“ദൈവം നമ്മെ ഇപ്പോഴും സ്നേഹിക്കുന്നു”
വചനം
സങ്കീർത്തനം 8 : 4
മർത്യനെ നീ ഓർക്കേണ്ടതിന്നു അവൻ എന്തു? മനുഷ്യപുത്രനെ സന്ദർശിക്കേണ്ടതിന്നു അവൻ എന്തുമാത്രം?
നിരീക്ഷണം
“സർവ്വശക്തനായ ദൈവത്തിന്റെ” വിപുലമായ കൈപ്പണിയെക്കുറിച്ച് ദാവീദ് രാജാവ് ചിന്തിച്ച് എഴുതിയതാണ് ഈ വേദ ഭാഗം. ഈ പ്രപഞ്ചത്തിൽ ദൈവം എല്ലാം എങ്ങനെ ക്രമീകരിച്ചിരിക്കുന്നുവെന്നും അവയെല്ലാം ദൈവത്തെ എങ്ങനെ അനുസരിക്കുന്നുവെന്നും അദ്ദേഹം നിരീക്ഷിച്ചിരിക്കുന്നു. അത് മനസ്സിൽ വച്ചുകൊണ്ട്, അദ്ദേഹം ഇപ്രകാരം പറയുന്നു, ദൈവം പൊതുവേ മനുഷ്യവർഗ്ഗത്തെ മുഴുവൻ പരിപാലിക്കുന്നു എന്നാൽ അതിലുപരി ദൈവം ഓരോ വ്യക്തികളെയും പരിപാലിക്കുന്നത് താൻ അത്ഭുതത്തോടെയാണ് നോക്കി കാണുന്നതെന്ന്.
പ്രായോഗികം
ദാവീദ് രാജാവ് തന്റെയും മനുഷ്യരാശി മുഴുവനായി ദൈവത്തോട് എതിർത്തുനിൽക്കുന്നത് നിരീക്ഷിക്കുകയും അത് അദ്ദേഹത്തെ അത്ഭുതപ്പെടുത്തുകയും ചെയ്തു. നാം എപ്പോഴും ദൈവ സന്നിധിയിൽ കുറവുള്ളവരാണെങ്കിൽപ്പോലും “ദൈവം ഇപ്പോഴും നമ്മെ സ്നേഹിക്കുന്നു!” ദൈവത്തിന്റെ മുഖത്ത് മുഷ്ടിചുരുട്ടി ഇടിക്കുന്നതുപോലുള്ള പ്രവൃത്തികൾ മനുഷ്യർ ചെയ്യുന്നത് നമുക്ക് കാണുവാൻ കഴിയും. എങ്കിൽപോലും ഒരിക്കൽ അവർ അവരുടെ ജീവിത്തിൽ ഒരു വഴിത്തിരിവ് ഉണ്ടാക്കുകയും അവരുടെ പാപത്തെക്കുറിച്ച് ഓർത്ത് അനുതപിക്കുകയും ചെയ്യുമ്പോൾ യേശു ആ വ്യക്തിയെ ഇപ്പോഴും സ്നേഹിക്കുവാൻ തയ്യാറാകുന്നു. മയക്കുമരുന്നിന് അടിമകളായവർ സ്വന്തം ശരീരത്തെ നശിപ്പിക്കുവാൻ പരമാവധി ശ്രമിക്കുന്നതും സ്വയം കൊല്ലുവാൻ ശ്രമിക്കുന്നതും കാണുവാൻ കഴിയും. പക്ഷേ കാലക്രമേണ ആ വ്യക്തി മാനസാന്തരപ്പെടുകയും, മയക്കുമരുന്നിന്റെ ഉപയോഗം ഇല്ലാതാകുകയും യേശുവിനെ അനുഗമിക്കുകയും ചെയ്യും എന്നത് വിശ്വസിക്കുവാൻ നമുക്ക് ബുദ്ധിമുട്ടുണ്ടാകും എങ്കിലും, യേശു ഇപ്പോഴും അവരെയും സ്നേഹിക്കുന്നു. കെടും കുറ്റകൃത്യം ചെയ്ത് ജയിൽ വാസം അനുഭവിക്കുന്ന വ്യക്തികളായാലും യേശുവിന്റെ അടുക്കൽ വന്ന് തന്റെ പാപം ഏറ്റുപറഞ്ഞ് ഉപേക്ഷിച്ചാൽ ദൈവം അവെരെയും ഇപ്പോഴും സ്നേഹിക്കുന്നു. മനുഷ്യരാശിയോടുള്ള ദൈവത്തിന്റെ സ്നേഹത്തിന് അതിരുകളില്ല. യേശു എപ്പോഴും മനുഷ്യരെ രക്ഷിക്കുവാൻ തയ്യാറാണ്, തിരുവെഴുത്ത് നമ്മോട് പറയുന്നു ആരെങ്കിലും ഞാൻ ദൈവത്തിൽ നിന്ന് അകന്നുപോയി എന്നെ രക്ഷിക്കേണമേ എന്ന് നിലവിളിച്ചാൽ ദൈവം ഇന്നും ആ വ്യക്തിയെയും സ്നേഹിക്കുവാനും രക്ഷിക്കുവാനും തയ്യാറാണ്.
പ്രാർത്ഥന
പ്രീയ യേശുവേ
എന്റെ പാപത്തെ ക്ഷിമിച്ച് നിത്യമായ സ്നേഹത്താൽ എന്നെ സ്നേഹിച്ചതിന് നന്ദി. തുടർന്നും ആ സ്നഹത്തിൽ നിലനിൽക്കുവാൻ എനിക്ക് കൃപ നൽകുമാറാകേണമേ. ആമേൻ