“രോഗശാന്തി ലഭിക്കുവാനുള്ള വഴി”
വചനം
മത്തായി 13 : 14
നിങ്ങൾ ചെവിയാൽ കേൾക്കും ഗ്രഹിക്കയില്ലതാനും; കണ്ണാൽ കാണും ദർശിക്കയില്ലതാനും; ഈ ജനത്തിന്റെ ഹൃദയം തടിച്ചിരിക്കുന്നു; അവർ ചെവികൊണ്ടു മന്ദമായി കേൾക്കുന്നു; കണ്ണു അടെച്ചിരിക്കുന്നു; അവർ കണ്ണു കാണാതെയും ചെവി കേൾക്കാതെയും ഹൃദയം കൊണ്ടു ഗ്രഹിക്കാതെയും തിരിഞ്ഞുകൊള്ളാതെയും ഞാൻ അവരെ സൌഖ്യമാക്കാതെയും ഇരിക്കേണ്ടതിന്നു തന്നേ.
നിരീക്ഷണം
യെശയ്യാപ്രവാചകന്റെ കാലത്തുള്ള ജനങ്ങൾക്കുവേണ്ടി എഴുതിയ അതേ വേദഭാഗം യേശുക്രിസ്തുവിന്റെ കാലത്തും എടുത്ത് ഉദ്ധരിച്ചിരിക്കുന്നു. യേശു ഇപ്രകാരം പറഞ്ഞു യെശയ്യാവിന്റെ കാലത്ത് പറഞ്ഞിരിക്കുന്ന സത്യം ഈ കാലത്തും സത്യമായി തന്നെ തുടരുന്നു എന്ന്. കാരണം ജനങ്ങൾ അവരുടെ പുറമേയുള്ള ചെവികൊണ്ട് കേൾക്കുകയും പുറമേയുള്ള കണ്ണുകൊണ്ട് കാണുകയും ചെയ്യുന്നു എന്നാൽ അവരുടെ ആത്മീയ ഹൃദയം തുറന്ന് കേൾക്കുകയുോ കാണുകയോ ചെയ്യുന്നില്ല. അവർ അങ്ങനെ ചെയ്താൽ അവരുടെ സ്വാർത്ഥ വഴികളിൽ നിന്ന് പിന്തിരിഞ്ഞ് മാറുമായിരുന്നു. അങ്ങനെ ചെയ്താൽ അവർക്ക് ഇപ്പോൾ തന്നെ ആന്തരീക സൗഖ്യം ലഭിക്കുമായിരുന്നു എന്ന് യേശു ഉറപ്പു നൽകുന്നു.
പ്രായോഗികം
ആത്മീയവും, വൈകാരികവും, ശാരീരികവുമായ സൗഖ്യത്തിനായി ജനങ്ങൾ എല്ലാ വർഷവും കോടിക്കണക്കിന് രൂപ ചിലവാക്കുന്നതിനെക്കുറിച്ച് നമുക്ക് മനസ്സിലാക്കുവാൻ കഴിയും. നമുക്ക് എല്ലാവർക്കും അറിയാം നമ്മുടെ ശരീരം, മനസ്സ്, ആത്മാവ് എന്നി മൂന്ന് ഘടകങ്ങളാണ് ഓരോ മനുഷ്യനെയും സമ്പൂർണ്ണനാക്കുന്നത് എന്ന്. എന്നാൽ മനുഷ്യർ ആത്മാവിനെ പലപ്പോഴും അവഗണിക്കുന്നു. യേശുവിന്റെ പ്രവർത്തിക്കായി ആത്മാവിനെ തുറന്നുകൊടുക്കുകയും നമ്മുടെ കേൾവി, കാഴ്ച, ധാരണ എന്നിവയിലൂടെ അവനിൽ ശ്രദ്ധ കേന്ത്രീകരിക്കുകയും ചെയ്യുമ്പോഴാണ് യഥാർത്ഥ രോഗശാന്തിക്കുള്ള വഴി തുറക്കുന്നത്. അങ്ങനെ ചെയ്യുമ്പോൾ നാം കർത്താവിങ്കലേയക്ക് തിരിയുകയും ആത്മീക രോഗശാന്തി ലഭിക്കുകയും ചെയ്യും.
പ്രാർത്ഥന
പ്രീയ യേശുവേ,
എന്റെ കണ്ണുകളും, കാതുകളും, ഹൃദയവും തുറന്ന് അങ്ങയെ കാണുവാനും അറിയുവാനും അനുസരിക്കുവാനും അതിലൂടെ ആത്മീക സൗഖ്യം പ്രാപിക്കുവാനും എനിക്ക് കൃപ നൽകുമാറാകേണമേ. ആമേൻ