“അതിവേദനയിലൂടെയുള്ള സന്തോഷം”
വചനം
ഇയ്യോബ് 3 : 26
ഞാൻ സ്വസ്ഥനായില്ല, വിശ്രമിച്ചില്ല, ആശ്വസിച്ചതുമില്ല; പിന്നെയും അതിവേദന എടുക്കുന്നു.
നിരീക്ഷണം
വേദപുസ്തകത്തിൽ ഏറ്റവും കൂടുതൽ കഷ്ടത സഹിച്ച ഇയ്യോബിന്റെ വചനം ആണിത്. ഇയ്യോബിന്റെ ജീവിതം ഏറ്റവും കഷ്ടതകൊണ്ട് താഴ്ത്തപ്പെട്ടപ്പോൾ ആദ്ദേഹത്തിന് സമാധാനമോ, വിശ്രമമോ, ശാന്തതയോ ഇല്ലായിരുന്നു എന്ന് ഈ വചനം നമ്മെ ഓർമ്മിപ്പിക്കുന്നു. നാം ഓരോരുത്തരും ഭയപ്പെടുന്ന ഒരു വെല്ലുവിളി അദ്ദേഹം സമ്മതിച്ചു അതാണ് “അതിവേദന”!
പ്രായോഗികം
നിങ്ങളുടെ ബിസ്സിനസ്സ് ഒറ്റ രാത്രികൊണ്ട് നഷ്ടപ്പെടുന്ന അവസ്ഥ ഒന്ന് ചിന്തിച്ചു നോക്കുക. നിങ്ങളുടെ എല്ലാ മക്കളും ഒറ്റ ദിവസം കൊണ്ട് നഷടപ്പെടുന്ന അവസ്ഥ, നിങ്ങളുടെ ശരീരം വ്രണങ്ങളാൽ വീർപ്പുമുട്ടുകയും ഓട്ടുകഷ്ണം കൊണ്ട് ആ വ്രണങ്ങളെ ചുരണ്ടുകയും ചെയ്യുന്ന അവസ്ഥ, നിങ്ങൾക്ക് സമാധാനമോ, വിശ്രമമോ, നിശ്ശബ്ദതയോ ഇല്ല, പക്ഷേ നിങ്ങൾക്ക് എന്തെങ്കിലും ഉണ്ടെങ്കിൽ അതിന് നന്ദിയുള്ള ഹൃദയം ഉണ്ട്. നിങ്ങളുടെ ജീവിതം അതിവേദനയാൽ മുന്നോട്ട് പോകുന്നുവെങ്കിലും മരണത്തെക്കാൾ അത് നല്ലതാണ്. ജീവിതത്തിന്റെ അതിവേദനയിൽ എല്ലാവരും പ്രാർത്ഥിക്കും മരിച്ചാൽ മതിയായിരുന്നു വെന്ന്. മരിക്കുന്നവർക്ക് ആ കഷ്ടതയുടെ അപ്പുറത്തുള്ള സന്തോഷം അനുഭവിക്കുവാൻ കഴിയുകയില്ല. മരിക്കാത്തതിൽ സന്തോഷിക്കുക, കാരണം മരിച്ചാൽ ആരെയും സ്നേഹിക്കുവാൻ കഴിയുകയില്ല, അടുത്തൊരു തലമുറയെ വാർത്തെടുക്കുവാൻ കഴിയുകയില്ല, ഒരിക്കലും നല്ല ഭക്ഷണം ആസ്വദിക്കുവാൻ കഴിയുകയില്ല, മറ്റുള്ളവരെ സഹായിക്കുവാനോ മറ്റുള്ളവരുമായി സംഭാഷണത്തിൽ ഏർപ്പെടുവാനോ കഴിയുകയില്ല, മാത്രമല്ല, ദൈവത്തെ സ്തുതിക്കുവാനും കഴിയുകയില്ല. എന്നാൽ അതിവേദന സഹിച്ച് ദൈവത്തിന്റെ മഹത്വത്താൽ അതിന് അപ്പുറം നമ്മെ കടത്തും അത് ദൈവത്തെ സ്തുതിക്കുന്നതിനുവേണ്ടിയാണ്. ഇയ്യോബിന്റെ കഷ്ടതയുടെ ഒടുവിൽ എല്ലാറ്റിന്റെയും ഇരട്ടി അവന് ലഭിച്ചതായി നമുക്ക് ദൈവ വചനത്തിൽ കാണുവാൻ കഴിയുന്നു. അപ്പോൾ അദ്ദേഹം സന്തുഷ്ടനായി കാരണം അവൻ കഷ്ടത അനുഭവിച്ചതിനുശേഷം ലഭിച്ച ആ സന്തോഷമാണ് യഥാർത്ഥ സന്തോഷം. അങ്ങനെയെങ്കിൽ ഇന്ന് താങ്കൾ കഷ്ടതയിലുടെ കടന്നുപോകുന്നുവെങ്കിൽ വിഷമിക്കണ്ട ഈ കഷ്ടത വേഗം കഴിയുകയും അതിലൂടെ ലഭിക്കുന്ന സന്തോഷം പ്രാപിക്കുകയും ചെയ്യും എന്നത് ദൈവ വചനപ്രകാരമുള്ള ഉറപ്പാണ്.
പ്രാർത്ഥന
പ്രീയ യേശുവേ,
കഷ്ടതയുടെ നടുവിലും സന്തോഷിക്കുവാനും അങ്ങേയ്ക്കുവേണ്ടി ജീവിക്കുവാനും അതിലൂടെയുള്ള സന്തോഷം പ്രാപിക്കുവാനും എനിക്ക് കൃപ നൽകുമാറാകേണമേ. ആമേൻ