“അനുസരണത്തിലൂടെയുള്ള വിജയം”
വചനം
മത്തായി 21 : 6
ശിഷ്യന്മാർ പുറപ്പെട്ടു യേശു കല്പിച്ചതുപോലെ ചെയ്തു.
നിരീക്ഷണം
പെസഹയ്ക്ക് മുമ്പ് യെരുശലേമിൽ പ്രവേശിക്കുന്നതിന് യേശു ശിഷ്യന്മാരോട് മുന്നിലുള്ള ഗ്രാമത്തിലേയ്ക്ക് പോയി ഒരു കഴുതയെ അഴിച്ചുകൊണ്ടു വരുവാൻ നിർദ്ദേശിച്ചു. “നിങ്ങളോടു ആരാനും വല്ലതും പറഞ്ഞാൽ: കർത്താവിന്നു ഇവയെക്കൊണ്ടു ആവശ്യം ഉണ്ടു എന്നു പറവിൻ; തൽക്ഷണം അവൻ അവയെ അയയക്കും” എന്നു യേശു പറഞ്ഞു”. അവർ കർത്താവിനെ അനുസരിച്ചു. അവിടെ ഒരു കഴുതയെ കെട്ടിയിരുന്നു. അവർ അതിനെ അഴിച്ചുകൊണ്ടുവന്നു. കടം വാങ്ങിയ ഒരു കഴുതപ്പുറത്ത് യേശു യെരുശലേമിലേയ്ക്ക് വിജയകരമായി പ്രവേശിച്ചു.
പ്രായോഗികം
ഇതെല്ലാം യേശുവിന്റെ ശിഷ്യന്മാരുടെ അനുസരണയിലൂടെ സാധ്യമായതാണ്. അവർക്ക് എതിരെയുള്ള ഗ്രാമത്തിൽ ഒരു കഴുത ഉണ്ട് എന്ന് യേശുവിന് മാത്രമേ അറിവുണ്ടായിരുന്നുള്ളൂ, ശിഷ്യന്മാർക്ക് അത് അറിയില്ലായിരുന്നു. യേശുവിന്റെ വാക്ക് അനുസരിക്കുക എന്നത് ഒരു ശ്രമകരമായ കാര്യമായിരുന്നു. മാത്രമല്ല യേശു അവരോടൊപ്പം പോയതുമില്ല. കഴുതയെ അവിടുന്ന് അഴിച്ചാൽ അത് ഒരു തരം മോഷണം പോലെ ആകുമായിരുന്നു. ആരെങ്കിലും അവരോട് ചോദിച്ചാൽ എന്തു പറയും? അതേ അവർ ചോദിക്കുകയും ചെയ്തു “കഴുതക്കുട്ടിയെ അഴിക്കുമ്പോൾ അതിന്റെ ഉടയവർ: കഴുതക്കുട്ടിയെ അഴിക്കന്നതു എന്തു എന്നു ചോദിച്ചതിന്നു: കർത്താവിനു ഇതിനെക്കൊണ്ടു ആവശ്യം ഉണ്ടു എന്നു അവർ പറഞ്ഞു” (ലൂക്കോസ് 19:33). ഇതും അവർ ആദ്യം വിശ്വസിക്കണമായിരുന്നു. അങ്ങനെ യേശുവിലുള്ള പൂർണ്ണ വിശ്വാസത്തോടെ ശിഷ്യന്മാർ കർത്താവിനെ അനുസരിച്ചു. തീർച്ചയായും യേശു പറഞ്ഞതുപോലെ എല്ലാം സംഭവിച്ചു! ഈ സംഭവിത്തിന്റെ അർത്ഥം “വിജയം അനുസരണത്തെ തുടർന്നാണ്” എന്നതാണ്. നിങ്ങൾ നിയമം അനുസരിക്കുമ്പോൾ സമാധാനത്തോടെ ജീവിക്കുവാൻ കഴിയുന്നു, അതാണ് വിജയം! മാതാപിതാക്കളെ അനുസരിക്കുന്ന കുഞ്ഞുങ്ങൾക്ക് അവകാശം ഉണ്ട്, അതാണ് അവരുടെ വിജയം! നിങ്ങൾ കർത്താവിനെ അനുസരിക്കുമ്പോൾ, ഭൂമിയിൽ ഒരു മഹത്തായ ജീവിതവും സ്വർഗ്ഗത്തിൽ നിത്യജീവനും ലഭിക്കും, അതാണ് മഹത്തായ വിജയം! “വിജയം അനുസരണത്തെ തുടർന്നു തന്നെയാണ്.”
പ്രാർത്ഥന
പ്രീയ യേശുവേ,
അങ്ങയേയും അങ്ങയുടെ തിരുവചനത്തെയും അനുസരിച്ച് ജീവിത വിജയം നേടുവാൻ എനിക്ക് കൃപ നൽകുമാറാകേണമേ. ആമേൻ