Uncategorized

“വിശ്വാസത്തിന്റെ രൂപാന്തരീകരണം”

വചനം

മത്തായി  28 : 17

അവനെ കണ്ടപ്പോൾ അവർ നമസ്കരിച്ചു; ചിലരോ സംശയിച്ചു.

നിരീക്ഷണം

യേശുവിന്റെ പുനരുത്ഥാനത്തിനുശേഷം, അവൻ തന്റെ ശിഷ്യന്മാർക്ക് പ്രത്യക്ഷപ്പെട്ടു. നാല് സുവിശേഷങ്ങളിലും അവരിൽ ഓരോരുത്തരുടെയും പ്രരംഭ പ്രതികരണം വിസ്മയത്തിന്റെയും സംശയത്തിന്റെയും ആയിരുന്നു എന്ന നമുക്ക് കാണുവാൻ കഴിയും. മർക്കോസിന്റെ സുവിശേഷത്തിൽ ശിഷ്യന്മാരുടെ അവിശ്വാസത്തെ യേശു ശാസിക്കുന്നത് നമുക്ക് വായിക്കുവാൻ കഴിയും. ഇവിടെ മത്തായി സുവിശേഷത്തിൽ, യേശു തന്റെ ശിഷ്യന്മാരുടെ ദൗത്യത്തെക്കുറിച്ച് അവരെ ഓർമ്മിപ്പിക്കുകയും താൻ എല്ലാനാളും അവരോടൊപ്പം ഉണ്ടാകുമെന്ന ഉറപ്പ് നൽകുകയും ചെയ്യുന്നു.

പ്രായോഗികം

ഈ ഭാഗത്തായിരുക്കുന്ന തന്റെ പതിനൊന്ന് ശിഷ്യന്മാരിൽ ഭൂരിഭാഗവും (ഇസ്കറിയേത്ത് യൂദ ഒഴിച്ച്) യേശുക്രിസ്തുവിനുവേണ്ടി രക്തസാക്ഷികളായി തീർന്നു എന്നും അവരെല്ലാവരും യേശുവിനു വേണ്ടി വളരെ കഷ്ടം സഹിച്ചു എന്നും നമുക്ക് മനസ്സിലാക്കുവാൻ കഴിയും. അങ്ങനെയെങ്കിൽ അവർ തങ്ങളുടെ സംശയത്തിന്റെ സാഹചര്യങ്ങളിൽ നിന്ന് രക്തസാക്ഷികളായി തീർന്നതെങ്ങനെ? അതാണ് അവരുടെ വിശ്വാസത്തിന്റെ രൂപാന്തരീകരണം എന്ന് മനസ്സിലാക്കുവാൻ കഴിയും. ഒരു ചിത്രശലഭം ഒരു പുഴുവായി അരംഭിക്കുന്നു എന്നതുകൊണ്ട് അതൊരു പുഴു മാത്രം എന്ന് ചിന്തിക്കുന്നത് സംശയത്താലാണ്. എന്നാൽ പുഴു ഒരു ചിത്രശലഭം ആയി മാരും എന്ന് നാം വിശ്വസിക്കേണ്ടിരിക്കുന്നു. അതുപോലെ, നാം പാപത്തിൽ ജനിച്ചിരിക്കകൊണ്ട് നമുക്ക് സംശയം ഉണ്ടാകും. കുഞ്ഞുങ്ങൾ എപ്പോഴും കഴിയില്ല എന്നേ പറഞ്ഞു തുടങ്ങൂ, എന്നാൽ അവർ എങ്ങനെ മുന്നോട്ട്  പ്രവർത്തിക്കുന്നു? കാലക്രമേണയും അനുഭവത്തിലൂടെയും, വിശ്വാസത്തിലൂടെയും അവർ പ്രവർത്തിച്ചു തുടങ്ങുന്നു. അവർ പിന്നെ പഠിപ്പിക്കുന്നവരും, വൈദ്യശാസ്ത്ര പരിശീലകരും, കാർ നിർമ്മാതാക്കളും മറ്റു പല പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവരും ആകും എന്ന് പിന്നിട് അവർ അറിയുന്നു. യേശുവിന്റെ ശിഷ്യന്മാർ മൂന്ന് വർഷം യേശുവിനെ നിരീക്ഷിച്ചിട്ടും, യേശു ക്രൂശീകരിക്കപ്പെട്ടിട്ടും, ഉയർത്തെഴുന്നേറ്റിട്ടും സംശയിച്ചു. എന്നാൽ കാലക്രമേണ പരിശുദ്ധാത്മാവിന്റെ ശക്തിയാൽ അവർക്ക് വിശ്വാസത്തിലേയ്ക്ക് രൂപാന്തരപ്പെടുവാൻ കഴിഞ്ഞു. ആകയാൽ നമുക്കും ധൈര്യപ്പെടാം നാമും അതേ വിശ്വാസത്തിലേയക്ക് ഉയരും എന്ന പ്രത്യാശയുള്ളവരായിരിക്കാം.

പ്രാർത്ഥന

പ്രീയ യേശുവേ,

സംശയിക്കാതെ എപ്പോഴും അങ്ങയിൽ വിശ്വസിക്കുവാനുള്ള കൃപ നൽകുമാറാകേണമേ. ആമേൻ

0 0 votes
Article Rating
Subscribe
Notify of
guest

0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
0
Would love your thoughts, please comment.x
()
x