“ആത്മാവിന്റെ കാര്യവും പ്രാധാന്യം അർഹിക്കുന്നു”
വചനം
മർക്കൊസ് 8 : 36
ഒരു മനുഷ്യൻ സർവ്വലോകവും നേടുകയും തന്റെ ജീവനെ കളകയും ചെയ്താൽ അവന്നു എന്തു പ്രയോജനം?
നിരീക്ഷണം
ഒരു ദിവസം യേശു തന്റെ ചുറ്റുമുള്ളവരോട് ചോദിച്ചത് ഇതായിരുന്നു. നിങ്ങളുടെ നിത്യത എവിടെ ആയിരിക്കും എന്ന് ചിന്തിക്കാതെ ഏറ്റവും ആദരണീയനാകുകയോ, ഏറ്റവും വലീയ സ്വാധീനം ഉള്ള ആളാകുകയോ, അല്ലെങ്കിൽ നിങ്ങളുടെ പ്രാദേശിക ബാങ്കിനെക്കാൾ സാമ്പത്തീകം ഉണ്ടാക്കുകയോ ചെയ്യുന്നതാണോ നല്ലത്? ഇതെല്ലാം നേടിയിട്ടും നിത്യതയെക്കുറിച്ച് ഒരു ഉറപ്പില്ലെങ്കിൽ ഒരു പ്രയോജനവും ഇല്ല എന്നതാണ് സത്യം എന്ന് യേശു പറയുന്നു. ഈ വചനത്തിൽ നമ്മുടെ ആത്മാവിനെ നഷ്ടപ്പെടുത്തുന്നതിനെക്കുറിച്ചാണ് വ്യക്തമാക്കിയിരിക്കുന്നത്.
പ്രായോഗികം
ഇത് പലരുടെയും ജീവിതത്തിൽ വലിയ ചോദ്യങ്ങൾ ഉയർത്തുന്നതാണ്. മരണാന്തരം ശരിക്കും ജീവിതം ഉണ്ടോ? ഉണ്ടെങ്കിൽ അത് നല്ലതോ, ചീത്തയോ ആകട്ടെ എല്ലാവർക്കും ഒരുപോലെ ആയിരിക്കുമല്ലോ? എല്ലാത്തിനും ഉപരി സ്നേഹവാനായ ദൈവത്തിന് എങ്ങനെയാണ് ജനങ്ങളെ നിത്യനാശത്തലേയ്ക്ക് തള്ളി ശിക്ഷിക്കുവാൻ കഴിയുന്നത്? യേശു ദൈവമാണെന്ന് വിശ്വസിക്കുന്ന നമുക്ക്, ഈ ചോദ്യങ്ങൾക്ക് ഉത്തരം യേശു തന്നെ വചനത്തിൽ പറഞ്ഞിരിക്കുന്നു. ഒരുവന്റെ ആത്മാവ് പൂർണ്ണമായി നഷ്ടപ്പെടുന്നതിനെക്കുറിച്ചാണ് ഇവിടെ വ്യക്തമാക്കുന്നത്. വിശ്വസിക്കാത്തതാണ് നാശത്തിന് പ്രധാന കാരണം. യേശു യഥാർത്ഥ ദൈവമെന്ന് വിശ്വസിക്കുന്നവന് ലോകത്തിലെ പണമോ, സ്വാധീനമോ, നേതാക്കളോ അല്ല ആത്മാവാണ് പ്രധാനം. മറ്റെന്തിനെയെങ്കിലും നേട്ടമായി കാണുന്നതിന് മുമ്പ് തന്റെ ആത്മാവിന്റെ നിത്യത എവിടെയാണെന്ന് ഉറപ്പാക്കുകയാണ് വേണ്ടത്. അത് സാക്ഷാത്കരിക്കുവാനുള്ള ഏക മാർഗ്ഗം യേശുവിലുള്ള വിശ്വാസമാണ്. ആത്മീക കാര്യങ്ങളിൽ ശ്രദ്ധവച്ചാൽ ബാക്കിയെല്ലാം ശരിയാകും.
പ്രാർത്ഥന
പ്രീയ യേശുവേ,
ഈ ലോകത്തിൽ ഒന്നും നേടിയില്ലെങ്കിലും എന്റെ ആത്മാവിനെ നേടുവാൻ എനിക്ക് കൃപ നൽകിയതിനായ് നന്ദി. ആമേൻ