“പിതാവിന്റെ സ്നേഹം”
വചനം
ഉല്പത്തി 48 : 2
നിന്റെ മകൻ യോസേഫ് ഇതാ വരുന്നു എന്നു യാക്കോബിനെ അറിയിച്ചു; അപ്പോൾ യിസ്രായേൽ തന്നെത്താൻ ഉറപ്പിച്ചു കട്ടിലിന്മേൽ ഇരുന്നു.
നിരീക്ഷണം
യാക്കോബ് വൃദ്ധനും രോഗ ബാധിതനുമായിരുന്നു. അവന്റെ ജീവിതം അവസാനിക്കാറായി എന്ന് വ്യക്തമാകുന്നു. ഒരു പക്ഷേ, അന്ത്യത്തിന് തൊട്ടുമുമ്പ് അവൻ ബോധരഹിതനായിതീരുവാനും സാദ്ധ്യതയുണ്ട്. അവനോടുകൂടെ ഉണ്ടായിരുന്നവർ അവന്റെ മകൻ അവനെ കാണുവാൻ വന്നരുന്നു എന്ന് പറഞ്ഞപ്പോൾ യിസ്രായേൽ തന്റെ സർവ്വശക്തിയും സംഭരിച്ച് മകനെ കാണുവാൻ കിടക്കയിൽ ഇരുന്നു എന്ന് തിരുവെഴുത്ത് പറയുന്നു.
പ്രായോഗികം
ഈ ഒരു വാക്യത്തിൽ തന്നെ ഈ ഗോത്രപിതാവിന്റെ രണ്ടു പേരുകളും കാണുവാൻ കഴിയുന്നത് അതിശയകരമാണ്, യാക്കോബ് എന്നത് അദ്ദേഹത്തിന്റെ മാതാപിതാക്കൾ നൽകിയ പേര്, എന്നാൽ “യിസ്രായേൽ” എന്നത് ദൈവം നൽകിയ പേരാണ്. യിസ്രായേൽ എന്ന പേരിന് അർത്ഥം “ദൈവത്തോടൊപ്പം വിജയം” എന്നതാണ്. ജീവിതത്തിൽ പ്രശ്നങ്ങൾ ഏറിവരുമ്പോൾ നിങ്ങളെ ദൈവം തിരഞ്ഞെടുത്തു എന്ന് ഓർമ്മിക്കുക, തുടർന്ന് സ്വയം ദൈവത്തിന് സമർപ്പിക്കുക. ഒരു പിതാവിന് മക്കളിൽ നിന്നുള്ള സ്നേഹം അക്ഷരാർത്ഥത്തിൽ അദ്ദേഹത്തെ പ്രതികരണ സജ്ജമാക്കുന്നു. യിസ്രായേൽ തന്റെ എല്ലാമക്കളെയും അനുഗ്രഹിക്കുകയും പിന്നെ മരിക്കുകയും ചെയ്തു. ഇന്ന്, നിങ്ങളും ഞാനും ഒരു സ്നേഹവാനായ സ്വർഗ്ഗസ്ഥ പിതാവിനെ സേവിക്കുന്നു എന്ന് ഓർക്കുക, ദൈവത്തിന്ഒരിക്കലും നമ്മുടെ പിന്തുണ ആവശ്യം ഇല്ല. എന്നാൽ നമ്മുടെ ഓരോ നിലവിളിയും ദൈവം ജാഗരൂകനായി കേൾക്കുന്നുണ്ട്. അതിനെയാണ് നമുക്ക് പിതാവിന്റെ സ്നേഹം എന്ന് വിളിക്കുവാൻ കഴിയുന്നത്.
പ്രാർത്ഥന
പ്രീയ യേശുവേ
അങ്ങ് എന്റെ പ്രാർത്ഥന കേൾക്കുകയും എന്റെ നിലവിളിക്ക് മറുപടിതരുകയും ചെയ്യുന്നതിനായി നന്ദി. തുടർന്നും എന്റെ പ്രാർത്ഥനകൾ ശ്രദ്ധവച്ച് കേൾക്കുമാറാകേണമേ. ആമേൻ