“കിട്ടുവാൻവേണ്ടി കൊടുക്കുക”
വചനം
മത്തായി 6 : 14
നിങ്ങൾ മനുഷ്യരോടു അവരുടെ പിഴകളെ ക്ഷമിച്ചാൽ, സ്വർഗ്ഗസ്ഥനായ നിങ്ങളുടെ പിതാവു നിങ്ങളോടും ക്ഷമിക്കും.
നിരീക്ഷണം
നമ്മുടെ പിതാവായ ദൈവത്തിൽ നിന്ന് പാപമോചനം ലഭിക്കണമെങ്കിൽ നമ്മോട് പാപം ചെയ്തവരോടും നാം ക്ഷമിക്കണമെന്ന് യേശുക്രിസ്തു തന്റെ ഗിരി പ്രഭാഷണത്തിൽ വ്യക്തമായി പറഞ്ഞു. അടുത്തവാക്യത്തിൽ യേശു ഇപ്രകാരം പറഞ്ഞു “നിങ്ങൾ ക്ഷമിച്ചില്ലെങ്കിൽ ദൈവവും ക്ഷമിക്കുകയില്ല”.
പ്രായോഗികം
പലരും പറയും ഒരു യഥാർത്ഥ ക്രിസ്ത്യാനി ഒരിക്കലും കിട്ടുവാൻവേണ്ടി കൊടുക്കില്ല എന്ന്. അത് എല്ലായിപ്പോഴും ശരിയാണോ? ഓരോ തവണ നാം എന്തെങ്കിലും കൊടുക്കുമ്പോഴും നമുക്ക് പകരം എന്തെങ്കിലും ലഭിക്കും എന്നത് സത്യമാണ്. ഈ ലോകത്തിന്റെ നിയമം അതാണ്, കാരണം നാം എന്തു പ്രവർത്തിക്കുന്നവോ അതിന്റെ പ്രതിഫലം നാം അനുഭവിക്കും. ഈ വേദഭാഗത്ത് കർത്താവായ യേശുക്രിസ്തു നമ്മോട് പറയുകയാണ് നിങ്ങൾ മറ്റുള്ളവരോട് ക്ഷമിക്കുമെങ്കിൽ, നിങ്ങളുടെ സ്വർഗ്ഗസ്ഥനായ നിങ്ങളുടെ പിതാവ് നിങ്ങളോടും ക്ഷമിക്കും. അങ്ങനെയെങ്കിൽ നമുക്ക് ഇന്ന് ഒരു തീരുമാനം എടുക്കാമോ ഞാൻ മറ്റുളവരോട് ക്ഷിക്കും എന്ന് കാരണം എങ്കിൽ മാത്രമേ നമ്മുടെ പാപങ്ങളും ക്ഷമിച്ചു കിട്ടുകയൂള്ളൂ. കൊടുക്കുകയും നേടുകയും ചെയ്യുക എന്ന ആശയത്തിൽ ജീവിക്കുന്നവരാണ് ദൈവമക്കൾ. ദൈവം എപ്പോഴും പറയുന്ന ഒരു കാര്യമാണ് വിതയ്ക്കുന്നതു തന്നെ കൊയ്യും എന്നത്. ആകയാൽ നമുക്കു തിരികെ ലഭിക്കുവാൻ വേണ്ടി കൊടുക്കുവാൻ ശ്രമിക്കാം.
പ്രാർത്ഥന
പ്രീയ യേശുവേ,
എനിക്ക് പാപ ക്ഷമ കിട്ടേണ്ടതിന് മറ്റുള്ളവരോട് ക്ഷിമിക്കുവാൻ എനിക്ക് കൃപ നൽകുമാറാകേണമേ. ആമേൻ