“താങ്കൾ ഒറ്റയ്ക്കല്ല!”
വചനം
ഇയ്യോബ് 19 : 14
എന്റെ ബന്ധുജനം ഒഴിഞ്ഞുമാറി; എന്റെ ഉറ്റ സ്നേഹിതന്മാർ എന്നെ മറന്നുകളഞ്ഞു.
നിരീക്ഷണം
നിരാശയുടെ കൂമ്പാരമാക്കിത്തീർക്കൻ ഒരു കൂട്ടം സംഭവങ്ങളിലൂടെ കടന്നുപോയ വ്യക്തിയായിരുന്നു, പഴയനിയമത്തിലെ ഇയ്യോബ്. അവന്റ ഏറ്റവും അടുത്ത ബന്ധുക്കൾ അവനെ ഉപേക്ഷിച്ചു, പത്തുമക്കൾ കൊല്ലപ്പെട്ടു, ഉറ്റ സുഹൃത്തുക്കൾ അവനെ കുറ്റം പറയുകയും ഒടുവിൽ അവന്റെ പേര് മറന്നുപോകുകയും ചെയ്തു. ഇയ്യോബ് ഒറ്റയ്ക്ക് ആയിതീർന്നു.
പ്രായോഗികം
നിങ്ങൾ എപ്പോഴെങ്കിലും പൂർണ്ണമായി ഒറ്റയ്ക്കായ സന്ദർഭം ജീവിതത്തിൽ ഉണ്ടായിട്ടുണ്ടോ? നമ്മുടെ എല്ലാവരുടെയും ജീവിതത്തിൽ ഏകാന്തതയിൽ ആയിപ്പോകുന്ന സന്ദർഭങ്ങൾ ഉണ്ടാകാറുണ്ട്. ഇവിടെ ഇയ്യോബിന് തന്റെ 10 മക്കളും പെട്ടെന്ന് മരിച്ചുപോയി, അവന്റെ ഭാര്യ അവനോട് ദൈവത്തെ തള്ളിപ്പറഞ്ഞ് മരിച്ചുകളയാൻ ആവശ്യപ്പെടുന്നു. അവന്റെ സുഹൃത്തുക്കൾ അവന്റെ മേൽ കുറ്റം ചുമത്തുന്നു. ഈ സാഹചര്യത്തിലും ദൈവം ഇയ്യോബിനെ സ്വർഗ്ഗത്തിൽ നിന്ന് സൂക്ഷമമായി നീരിക്ഷിച്ചുകൊണ്ടെയിരുന്നു. ഇയ്യോബിന്റെ കഷ്ടതയിൽ ദൈവം അവനെ ഉപേക്ഷിച്ചില്ല. നാം പലപ്പോഴും ദൈവം നമ്മെ ഉപേക്ഷിച്ചു എന്ന് നമ്മുടെ കഷ്ടതയുടെ നടുവിൽ ദൈവത്തെ കുറ്റം പറയാറുണ്ട്. അങ്ങനെയുള്ള ഒരു സാഹചര്യത്തിലാണ് താങ്കൾ ഇപ്പോഴെങ്കിൽ ഓർക്കുക…..നിങ്ങളുടെ ദൈവം നിങ്ങളെ ഒരിക്കലും “ഒറ്റയ്ക്കാക്കിയിട്ടില്ല!!” ദൈവം നിങ്ങളെ രക്ഷിക്കുവാനും ,സുഖമാക്കുവാനും, പുഃസ്ഥാപിക്കുവാനും നിങ്ങളോടൊപ്പം എപ്പോഴുംഉണ്ട്. നിങ്ങളുടെ കൈ ഉയരത്തിലേയ്ക്ക് നീട്ടി ദൈവകരങ്ങളിൽ പിടിക്കുക “അപ്പോൾ നിങ്ങൾ ഒറ്റയ്ക്കാകില്ല!!”.
പ്രാർത്ഥന
പ്രീയ യേശുവേ,
എന്റെ എല്ലാ വിഷമ ഘട്ടങ്ങളിലും അങ്ങ് എന്നോട് കൂടെ ഇരുന്നതിനായും ഞാൻ ഒറ്റയ്ക്കല്ല എന്ന ഉറപ്പിനായും നന്ദി. തുടർന്നും അങ്ങയോട് ചേർന്ന് വസിക്കുവാൻ എനിക്ക് കൃപ നൽകുമാറാകേണമേ. ആമേൻ