Uncategorized

“സ്ഥിരത”

വചനം

അപ്പോ. പ്രവൃത്തി  10 : 4

അവൻ അവനെ ഉറ്റു നോക്കി ഭയപരവശനായി: എന്താകുന്നു കർത്താവേ എന്നു ചോദിച്ചു. അവൻ അവനോടു: നിന്റെ പ്രാർത്ഥനയും ധർമ്മവും ദൈവത്തിന്റെ മുമ്പിൽ എത്തിയിരിക്കുന്നു.

നിരീക്ഷണം

യിസ്രായേലിലെ കാണാതെ പോയ ആടുകളുടെ അടുക്കലേക്കാണ് തന്നെ അയച്ചിരിക്കുന്നതെന്ന് ഒരു ഘട്ടത്തിൽ യേശു പറഞ്ഞു, അതിനർത്ഥം ദൈവത്തിൽ നിന്ന് അകന്നുപോയ യിസ്രായേൽ ജനത്തിന്റെ അടുക്കലേക്കാണ് തന്നെ അയച്ചത് (മത്ത.15:24). മറ്റൊരു രീതിയിൽ പറഞ്ഞാൽ യഹൂദാ ജനതയ്ക്ക് നിത്യജീവൻ നൽകാനാണ് യേശു ഈ ഭൂമിയിൽ വന്നത്. യേശവിന്റെ മരണ പുനരുത്ഥാനത്തിനുശേഷം തന്റെ ശിഷ്യന്മാർ പരിശുദ്ധാത്മ ശക്തി പ്രാപിക്കുകയും സുവിശേഷം എല്ലായിടത്തും എത്തിക്കുകയും ചെയ്തു. അങ്ങനെയാണ് വിജാതീയനായ കൊർന്നേല്യൊസിന്റെ ജീവിതത്തെ തന്നെ മാറ്റിമറിക്കുവാൻ ഇടയായത്. യഹൂദനല്ലാത്ത കൊർന്നേല്യൊസിന്റെ വീട്ടിലേയ്ക്ക് ദൈവം ഒരു ദൂതനെ അയച്ച് ഇപ്രകാരം അരുളി ചെയ്തു “നിന്റെ പ്രാർത്ഥനയും ധർമ്മവും ദൈവത്തിന്റെ മുമ്പിൽ എത്തിയിരിക്കുന്നു”. അതിലൂടെ രക്ഷിക്കപ്പെട്ട ദശലക്ഷക്കണക്കിന് വിജാതീയരായവരിൽ കൊർന്നേല്യൊസ് ഒന്നാമനായി തീർന്നു.

പ്രായോഗികം

മുട്ടുവീൻ എന്നാൽ വാതിൽ തുറക്കപ്പെടും എന്ന യേശുവന്റെ വാക്കുകൾ നാം എപ്പോഴും ഓർക്കേണ്ടത് നിർണ്ണായകമാണ്. മറ്റെരുവിധത്തിൽ പറഞ്ഞാൽ നിങ്ങൾ മുട്ടുന്നത് നിർത്തരുത് കാരണം യേശു നിങ്ങൾ മുട്ടുന്നതിന്റെ മറുവശത്തുണ്ട്, നിശ്ചയമായും പ്രതികരിക്കും!! എല്ലാറ്റിനും ഉപരിയായി യേശു തന്റെ അനുയായികളുടെ ജീവിതത്തിൽ “സ്ഥിരത” അന്വേഷിക്കുന്നു. കൊർന്നേല്യൊസ്, തനിക്ക് വ്യക്തമായി അറിയാതിരുന്ന ഒരു ദൈവത്തോട് നിരന്തരമായി പ്രാർത്ഥിച്ചുകൊണ്ടെയിരുന്നു ഒരിക്കലും അത് നിർത്തിയില്ല, മാത്രമല്ല അവൻ പ്രാർത്ഥനയിൽ സ്ഥിരത കാണിക്കുകയും ചെയ്തു. ആകയാൽ കാലക്രമേണ നാം സേവിക്കുന്ന നമ്മുടെ ദൈവം അവന്റെ പ്രാർത്ഥനയ്ക്ക് ഉത്തരം നൽകി. അവന്റെ സ്ഥിരതയുള്ള പ്രാർത്ഥന ദശലക്ഷക്കണക്കന് ആളുകൾക്ക് നിത്യജീവൽ ലഭിക്കുവാനുള്ള വഴി തുറന്നു നൽകി. നിങ്ങൾ അനേക വർഷങ്ങളായി പ്രാർത്ഥിച്ചിട്ടും മറുപടികിട്ടാത്ത വിഷയത്തിന് ഇനിയും പ്രാർത്ഥിക്കണമോ എന്ന ചോദ്യവുമായി ആണ് ആയിരിക്കുന്നതെങ്കിൽ ഒരിക്കൽ കൂടെ പറയട്ടെ ഒരിക്കലും പ്രാർത്ഥന നിർത്തരുത്, ദൈവം മറുപടി തരും നിശ്ചയം!!

പ്രാർത്ഥന

പ്രീയ യേശുവേ,

എന്റെ പ്രാർത്ഥനകൾക്ക് ഇതുവരയും മറുപടി തന്നതിന് നന്ദി. തുടർന്നും സ്ഥിരതയോടെ പ്രാർത്ഥിക്കുവാനും അതിൽ ഉറച്ചു നിൽക്കുവാനും എനിക്ക് കൃപ നൽകുമാറാകേണമേ. ആമേൻ.

0 0 votes
Article Rating
Subscribe
Notify of
guest

0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
0
Would love your thoughts, please comment.x
()
x