“നിങ്ങളുടെ ജീവിത്തെ ആരു ഭരിക്കും?”
വചനം
1 തെസ്സലൊനിക്കർ 5 : 19
ആത്മാവിനെ കെടുക്കരുതു.
നിരീക്ഷണം
തെസ്സലൊനിക്ക സഭയ്ക്ക് അപ്പോസ്ഥലനായ പൌലോസ് ശക്തമായ ഒരു നിർദ്ദേശം നൽകി. അദ്ദേഹത്തിന്റെ ആദ്യ ലേഖനത്തിനിറെ അവസാനത്തിൽ സഭയോട് താൻ നിർദ്ദേശിക്കുകയാണ്, നിങ്ങളുടെ ജീവിത്തിന്റെ പരമാധികാരിയായി പരിശുദ്ധാത്മാവിനെ നിലനിർത്തുക. ഒരിക്കലും ആത്മാവിനെ ജീവിത്തിൽ നഷ്ടപ്പെടുത്തികളയരുത്.
പ്രായോഗികം
നാം ഈ ഭൂമിയൽ കൂടുതൽ കാലം ജീവിക്കുന്നതിനനുസരിച്ച് വെല്ലുവിളിയെ അഭിമുഖീകരിക്കേണ്ടി വരും എന്നത് വ്യക്തമാണ്. എന്നാൽ ആ വെല്ലുവിളിയുടെ നടുവിൽ നമ്മെ ആരു ഭരിക്കും എന്നതാണ് പ്രധാനം. സഭയെ മനുഷ്യർ പലകാരണങ്ങൾ പറഞ്ഞ് സ്വയം ഏറ്റെടുക്കുമ്പോൾ ദൈവം സഭയിൽ നിന്ന് പുറത്താകുന്നു. നമ്മുടെ ജീവിത്തിന്റെ എല്ലാ മേഘലകളിലും ദൈവത്തിന് ഒരു സ്ഥാനം ഉണ്ടാകണം. നമ്മുടെ ജീവിത്തിൽ കടന്നുവരുന്ന ഏതു പ്രശ്നത്തെയും നമുക്ക് നേരിടണമെങ്കിൽ നാം ആ വിഷയവുമായി ദൈവമുമ്പാകെ ഇരിക്കണം, പ്രാർത്ഥിക്കണം. നമ്മുടെ ജീവിത്തെ പരിശുദ്ധാത്മാവ് നിയന്ത്രിച്ചില്ലെങ്കിൽ നമുക്ക് ഈ ലോകത്ത് ജീവിക്കുവാൻ കഴിയുകയില്ല. ഇന്നത്തെ സഭകൾ ദൈവം ഭരിക്കുന്നതിനുപകരം മാനുഷഭരണം നടക്കുകയും ദൈവം സഭയുടെ പുറത്ത് ആകുകയും ചെയ്യുന്നു. എന്നാൽ യേശുക്രിസ്തുവിന്റെ ഭരണത്തിൽ കീഴിൽ നാം ആയിതീരുമ്പോഴാണ് സഭയും, നിങ്ങളും, ഞാനും എപ്പോഴും ഏറ്റവും മികച്ചത് ചെയ്യുവാൻ ഇടയാകുന്നത്. ആകയാൽ ആത്മാവിനെകെടുക്കാതെ പരിശുദ്ധാത്മാവിനെ അനുസരിച്ച് ദൈവവചനപ്രകാരം ജീവിക്കുവാൻ നമുക്ക് ഒരുങ്ങാം.
പ്രാർത്ഥന
പ്രീയ യേശുവേ,
പരിശുദ്ധത്മാവിൽ ആശ്രയിച്ച് അന്ത്യത്തോളം കർത്താവിൽ ആശ്രയിച്ച് ജീവിക്കുവാൻ എനിക്ക് കൃപ നൽകുമാറാകേണമേ. ആമേൻ