“യേശുവിന്റെ ശ്രദ്ധ പിടിച്ചുപറ്റുന്നത് എന്താണ്?”
വചനം
റോമർ 4 : 13
ലോകാവകാശി ആകും എന്നുള്ള വാഗ്ദത്തം അബ്രാഹാമിന്നോ അവന്റെ സന്തതിക്കോ ന്യായപ്രമാണത്താലല്ല വിശ്വാസത്തിന്റെ നീതിയാലല്ലോ ലഭിച്ചതു.
നിരീക്ഷണം
യഹൂദന്മാർ തങ്ങളുടെ പിതാവ് എന്ന് അവകാശപ്പെടുന്ന അബ്രഹാമിനെക്കുറിച്ചുള്ള ശക്തമായ ഒരു വെളിപ്പെടുത്തൽ ഈ വാക്യത്തിലൂടെ നടത്തുന്നു. ഇവിടെ അപ്പോസ്ഥലൻ വ്യക്തമാക്കുന്നത് അബ്രഹാം പിതാവ് നീതിപ്രവർത്തികൾ ചെയ്തത് ന്യായപ്രമാണത്തിലുള്ള വിശ്വാസമല്ലെന്നും മറിച്ച് സർവ്വശക്തനായ ദൈവത്തിളുള്ള വിശ്വാസമാണ് അവനെ നീതി നിഷ്ഠമായ ജീവിതം നയിക്കുവാൻ പ്രേരിപ്പിച്ചതെന്നും പൌലോസ് അപ്പോസ്ഥലൻ വ്യക്തമാക്കുന്നു.
പ്രായോഗികം
മഹത്തായ ദൈവ വിശ്വാസത്തിന്റെ ഉപജ്ഞാതാക്കളിൽ ഒരാളായിരുന്നു അബ്രഹാം. എബ്രായർ 11-ാം അധ്യായത്തിലാണ് വിശ്വാസത്തെക്കുറിച്ച് വ്യക്തമായി നമുക്ക് മനസ്സിലാക്കുവാൻ കഴിയുന്നത്. ഈ അധ്യായത്തിൽ വിശുദ്ധ വേദപുസ്തക്ത്തിലെ വിശ്വാസജീവിതം നയിച്ച സ്ത്രീ പുരുഷന്മാരെകുറിച്ച് എഴുതിയിരിക്കുന്നു. 40 വാക്യങ്ങളുള്ള ഈ അധ്യായത്തിൽ പതിനൊന്ന് വാക്യങ്ങൾ അബ്രഹാമിന്റെ വിശ്വാസത്തെക്കുറിച്ച് പറയുന്നു. അതിൽ ഒരു വാക്യം യിസഹാക്കിനെയും ഒരു വാക്യം യാക്കോബിനെയും കുറിച്ച് എഴുതിയിരിക്കുന്നു. ഒരു വാക്യത്തിൽ ആറ് പുരുഷന്മാരെക്കുറിച്ച് എഴുതിയിരിക്കുന്നു. മറ്റൊരുവിധത്തിൽ പറഞ്ഞാൽ ദൈവവചനത്തിലെ വിശ്വാസത്തെക്കുറിച്ച് എഴുതിയിരിക്കുന്ന ഈ അധ്യായത്തിൽ ഏറ്റവും കൂടുതൽ വിവരിച്ചിരിക്കുന്നത് അബ്രഹാമിന്റെ വിശ്വാസത്തെക്കുറിച്ചാണ്. അത് എങ്ങനെ സംഭവിച്ചു? യേശുവിന് വിശ്വസിക്കുവാൻ കഴിയുന്ന ഒരു വ്യക്തി ആയിരുന്നു അബ്രഹാം. അദ്ദേഹത്തന്റെ മഹക്കായ ധാർമ്മീക സ്വഭാവം, അല്ലെങ്കിൽ അദ്ദേഹത്തിന്റെ മികച്ച നേതൃത്വഗുണങ്ങൾ അല്ലെങ്കിൽ അദ്ദേഹം ചെയ്ത എല്ലാ മഹത്തായതും നീതിയുക്തവുമായ കാര്യങ്ങൾ എന്നിവ കാരണം യേശു അവനെ വിശ്വസിച്ചിരുന്നില്ല, എന്നാൽ ആ ഗുണങ്ങളെല്ലാം അവന് ഉണ്ടായിരുന്നു. ആകയാൽ, യേശു അബ്രഹാമിനെ വിശ്വസിക്കുകയും തന്റെ മഹത്തായ വിശ്വാസം നിമിത്തം അവന് ലോകത്തെ തന്നെ അവകാശമായി നൽകുകയും ചെയ്തു. അങ്ങനെയെങ്കിൽ നമ്മുടെ നീതിപ്രവർത്തികൾ ഒന്നും യേശുവിനെ ആകർഷിക്കുകയില്ല എന്നതാണ് അർത്ഥമ. യഥാർത്ഥ വിശ്വാസമുള്ള വ്യക്തികളെയാണ് യെശു അന്വഷിക്കുന്നത്. അതിലാണ് യേശുവിന്റെ ശ്രദ്ധ ആകർഷിക്കപ്പെടുന്നത്!!
പ്രാർത്ഥന
പ്രീയ യേശുവേ,
അങ്ങയിൽ അടിയുറച്ച വിശ്വാസമുള്ള വ്യക്തിയായി ജീവിക്കുവാൻ എനിക്ക് കൃപ നൽകുമാറാകേണമേ. ആമേൻ