Uncategorized

“ഉദാരമനസ്ക്കരായ ക്രിസ്ത്യാനികൾ”

വചനം

മർക്കൊസ്  12 : 17

യേശു അവരോടു: കൈസർക്കുള്ളതു കൈസർക്കും ദൈവത്തിനുള്ളതു ദൈവത്തിന്നും കൊടുപ്പിൻ എന്നു പറഞ്ഞു; അവർ അവങ്കൽ വളരെ ആശ്ചര്യപ്പെട്ടു.

നിരീക്ഷണം

തന്റെ വാക്കുകളിൽ കുടുക്കുവാൻ ശ്രമിക്കുന്നവരോട് യേശു വീണ്ടും സംസാരിക്കുവാൻ ശ്രമിക്കുന്നു. അത് നികുതിയുമായി ബന്ധപ്പെട്ടതാണ്. ചിലർ വന്ന് കൈസർക്കു കരം കൊടുക്കുന്നതു വിഹിതമോ അല്ലയോ? എന്ന് യേശുവിനോട് ചോദിച്ചു. അതിന് യേശു ഇപ്രകാരം മറുപടി പറഞ്ഞു, നിങ്ങളുടെ ഗവൺമെന്റിന് കൊടുക്കേണ്ടത് അവിടെക്കൊടുക്കുക, ദൈവത്തിനു കൊടുക്കേണ്ടതും ഉദാരമായി കൊടുക്കുക.

പ്രായോഗികം

മിക്കപേർക്കും പണം എന്നത് പ്രധാനപ്പെട്ട ഒന്നാണ്. ആരെങ്കിലും നമ്മുടെ പണം മോഷ്ടിക്കുവാൻ തുടങ്ങുന്നെങ്കിൽ നാം അത് ഉടനെ നിയന്ത്രിക്കുവാൻ ശ്രമിക്കും. ആകയാൽ യേശുവിനെ അനുഗമിച്ച ഒരു വ്യക്തി റോമൻ ഗവൺമെന്റിന് കരം കൊടുക്കുന്നതിനെക്കുറിച്ച് യേശുവിനോട് ചോദിച്ചപ്പോൾ യേശു പറഞ്ഞു, കൈസർക്കുള്ളതു കൈസർക്കും ദൈവത്തിനുള്ളതു ദൈവത്തിന്നും കൊടുപ്പിൻ എന്ന്. നാം പണത്തെക്കുറിച്ച് വളരെ ശ്രദ്ധാലുക്കളായിരിക്കുന്നതോടൊപ്പം നാം ഉദാരമതികളായിരിക്കണം എന്നും ദൈവം ആഗ്രഹിക്കുന്നു. ഒരു കാര്യം നാം ചിന്തിക്കണം, നമുക്കുള്ളതെല്ലാം ദൈവത്തിന്റെതാണ് മാത്രമല്ല ദൈവം നമുക്ക് തരുന്നതിപ്പുറം നമുക്കൊരിക്കലും ദൈവത്തിന് കൊടുക്കുവാൻ കഴിയുകയുമില്ല. മറ്റൊരുവിധത്തിൽ പറഞ്ഞാൽ നമുക്ക് നമ്മുടെ ഏതാവശ്യത്തിനും കർത്താവിൽ ആശ്രയിക്കാം കാരണം ദൈവം നമ്മെ എപ്പോഴും പരിപാലിക്കും. നാം ഉദാരമനസ്ക്കരാണെങ്കിൽ ഗവൺമന്റിനോട് ഒരിക്കലും വിരോധം കാണിക്കുകയില്ല ഗവൺമെന്റിന് കൊടുക്കേണ്ടത് നാം കൊടുക്കും, ദൈവനാമത്തിനുവേണ്ടി ചെയ്യേണ്ടതും ഉദാരമനസ്ക്കതയോടെ നാം ചെയ്യണം അതാണ് ഉദാരമനസ്ക്കരായ ക്രിസ്തായനികൾ ചെയ്യേണ്ടത് എന്ന് കർത്താവ് തന്നെ ഈ ഭൂമിയിൽ ആയിരുന്നപ്പോൾ ഈ വചനത്തിലൂടെ നമ്മോട് പറഞ്ഞു.

പ്രാർത്ഥന

പ്രീയ യേശുവേ,

അങ്ങയുടെ നാമ മഹത്വത്തിനുവേണ്ടിയുള്ള പ്രവർത്തനങ്ങൾക്കായും, ഈ ലോകത്തിലെ നിയമങ്ങളെ പാലിക്കുന്നതിനുവേണ്ടിയും ഉദാരമനസ്ക്കതയോടെ ചിലവഴിക്കുവാൻ എനിക്ക് കൃപ നൽകുമാറാകേണമേ. ആമേൻ