Uncategorized

“നമ്മുടെ അവകാശം സ്നേഹിതന് ഇടർച്ചവരുത്തരുത്”

വചനം

1 കൊരിന്ത്യർ  8 : 13

ആകയാൽ ആഹാരം എന്റെ സഹോദരന്നു ഇടർച്ചയായിത്തീരും എങ്കിൽ എന്റെ സഹോദരന്നു ഇടർച്ച വരുത്താതിരിക്കേണ്ടതിന്നു ഞാൻ ഒരുനാളും മാംസം തിന്നുകയില്ല.

നിരീക്ഷണം

യഹൂദന്മാരുടെ ഇടയിൽ വിജായിതരായ ക്രിസ്ത്യനികളെയും ഉൾപ്പെടുത്തിയത് അവരുടെ ഭക്ഷണക്രമത്തിന് പാളിച്ച പറ്റി എന്ന പ്രശ്നം എപ്പോഴും നിലനിന്നിരുന്നു. ക്രിസ്തുവിൽ ആയ നാം ഇനി മതപരമായ ആചാരങ്ങൾക്ക് വിധേയരല്ലെന്നും, അതിൽ നിന്നും നാം സ്വതന്ത്രരാണെന്നും വിശുദ്ധ പൌലോസ് തന്റെ ലേഖനങ്ങളിൽ തുടർച്ചയായി എഴുതിയിരിക്കുന്നു. എന്നാൽ ഈ വചനത്തിൽ ക്രിസ്തീയ സ്വാതന്ത്ര്യം തന്റെ സഹോദരന് ഇടർച്ച വരുത്തുന്നു എങ്കിൽ അത് താനും ഒരുനാളും ചെയ്യുകയില്ല എന്ന് ഉറപ്പിക്കുന്നു. തന്റെ അവകാശത്തെ ഹനിച്ചുകൊണ്ട് തന്റെ സഹോദരന് ഇടർച്ചവരുത്തുന്നത് ഒന്നും ചെയ്യുവാൻ പാടില്ല എന്ന് പറയുവാൻ തനിക്ക് ഉത്തരവാദിത്വം ഉണ്ട് എന്നും വ്യക്തമാക്കുന്നു.

പ്രായോഗികം

യേശുവിനെ അനുഗമിക്കുന്ന ഒരു വ്യക്തിയ്ക്ക് തന്റെ ഉള്ളിലെ ദൈവ സ്നേഹം അവർ ചെയ്യുവാൻ ആഗ്രഹിക്കാത്തത് ചെയ്യുവാൻ പ്രേരിപ്പിക്കുന്നു. കൂടാതെ അവൻ ചെയ്യുവാൻ ആഗ്രഹിക്കുന്നത് ചെയ്യാതിരിക്കുവാനും അവനെ പ്രേരിപ്പിക്കുന്നു. ചിലത് ചെയ്യുവാൻ നമുക്ക് ക്രിസ്തുവിൽ സ്വാതന്ത്ര്യം ഉള്ളതും നമുക്ക് അവകാശമുള്ളതുമായ കാര്യങ്ങൾ നാം പലപ്പോഴും ഊന്നിപ്പറയാറുണ്ട്. എന്നാൽ ഇവിടെ വ്യക്തമാക്കുന്നത് യേശുവിൽ കൂടെ നമുക്ക് ലഭിച്ചരിക്കുന്ന അവകാശങ്ങൾ മറ്റൊരു വ്യക്തിയ്ക്ക് ക്രിസ്തുവിലേയക്ക് വരുവാൻ തടസ്സമാകുന്ന പക്ഷം ആ വ്യക്തിയെ തന്റെ മതപരമായ ആചാരം വ്രണപ്പെടുത്തുകയോ മുറിവേൽപ്പിക്കുകയോ ചെയ്യാതെ നാം ജാഗ്രത പാലിക്കണമെന്ന് അപ്പോസ്ഥലനായ പൌലൊസ് നമ്മെ പഠിപ്പിക്കുന്നു. നമ്മുടെ സ്വാതന്ത്ര്യം അതേപടി അനുഭവിക്കാതെ അല്പം അതിൽ നിന്ന് മാറി നമ്മുടെ ക്രിസ്തുലുള്ള വിശുദ്ധ വിശ്വാസത്തിൽ മറ്റൊരു വ്യക്തയെക്കൂടി ഉറപ്പിക്കുവാൻ നാം തയ്യാറാകണം, അതാണ് ദൈവ സ്നേഹവും ക്രിസ്തീയ വിശ്വാസവും.

പ്രാർത്ഥന

പ്രീയ യേശുവേ,

എന്റെ സ്വന്ത ഗുണം അല്ല മറ്റൊരാളുടെ ഗുണം കൂടി നോക്കുവാൻ എനിക്ക് കൃപ നൽകുമാറാകേണമേ. ആമേൻ

0 0 votes
Article Rating
Subscribe
Notify of
guest

0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
0
Would love your thoughts, please comment.x
()
x