Uncategorized

“എന്തുകൊണ്ട് ഞാൻ യേശുവിനെ പിന്തുടരുന്നു?”

വചനം

മർക്കൊസ്  5 : 23-24

എന്റെ കുഞ്ഞുമകൾ അത്യാസനത്തിൽ ഇരിക്കുന്നു; അവൾ രക്ഷപ്പെട്ടു ജീവിക്കേണ്ടതിന്നു നീ വന്നു അവളുടെമേൽ കൈ വെക്കേണമേ എന്നു വളരെ അപേക്ഷിച്ചു. അവൻ അവനോടുകൂടെ പോയി.

നിരീക്ഷണം

യേശുവും അവന്റെ ശിഷ്യന്മാരും ഗലീല കടലിന്റെ മറുകരയിൽനിന്ന് ബോട്ടിൽ എത്തിയപ്പോൾ, ഒരു വലിയ ജനകൂട്ടം യേശുവിനെ എതിരേൽക്കുവാൻ ഉടനെ അവന്റെ അടുക്കൽ എത്തി. അവർ തമ്മിൽ സംസാരിച്ചുകൊണ്ടിരിക്കുമ്പോൾ, പള്ളി പ്രമാണിയായ യായീറൊസ് വന്ന് തന്റെ മകളെ സുഖപ്പെടുത്തണമെന്ന് യേശുവിനോട് അപേക്ഷിച്ചു. ഉടനെ യേശു അവനോടുകൂടെ പോയി.

പ്രായോഗികം

“ഇതുകൊണ്ടാണ് ഞാൻ യേശുവിനെ പിന്തുടരുന്നത്” കാരണം യേശുവിന്റെ അടുക്കൽ വരുന്ന എല്ലാവർക്കും യേശു സമയം അനുവദിച്ചുകൊടുത്തു. ഇവിടെ ഒരു ചെറിയ പെൺകുട്ടിക്കുവേണ്ടി പ്രാർത്ഥിക്കുവാൻ വലിയോരു ജനസമൂഹത്തെ യേശു വിട്ട് കടന്നുപോയി. ഇന്ന് പലരും ആൾകൂട്ടത്തെതേടി വ്യക്തികളെ ഉപേക്ഷിച്ചു പോകുന്നു. ഒരു വ്യക്തിക്കുവേണ്ടി സമയം ചിലവഴിക്കുവാൻ ഇല്ലെങ്കിൽ പിന്നെ ഒരു വലിയ ജനസമൂഹത്തിനുവേണ്ടി നമുക്ക് എങ്ങനെ സമയം ചിലവഴിക്കുവാൻ ഉണ്ടാകും? വളരെ നിരാശനായി ഒരു ഭ്രാന്തനെപ്പോലെ ആ കുട്ടിയുടെ പിതാവ് യേശുവിനെ സമീപിച്ചപ്പോൾ യേശു എനിക്ക് കുഞ്ഞുങ്ങളുടെ ശിശ്രൂഷ ഇല്ല എന്ന് പറഞ്ഞ് മറ്റൊരാളെ പറഞ്ഞുവിട്ടില്ല. ആ പിതാവ് പറയുന്നത് സത്യമാണോ എന്ന് അറിയുവാൻ ചികിത്സാ തെളിവുകൾ ഒന്നും ചോദിച്ചില്ല. സ്നേഹവാനായ ഒരു പിതാവിന്റെ നിരാശാജനകമായ നിലവിളിക്ക് അദ്ദേഹം ഉത്തരം നൽകുകയും ആ പിതാവിന്റെ കുഞ്ഞുമകളെ ജീവിതത്തിലേയ്ക്ക് തിരികെ കൊണ്ടുവരികയും ചെയ്തു. മരണത്തിനായി വിതിക്കപ്പെട്ടവരെ ജീവനിലേയക്ക് കൊണ്ടുവരുവാനാണ് യേശു ഈ ലോകത്തിലേയ്ക്ക് വന്നത്. ജനസമൂഹം എല്ലാവരും അറിയുന്ന വ്യക്തികളെ തിരയുന്നു. എന്നാൽ മരണത്തെ മുഖാമുഖമായി കണ്ടുകൊണ്ട് ജീവിക്കുന്നവർ വീണ്ടു ജീവിത്തിലേയ്ക്ക വരുവാൻ വളരെ പ്രതീക്ഷിക്കുന്നു. അങ്ങനെയുള്ളവരെ രക്ഷിക്കുകയാണ് യേശു ചെയ്തത്, അവൻ മനുഷ്യരെ യഥാർത്ഥ ജീവിതത്തിലേയ്ക്ക് തിരികെ കൊണ്ടുവരുന്നു. യേശു ഒരാളെ തിരഞ്ഞു വരുന്നു… അതുകൊണ്ട് ഞാൻ യേശുവിനെ പിന്തുടരുന്നു….

പ്രാർത്ഥന

പ്രീയ യേശുവേ,

അങ്ങയെ പിന്തുടരുവാൻ എനിക്ക് കൃപ നൽകിയതിനായ് നന്ദി. എന്റെ ജീവിതകാലം മുഴുവനും അങ്ങയെ പിന്തുടരുവാൻ എനിക്ക് കൃപ നൽകുമാറാകേണമേ. ആമേൻ

0 0 votes
Article Rating
Subscribe
Notify of
guest

0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
0
Would love your thoughts, please comment.x
()
x