“പ്രശംസിക്കുന്നവൻ കർത്താവിൽ പ്രശംസിക്കട്ടെ!!!”
വചനം
1 കൊരിന്ത്യർ 1 : 31
“പ്രശംസിക്കുന്നവൻ കർത്താവിൽ പ്രശംസിക്കട്ടെ” എന്നു എഴുതിയിരിക്കുന്നതുപോലെ ആകേണ്ടതിന്നു തന്നേ.
നിരീക്ഷണം
കൊരിന്തിലെ വിശ്വാസികൾ വ്യക്തിഗത ഗ്രൂപ്പുകളായി തിരിയപ്പെടുന്നതായി ഈ അധ്യായത്തിന്റെ ആരംഭത്തിൽ പൌലോസ് അപ്പോസ്ഥലൻ എഴുതിയിരിക്കുന്നു. ഞാൻ പൌലൊസിന്റെ പക്ഷക്കാരൻ, ഞാൻ അപ്പൊല്ലോസിന്റെ പക്ഷക്കാരൻ, ഞാൻ കേഫാവിന്റെ പക്ഷക്കാരൻ, ഞാൻ ക്രിസ്തുവിന്റെ പക്ഷക്കാരൻ എന്നിങ്ങനെ അവർ പറയുന്നു. ഇത് സഭയുടെ ആരംഭത്തിലെ സമുദായ വിഭചനത്തിന്റെ നേർകാഴ്ചയായി നമുക്ക് തോന്നും. ആ വിഭചനം പൌലോസ് അപ്പോസ്ഥലന് ഇഷ്ടപ്പെട്ടില്ല ആകയാൽ അദ്ദേഹം ഇപ്രകാരം എഴുതി, “പ്രശംസിക്കുന്നവൻ കർത്താവിൽ പ്രശംസിക്കട്ടെ”.
പ്രായോഗികം
വിത്യസ്ഥ ആളുകൾക്ക് വ്യത്യസ്ഥ അഭിരുചികൾ എന്നത് സഭകളിൽ പോലും കാണുവാൻ കഴിയുന്നു. എല്ലാവർക്കും എല്ലാം ഇഷ്ടമല്ല. ഇവിടെ പറഞ്ഞിരിക്കുന്ന ആളുകളിൽ പത്രോസ് ഒരു തീവ്ര പെന്തക്കോസ്ത് കാരൻ ആയിരുന്നു എന്ന് നമുക്ക് ചിന്തിക്കാം. മറുരൂപ മലയിൽ യേശുവിനോട് അങ്ങോട്ട് സംസാരിക്കുവാൻ ധൈര്യം കാണിച്ചു, നഗ്നനാകകൊണ്ട് കടലിൽ ചാടുകയും പിന്നിട് നീന്തി കർത്താവിനെ കടൽ തീരത്ത് വച്ച് കാണുകയും ചെയ്തു, മാത്രമല്ല പെന്തെകൊസ്തു നാളിൽ മാളികമുറിയിൽ ആദ്യമായി എഴുന്നേറ്റ് നിന്ന് പ്രസംഗിച്ചു…അങ്ങനെ ചിന്തക്കുമ്പോൾ എങ്ങനെയെല്ലാമാണ് പത്രോസ് തന്റെ വിശ്വാസം പ്രകടമാക്കുന്നത് എന്ന് നമുക്ക് മൻ കൂട്ടി പ്രവചിക്കുവാൻ കാഴിയാത്തവിധം തന്റെ പ്രവർത്തികളെ കാണാം. മറുവശത്ത് പൌലോസ് അപ്പോസ്ഥലൻ ഒരു ബ്രദറൻ അല്ലെങ്കിൽ ഒരു ലൂദറൻ ശൈലിയിൽ ആയിരുന്നു എന്ന് ചിന്തിക്കാം. കർക്കശമായ മതചിട്ടകൾ ജീവിത്തിൽ പാലിച്ചിരുന്നിടത്തുനിന്നാണ് അദ്ദേഹം വന്നത്. കൃപയാൽ അദ്ദേഹത്തിന് രക്ഷ കിട്ടിയപ്പോൾ കൃപയെക്കുറിച്ച് തന്റെ എല്ലാ എഴുത്തുകളിലും എഴുതുവാൻ ഇടയായി. എന്നാൽ അപ്പൊല്ലോസ് ഒരു നല്ല പ്രവാചകനായിരുന്നു. അദ്ദേഹം ആധുനീക കാലത്തെ ഒരു കരിസ്മാറ്റിക്ക് വ്യക്തിയായി കണക്കാക്കപ്പെടാം. അദ്ദേഹം ഒരു ശാന്ത സ്വാഭാവിയും, നിർഭയനും ആയിരുന്നു മാത്രമല്ല സംസാരത്തിൽ വളരെ വാചാലനുമായിരുന്നു. അദ്ദേഹത്തെ ഒരു സ്നാപകൻ എന്നോ, ഒരു പെന്തക്കോസ്ത് കാരൻ എന്നോ വിളിക്കുവാൻ കഴിയും. ഇങ്ങനെ പലവിധ സമീപനങ്ങൾ ഇഷ്ടപ്പെടുന്നവർ ഇന്നും സഭകളിൽ ഉണ്ട്. എന്നാൽ ഇങ്ങനെ വ്യത്യസ്ത കഴിവുകൾ ഉള്ളവർ സഭയിൽ ഉണ്ടെങ്കിലും അവരാരുമല്ല നമ്മെ രക്ഷിക്കുവാൻ വേണ്ടി ക്രൂശിൽ മരിച്ചത്. അത് കർത്താവായ യേശുക്രിസ്തു മാത്രമാണ് ആകയാൽ “പ്രശംസിക്കുന്നവൻ കർത്താവിൽ പ്രശംസിക്കട്ടെ” കാരണം പ്രശംസിക്കുവാൻ യേശുവിന് മാത്രമേ അവകാശമുള്ളൂ.
പ്രാർത്ഥന
പ്രീയ യേശുവേ,
അങ്ങയിൽ മാത്രം പ്രശംസിക്കുവാൻ എനിക്ക് കൃപ നൽകുമാറാകേണമേ. ആമേൻ