആയാലും അതിനായി ഇറങ്ങുമ്പോൾ എതിർപ്പുകൾ ഉണ്ടാകും. നിങ്ങൾ അത് എങ്ങനെ കൈകാര്യം ചെയ്യുന്ന എന്നതാണ് കാര്യം. നിങ്ങൾക്ക് എതിർപ്പിനെ മറികടക്കണമെങ്കിൽ ചില വിശ്വസ്ഥ കൂട്ടുകാർ ഉണ്ടാകണം. നെഹെമ്യാവിന് വിശ്വസ്ഥ കൂട്ടുകാർ ഉണ്ടായിരുന്നു. മാത്രമല്ല നിങ്ങളുടെ ദൗത്യത്തെക്കുറിച്ച് നിങ്ങൾക്ക് നല്ല ബോധ്യമുണ്ടായിരിക്കണം. നെഹെമ്യാവിന് ദൗത്യത്തെക്കുറിച്ച് നല്ല ബോധ്യമുണ്ടായിരുന്നു. കൂടാതെ എതിർപ്പിനോട് നിങ്ങൾ ശക്തമായി തിരികെ സംസാരിക്കുകയും, വിശ്വസിക്കുന്ന കാര്യങ്ങൾക്കായി നിലകൊള്ളുകയും വേണം, അതിലും നെഹെമ്യാവ് വിജയിച്ചു. അതുപോലെ നമ്മുടെ കൈയ്യിൽ ആയുധം ഉണ്ടായിരിക്കണം നെഹെമ്യാവിന്റെ രഹസ്യ ആയുധം കർത്താവായിരുന്നു. ആ ആയുധം മറ്റെല്ലാ എതിർപ്പുകളെയും തകർത്തുകളയും. ദൈവമാണ് തനിക്ക് സ്വപ്നവും ദൗത്യവും നൽകിയതെന്ന നെഹെമ്യാവിന്റെ അറിവ് അദ്ദേഹത്തിന്റെ ആത്യന്തീക പ്രചോദനമായിരുന്നു. നിങ്ങളുടെ പ്രചോദനം എന്താണ്? നമ്മുടെ ഓരോരുത്തരുടെയും പ്രചോദനം കർത്താവായ യേശുക്രിസ്തു ആയിരുന്നാൽ നമുക്കു നൽകിയ ദൗത്യത്തെ പൂർത്തീകരിക്കുവാൻ ദൈവം നമ്മെയും സഹായിക്കും.

പ്രാർത്ഥന

പ്രീയ യേശുവേ,

എനിക്ക് നൽകിയ ദൗത്യത്തെ പൂർത്തീകരിക്കുവാൻ എനിക്ക് കൃപ നൽകുമാറാകേണമേ. ആമേൻ